Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വൃശ്ചികത്തില് രാജയോഗം; വെച്ചടി വെച്ചടി കയറ്റം, ചെന്നുകയറുന്നിടം സ്വര്‍ഗ്ഗം, ധനത്തിന് മുട്ടില്ല
വൃശ്ചിക മാസത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. വൃശ്ചികത്തിന് തുടക്കം കുറിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത് ഗുണാനുഭവങ്ങള്‍ കൂടി വര്‍ദ്ധിച്ച് നില്ക്കുന്ന ഒരു സമയമാണ് വൃശ്ചിക മാസം എന്നതാണ്. പലപ്പോഴും ദോഷഫലങ്ങളേക്കാള്‍ കൂടുതല്‍ ഗുണഫലങ്ങളും അതില്‍ തന്നെ രാജയോഗവുമാണ് വൃശ്ചികത്തില് കാത്തിരിക്കുന്നത്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരില്‍ ആര്‍ക്കൊക്കെയാണ് ഗുണഫലങ്ങള്‍ ആര്‍ക്കൊക്കെയാണ് രാജയോഗം എന്ന് അറിയാന്‍ പലര്‍ക്കും താല്‍പ്പര്യമുണ്ടായിരിക്കും.
പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു മാസമാണ് വൃശ്ചികമാസം. പലപ്പോഴും ഗ്രഹമാറ്റങ്ങളും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന രാശി-നക്ഷത്രമാറ്റങ്ങളും എല്ലാം അനുകൂലം തന്നെയായി മാറുന്നവര്‍ നിസ്സാരമല്ല. ഏതൊക്കെ നക്ഷത്രക്കാരിലാണ് വൃശ്ചികം രാജയോഗം കരുതി വെച്ചിരിക്കുന്നത് എന്ന് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് പൊതുവേ ഗുണഫലങ്ങളാണ് വൃശ്ചികത്തില് ഉണ്ടാവുന്നത്. അതിന്റെ ഫലമായി ധനനേട്ടവും അംഗീകാരവും തേടി എത്തുന്നു. കൂടാതെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുകയും ചെയ്യും. എല്ലാ തരത്തിലും ജീവിതം മാറി മറിയുന്ന അവസ്ഥയാണ് ഈ സമയം അശ്വതി നക്ഷത്രക്കാര്ക്കുണ്ടാവുന്നത്. ആരോഗ്യത്തിന്റെ കാര്യത്തിലും കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിനും എല്ലാം മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. രാജയോഗസമാനമായ ഫലങ്ങള്‍ കാത്തിരിക്കുന്ന നക്ഷത്രക്കാരായത് കൊണ്ട് തന്നെ ഇവര്‍ ചെന്ന് കയറുന്നിടവും ലക്ഷ്മി ദേവി വാഴുന്നു.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങളുണ്ടാവുന്നു. അപ്രതീക്ഷിതമായ സൗഭാഗ്യങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തിലുണ്ടാവും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. ആഗ്രഹിക്കുന്നത് പോലെയുള്ള ദാമ്പത്യമായിരിക്കും ഇവര്ക്കുണ്ടാവുന്നതും. പഠന കാര്യങ്ങള്‍ക്കായി വിദേശത്ത് പോവുന്നതിനും അത് വഴി നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം മാറ്റി വെക്കുന്നു. അനുകൂലമല്ലാത്ത ഒരു കാര്യവും ഈ മാസം ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നില്ല.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും വന്ന് ചേരുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമായ പല കാര്യങ്ങളും ജീവിതത്തില്‍ നടക്കും. ജീവിതത്തിലെ പ്രതിസന്ധികളെ ധൈര്യപൂര്‍വ്വം നേരിട്ട് അതിനെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നു. കുടുംബത്തിനായി കൂടുതല്‍ സമയം ചിലവഴിക്കും. വിവാഹശേഷം വെച്ചടി വെച്ചടി കയറ്റമായിരിക്കും ഈ നക്ഷത്രക്കാര്‍ക്ക്. സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കും. ഇതെല്ലാം ജീവിതത്തില്‍ നിറയെ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തികമായി യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവാതെ മുന്നോട്ട് പോവുന്ന മാസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. ലക്ഷപ്രഭുക്കളാവുന്നതിന് വരെ അവസരം തേടി എത്തും. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് സന്തോഷം നിറക്കും. പുതിയ ഉന്മേഷം തന്നെ ജീവിതത്തില്‍ ഉണ്ടാവുന്നു. പല കാര്യങ്ങളിലും പ്രചോദനവും അത് വഴി നേട്ടങ്ങളും തേടി എത്തും. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുകയും മനസ്സിന് സന്തോഷവും സമാധാനവും വര്‍ദ്ധിക്കുകയും ചെയ്യും. എല്ലാ എതിര്‍പ്പുകളേയും അവഗണിക്കുകയും ജീവിതത്തില്‍ ഉയരത്തിലേക്ക് കുതിക്കുകയും ചെയ്യുന്നു. സാമ്പത്തികസ്ഥിരത വര്‍ദ്ധിക്കുന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
