Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ബുധന്‍ കന്നിയിലേക്ക്: ഭദ്രരാജയോഗത്തില് നില്ക്കുന്നിടം വരെ ധനനേട്ടത്തിന് കാരണമാകും രാശിക്കാര്‍
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോരുത്തരുടേയും ജീവിതത്തില്‍ സംഭവിക്കുന്നു. ഓരോ ഗ്രഹവും അതിന്റേതായ രാശിയിലേക്ക് മാറുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജ്യോതിഷ പ്രകാരം ഓരോ ഗ്രഹമാറ്റങ്ങളും എപ്രകാരമാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത് എന്നത് അറിയാന്‍ പലര്‍ക്കും ആഗ്രഹം കാണും. അതില്‍ തന്നെ ഗുണഫലങ്ങളാണെങ്കില് അതില്‍ സന്തോഷിക്കുന്നതിനും ദോഷഫലങ്ങളെങ്കില് അതില്‍ പരിഹാരം കാണുന്നതിനും വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.
ജ്യോതിഷപ്രകാരം, ബുധന്‍ സ്വന്തം രാശികളായ മിഥുനം, കന്നി എന്നിവയിലോ അല്ലെങ്കില്‍ കേന്ദ്ര സ്ഥാനങ്ങളായ 1, 4, 7, 10 ഭാവങ്ങളിലോ ഉച്ചരാശിയായ കര്‍ക്കടകത്തിലോ സ്ഥാനം മാറ്റുമ്പോഴാണ് പലപ്പോഴും ഭദ്രരാജയോഗം സംഭവിക്കുന്ന്. ഇതാകട്ടെ രാജയോഗങ്ങളില്‍ അതിശ്രേഷ്ഠമായ ഫലം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏതൊക്കെ രാശിക്കാരിലാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത്, ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാരില്‍ ഭദ്രരാജയോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നല്കുന്നു. അത് മാത്രമല്ല ഇവര്‍ക്ക് ബുധന്റെ സംക്രമത്തിന്റെ ഫലമായി പല പദ്ധതികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. വ്യക്തിബന്ധങ്ങളിലും കുടുംബത്തിലും എല്ലാം സന്തോഷം നിലനില്ക്കുന്നു. സാമ്പത്തികമായി പല വിധത്തിലുള്ള നേട്ടങ്ങളും തേടി എത്തുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ നിങ്ങളെ ബാധിക്കുകയേ ഇല്ല. ദാമ്പത്യത്തില്‍ സന്തോഷവും സ്നേഹവും നിറഞ്ഞ് കവിയും. സമൂഹത്തില്‍ നിങ്ങളെ തേടി അംഗീകാരം എത്തുന്നു. ആദരവോടെ നിങ്ങളെ എല്ലാവരും കണക്കാക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഭദ്രമഹാപുരുഷ രാജയോഗം പലപ്പോഴും ഭാഗ്യാനുഭവങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങളുടെ രാശിയിലെ രണ്ടാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അപ്രതീക്ഷിതമായ പല സാമ്പത്തിക നേട്ടങ്ങളും തേടി എത്തുന്നു. പലപ്പോഴും ആശയവനിനിമയത്തില് സന്തോഷം നിലനില്ക്കും. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനടിക്കേണ്ട ആവശ്യമേ ഇല്ല. അത് മാത്രമല്ല ബിസിനസ് മാറ്റങ്ങള്‍ നിങ്ങള്‍ക്ക് മികച്ച് നില്‍ക്കുകയും ചെയ്യുന്നു. ബിസിനസിന് വേണ്ടി മുടക്കുന്ന തുക ഇരട്ടിയായി തിരിച്ച് ലഭിക്കുന്നു.

മകരം രാശി
മകരം രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്ന സമയമാണ് ഭദ്രരാജയോഗം നല്‍കുന്നത്. ഇത് നിങ്ങളുടെ ഭാഗ്യസ്ഥാനത്തായതിനാല് പല വിധത്തിലുള്ള ഗുണാനുഭവങ്ങളും നല്കുന്നു. ഭാഗ്യത്തോട് ചേര്‍ന്ന് നില്ക്കുന്ന സമയമാണ് എന്നതാണ് ഏറ്റവും വലിയ കാര്യവും. മതപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. കൂടാതെ കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി കൂടുതല്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തും. അതെല്ലാം തന്നെ വിജയം കൊണ്ട് വരുകയും ചെയ്യുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും വിദേശയാത്രക്കും യോഗം കാണുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അതെല്ലാം തന്നെ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നതായിരിക്കും. ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സാധിക്കുന്ന സമയമായതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ആശങ്ക വേണ്ട. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും നിങ്ങളില്‍ സാമ്പത്തിക നേട്ടം കൊണ്ട് വരുന്നതായിരിക്കും. മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു. വിദേശത്ത് നിന്ന് വരുമാനം വര്‍ദ്ധിക്കുകയും അത് വഴി നേട്ടങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു എന്നതാണ് ഭദ്രരാജയോഗഫലം കര്‍ക്കിടകം രാശിക്കാര്‍ക്ക് നല്‍കുന്നത്.



Click it and Unblock the Notifications
