Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഒക്ടോബര്‍ തുടങ്ങുന്നത് സൂര്യഗ്രഹണത്തോടെ; ആപത്തുകളും കഷ്ടകാലവും പതിയിരിക്കുന്ന ഗ്രഹണകാല ഫലം
ഒക്ടോബര്‍ തുടങ്ങാന്‍ പോകുന്നു. ജ്യോതിഷപരമായി ഏറെ പ്രത്യേകതകള്‍ ഉള്ള, പ്രാധാന്യമര്‍ഹിക്കുന്ന മാസമാണ് ഒക്ടോബര്‍. നവരാത്രി വ്രതവും വിദ്യാരംഭവും വിജയദശമിയും ദീപാവലിയും ഈ മാസമാണ്. ഇതൊന്നുമല്ലാതെ സൂര്യഗ്രഹണം നടക്കാന്‍ പോകുന്ന മാസമെന്ന പ്രത്യേകതയും ഒക്ടോബറിനുണ്ട്. മറ്റ് ഗ്രഹണങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒക്ടോബറിലെ സൂര്യഗ്രഹണം ഏറെ പ്രത്യേകതകള്‍ ഉള്ള ഒന്നാണ്. ജ്യോതിഷപരമായി ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പ്രധാനപ്പെട്ട സംഭവവികാസങ്ങളും അവയുടെ പ്രാധാന്യവും പരിശോധിക്കാം.

ഒക്ടോബറിന്റെ ജ്യോതിഷ പ്രാധാന്യം
ചൊവ്വാഴ്ചയാണ് ഒക്ടോബര്‍ ഒന്ന്. കൃഷ്ണപക്ഷത്തിലെ ചതുര്ദശി തിഥിയാണ് അന്ന്. പൂരം നക്ഷത്രമാണ് അന്ന് വരുന്നത്. ഒക്ടോബര്‍ അവസാനിക്കുന്ന 31-ാം തീയ്യതിയും കൃഷ്ണപക്ഷമാണ്. കൃഷ്ണപക്ഷ ചതുര്ദശിയിലെ ചിത്തിര നക്ഷത്രമാണ് അന്നുണ്ടാകുക.
ഒക്ടോബര്‍ മാസത്തില്‍, സൂര്യന്, ബുധന്‍, കേതു എന്നിവയ്ക്ക് മേല്‍ ചൊവ്വയുടെ സവിശേഷ സ്വാധീനം ഉണ്ടാകും. തീര്‍ച്ചയായും അതിന്റെ പ്രഭാവം എല്ലാ രാശികളിലും അനുഭവപ്പെടും. അമേരിക്ക, ജപ്പാന്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കൊടുങ്കാറ്റിനും സുനാമിക്കും ഭൂചലനങ്ങള്‍ക്കും മറ്റ് പ്രകൃതിദുരന്തങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.
സൂര്യഗ്രഹണമാണ് ഒക്ടോബറില്‍ നടക്കാനിരിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട പ്രതിഭാസം.
സൂര്യഗ്രഹണം
ഒക്ടോബര്‍ രണ്ടിന് നടക്കുന്ന സൂര്യഗ്രഹണം ഒക്ടോബറിലെയോ ഈ വര്‍ഷത്തെയോ മാത്രമല്ല ഈ നൂറ്റാണ്ടിലെ തന്നെ വളരെ പ്രാധാനപ്പെട്ട ഒരു പ്രതിഭാസമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം അന്നായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. സെപ്റ്റംബര്‍ രണ്ട് മുതല്‍ ഒക്ടോബര്‍ 16 വരെയാണ് ഈ വര്‍ഷത്തെ രണ്ടാമത്തെ ഗ്രഹണ കാലം. സര്‍വ്വ പിതൃ അമാവാസിക്കാണ് ഇത്തവണ സൂര്യഗ്രഹണം വരുന്നത്.
ഇന്ത്യയില്‍ ഈ സൂര്യഗ്രഹണം ദൃശ്യമായിരിക്കില്ലെങ്കിലും അതിന്റെ പ്രഭാവം എല്ലാ രാശികളിലും അനുഭവപ്പെടും. ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം പ്രധാനമായും നാല് രാശികളെയാണ് സാരമായി ബാധിക്കുക. അവ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
സൂര്യഗ്രഹണ സമയത്ത് മേടം രാശിക്കാര്‍ ഏറെ കരുതലോടെ ഇരിക്കണം. ഇവര്‍ക്ക് അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത അധികമാണ്. മാത്രമല്ല, സാമ്പത്തികമായി ചില പ്രതിസന്ധികള്‍ അനുഭവപ്പെടാനും സാധ്യതയുണ്ട്.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സൂര്യഗ്രഹണത്തോട് അനുബന്ധിച്ച് ജീവിതത്തില്‍ തിരിച്ചടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വളരെ വേണ്ടപ്പെട്ട ആളുകളില്‍ നിന്ന് വഞ്ചന ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട സമയമാണിത്. സൂര്യഗ്രഹണ ഫലമായി ആരോഗ്യത്തില്‍ അരിഷ്ടതകളുണ്ടാകാം. വളരെ നിരാശാജനകമായ വാര്‍ത്തകള്‍ കേള്‍ക്കാനും സാധ്യതയുണ്ട്.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സൂര്യഗ്രഹണ ഫലമായി കരിയറില്‍ തടസ്സങ്ങളും പ്രതിസന്ധികളും നേരിട്ടേക്കാം. ഇവര്‍ക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതയും ഉണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
