മേട മാസത്തില്‍ 27 നക്ഷത്രത്തിന്റേയും സമ്പൂര്‍ണ ധനയോഗ ഫലം

മേടമാസത്തിന് തുടക്കമായി, വരുന്ന ദിവസങ്ങളില്‍ ഓരോ നക്ഷത്രക്കാരിലും ഉണ്ടാവുന്ന സാമ്പത്തിക നേട്ടങ്ങള്‍ കോട്ടങ്ങള്‍ എന്നിവയെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാവരിലും ഉണ്ടായിരിക്കും. എന്നാല്‍ ഇവയെ മുന്‍കൂട്ടി തിരിച്ചറിഞ്ഞാല്‍ അതിന് പരിഹാരം കാണുന്നതിന് ഒരു പരിധി വരെ നമുക്ക് സാധിക്കുന്നു. സാമ്പത്തിക രംഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ തന്നെയാണ് പലപ്പോഴും പലരിലും വെല്ലുവിളി ഉയര്‍ത്തുന്നതും ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതും.

എന്നാല്‍ മേടമാസത്തില്‍ നിങ്ങളുടെ സാമ്പത്തിക രംഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഇത് കൂടാതെ മേടമാസത്തെ സാമ്പത്തിക സ്ഥിതി പ്രകാരം ഭാവിയില്‍ ഇവര്‍ക്കുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും ഈ സേഥവത്തില്‍ നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

Financial Prediction In Medam

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് മേടമാസത്തില്‍ മാതാവിന്റെ സ്വത്തില്‍ നിന്ന് ഫലം ലഭിക്കും. അതിലുപരി ഏത് ബിസിനസില്‍ നിന്നും ലാഭവും നേട്ടവും കരസ്ഥമാക്കാം. ഓണ്‍ലൈന്‍ ബിസിനസുകളില്‍ ഇടപെടുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ മേട മാസം സാമ്പത്തികമായി ഗുണകരമാണ്. എപ്പോഴും ആഢംബരത്തോടെ ജീവിക്കുന്നവരാണ്. പക്ഷേ വരവറിഞ്ഞ് ചിലവാക്കിയില്ലെങ്കില്‍ പ്രശ്‌നങ്ങളുണ്ടാവുന്നു. അധികച്ചിലവ് നിയന്ത്രിക്കുന്നതിനും ശ്രദ്ധ വേണം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പാരമ്പര്യമായി സാമ്പത്തിക നേട്ടങ്ങളുണ്ടാവും. ബിസിനസിന്റെ കാര്യത്തില്‍ ഇവര്‍ക്ക് ലാഭം ലഭിക്കുന്നു. മേട മാസത്തില്‍ പൊതുവേ പണത്തിന്റെ കാര്യം ശ്രദ്ധ വേണം. ബിസിനസില്‍ നഷ്ടമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ അത് ഉടനേ നിര്‍ത്തേണ്ടതാണ്.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്ന മാസമാണ് മേടമാസം. വീട് പണിക്ക് ധാരാളം സമയവും പണവും ചിലവഴിക്കേണ്ടി വരുന്നു. വലിയ പ്രശ്‌നങ്ങളില്ലാതെ മേടമാസത്തില്‍ മുന്നോട്ട് പോവാന്‍ സാധിക്കും.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് വ്യാപാര സ്ഥാപനങ്ങളില്‍ വളരെയധികം ചിലവ് ഉണ്ടാവുന്നു. പലപ്പോഴും ബാധ്യതകള്‍ ഉണ്ടാവുന്നതിന് സാധ്യതയുണ്ട്. പതിയേ സാമ്പത്തിക നേട്ടം ഉണ്ടാവുമെങ്കിലും വരവറിഞ്ഞ് ചിലവാക്കേണ്ടതാണ്. ദാരിദ്ര്യം ഉണ്ടാവില്ലെങ്കിലും പണത്തിന് ചെറിയ രീതിയില്‍ ബുദ്ധിമുട്ടുണ്ടാവാം.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടം ഈ മാസം സംഭവിക്കാം. ആശുപത്രി ചിലവുകള്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ആരോഗ്യവും ശ്രദ്ധിക്കണം. പണവും സ്വത്തും ദാനം കൊടുക്കുമ്പോള്‍ സ്വന്തം കാര്യം കൂടി ചിന്തിക്കുന്നത് നല്ലതാണ്.

പുണര്‍തം
ആരോഗ്യ കാര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കേണ്ടി വരുന്നു. അധിക ചിലവിനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് തിരിച്ചറിയണം. പണം അപ്രതീക്ഷിതമായി കൈയ്യില്‍ വന്ന് ചേരുന്നതിനുള്ള സാധ്യത കാണുന്നു. എങ്കിലും സൂക്ഷിച്ച് മുന്നോട്ട് പോവണം.

പൂയ്യം
വാഹനത്തിന് വേണ്ടി പണം ചിലവാക്കുന്നു. പണത്തിന്റെ കാര്യത്തിനും രണ്ടാമതൊരു ചിന്ത അത്യാവശ്യമാണ്. സാമ്പത്തിക നേട്ടങ്ങളില്‍ ശ്രദ്ധയോടെ മുന്നോട്ട് പോവണം. സാമ്പത്തിക ശീലങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു.

ആയില്യം
ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കുമ്പോള്‍ പെട്ടെന്ന് ലഭിക്കുന്നു. അതുപോലെ തന്നെ സാമ്പത്തിക നേട്ടവും ഉണ്ടാവുന്നു. പാരമ്പര്യ സ്വത്ത് ഇവര്‍ക്ക് പല വിധത്തില്‍ കൈമറിഞ്ഞ് വരുന്നു. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നു.

മകം
ജീവിത പങ്കാളി മുഖേന സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ധനപരമായയി നോക്കുകയാണെങ്കില്‍ ചിട്ടി ലഭിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതാക്കുകയാണ് ചെയ്യുന്നത്.

പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി അല്‍പം ബുദ്ധിമുട്ടിലാവുന്നതിനുള്ള സാധ്യതയുണ്ട്. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരുമെങ്കിലും അത് പണച്ചിലവുള്ള ഒരു കാര്യമായി മാറുന്നതിനുള്ള സാധ്യതകാണുന്നു. പണത്തിന്റെ കാര്യത്തില്‍ അനാവശ്യമായി നിയന്ത്രണം വെക്കേണ്ടതില്ല.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് പല ദിക്കില്‍ നിന്നും നിരവധി സമ്മാനങ്ങള്‍ ലഭിക്കുന്നു. പലപ്പോഴും പല വഴികളില്‍ നിന്നും സാമ്പത്തിക നേട്ടം തേടിയെത്തുന്നു. ഭൂമിക്കച്ചവടത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. ഇത് കൂടുതല്‍ സാമ്പത്തിക നഷ്ടത്തിലേക്ക് എത്തിക്കും.

അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക ബാധ്യത മുഴുവന്‍ ഇല്ലാതാവുന്ന ഒരു മാസമാണ മേമാസം. പഠന വിഷയങ്ങളില്‍ പലവിധത്തിലുള്ള സ്‌കോളര്‍ഷിപ്പുകളും മറ്റും ലഭിക്കുന്നു. പണം ചിലവാക്കുന്നത് പോലെ തന്നെയാണ് സമ്പാദിക്കുന്നതിനും അനുയോജ്യമായ സമയമാണ്.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിത സമ്മാനം ലഭിക്കുന്നു. മാത്രമല്ല വിവിധ സാമ്പത്തിക പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഏത് പ്രശ്‌നത്തേയും പണം കൊണ്ട് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നു.

ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു മാസമാണ് മേടമാസം. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണം എന്നതൊഴിച്ചാല്‍ അനുകൂല ഫലങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു.

വിശാഖം
ബിസിനസില്‍ സാമ്പത്തിക നേട്ടവും ലാഭവും നിങ്ങളെ തേടി എത്തുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിന്റെ ഫലമായി പലപ്പോഴും രണ്ടാമതൊരു ബിസിനസ് കൂടെ തുടങ്ങുന്നതിനുള്ള സാധ്യതയുണ്ട്. സന്താനങ്ങള്‍ മുഖേന അപ്രതീക്ഷിത ധനലാഭം ഇവരെ തേടി എത്തുന്നു.

അനിഴം
ദൈവാനുഗ്രഹത്താല്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതെ മേട മാസം മുന്നോട്ട് പോവുന്നു.ജീവിതത്തില്‍ പ്രതിസന്ധികള്‍ക്ക് അതുകൊണ്ട് തന്നെ പ്രാധാന്യമില്ല. ധനവരവ് പല മേഖലകളില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ചെറിയ രീതിയില്‍ ഉള്ള പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിലേക്ക് നിങ്ങള്‍ എത്തുന്നു. പണം കൈകാര്യം ചെയ്യുമ്പോള്‍ അശ്രദ്ധ പാടില്ല.

മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് മേട മാസം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസത്തേയും നേട്ടങ്ങളെ ചിലപ്പോള്‍ തകര്‍ത്തെറിയുന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ വരാന്‍ പോവുന്നു. വരവിനേക്കാള്‍ ചിലവായിരിക്കും ഇവരെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധ വേണം.

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ നഷ്ടങ്ങളില്ലാതെ മുന്നോട്ട് പോകാവുന്നതാണ്. പണം ശ്രദ്ധയോടെ പിടിച്ച് ചിലവാക്കാന്‍ ഈ മാസം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അല്‍പം ക്ഷമ കാണിക്കുന്നതിന് ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് നഷ്ടമുണ്ടാക്കുന്നു.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് മേട മാസം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരുടെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കൂടുതല്‍ സമയം ചിലവഴിക്കേണ്ടതായുണ്ട്. അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. വീടുപണിക്ക് വേണ്ടി പണം ചിലവാക്കേണ്ടി വരും.

തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് മേടമാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എങ്കിലും അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചിലവാക്കുന്നത് നിര്‍ത്തണം. ഇത് നിങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നു. സാമ്പത്തികം തന്നെയാണ് ഇവരെ പ്രതിസന്ധിയില്‍ ആക്കുന്നത്.

അവിട്ടം
അവിട്ടം നക്ഷത്രക്കാരുടെ സാമ്പത്തിക സ്ഥിതി മേടമാസത്തില്‍ നേട്ടങ്ങള്‍ നല്‍കുന്നതായിരിക്കും. പ്രശ്‌നങ്ങളെക്കുറിച്ച് ഇവര്‍ ചിന്തിക്കേണ്ടി വരുന്നില്ല. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ജീവിക്കേണ്ടതാണ്. ഏത് വെല്ലുവിളിയേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് മേട മാസം നേട്ടങ്ങളുടേതാണ്. ഓരോ ദിവസത്തേയും സാമ്പത്തിക പ്രശ്‌നങ്ങളെ നിങ്ങള്‍ക്ക് മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അപ്രതീക്ഷിതമായി നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും ഇവര്‍ക്ക് അതുവഴി സാമ്പത്തിക നേട്ടവത്തിനും സാധ്യതയുണ്ട്.

പൂരൂരുട്ടാതി
ഈ മാസത്തെ ബജറ്റില്‍ ഇവര്‍ ചെറിയ രീതിയില്‍ പ്രതിസന്ധി അനുഭവിക്കേണ്ടി വരുന്നു. അത്തരം മോശം സാഹചര്യങ്ങളെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഇവര്‍ കൊണ്ട് വരേണ്ടതാണ്.

ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് വളരെയധികം സാമ്പത്തിക സഹായം ലഭിക്കുന്ന മാസമാണ് മേടമാസം. ഇവര്‍ക്ക് ധാരാളം ധനനേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. സാമ്പത്തിക സഹായം ഉണ്ടാവുന്നതിനുള്ള സാധ്യതയും നിസ്സാരമല്ല എന്നതാണ് സത്യം.

രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് ഈ മാസം മികച്ച മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സഹായങ്ങള്‍ പല രൂപത്തിലും നിങ്ങളെ ഇങ്ങോട്ട് തേടി വരുന്നു. അനാവശ്യ സമ്മര്‍ദ്ദം നിങ്ങളെ ആ മാസം മുതല്‍ പിടികൂടാം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, April 10, 2024, 13:55 [IST]
X
Desktop Bottom Promotion