Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ?
ഏറ്റവും അപകടകാരികള്‍, സൂക്ഷിച്ചില്ലെങ്കില്‍ എട്ടിന്റെ പണിതരുന്ന രാശിക്കാര്‍ ഇവര്‍
വേദ ജ്യോതിഷത്തില്‍ ഏറ്റവും അപടകാരികളായ ചില രാശിക്കാരെ കുറിച്ച് പറയുന്നുണ്ട്. മനസ്സില്‍ പക സൂക്ഷിക്കുന്ന രാശിക്കാരാണ് ഇവര്‍. സ്വന്തം നേട്ടങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്കുന്നവര് കൂടിയാണ് ഈ രാശിക്കാര്‍. തങ്ങളെക്കാള്‍ മുന്നില്‍ മറ്റുള്ളവര്‍ വളരുന്നത് ഇഷ്ടപ്പെടാത്ത രാശിക്കാര്‍ കൂടിയാണ് ഇവര്‍. അസൂയയും പകയും അമിതമായിട്ടുള്ള ഈ രാശിക്കാരെ കുറച്ചധികം സൂക്ഷിക്കണം. ഇല്ലെങ്കില്‍, ഇവരുടെ ശത്രുക്കള്‍ക്ക് എട്ടിന്റെ പണിയാണ് നല്‍കുക. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

കര്‍ക്കിടകം
വളരെ വൈകാരികമായി പ്രതികരിക്കുന്ന രാശിക്കാരാണ് കര്‍ക്കിടകം രാശിക്കാര്‍. അതിനാല്‍ തന്നെ, ഇവരെ വിഷമിപ്പിക്കുന്നവരെ, അല്ലെങ്കില്‍ വേദനിപ്പിക്കുന്നവരെ ശത്രുക്കളായി കാണും. എത്ര വലിയ സ്നേഹ ബന്ധത്തില്‍ ഇരുന്നവരെ പോലും വളരെ പെട്ടെന്ന് ശത്രുക്കളായി കാണാന്‍ ഇവര്‍ക്ക് സാധിക്കും. അതിനാല്‍, പകയോടുകൂടിയ സമീപനമായിരിക്കും പിന്നീട് ഇവര്‍ തുടരുക. ആരും വേദനിപ്പിക്കുന്നതും, എതിര്‍ത്ത് പറയുന്നതും ഇഷ്ടപ്പെടാത്ത വ്യക്തികളാണ് കര്‍ക്കിടകം രാശിക്കാര്‍. കൂടാതെ, പണത്തിനോട് അമിതമായ താല്പര്യം പ്രകടിപ്പിക്കുന്ന രാശിക്കാര്‍ കൂടിയാണ് കര്‍ക്കിടകം രാശിക്കാര്‍. അതിനാല്‍ തന്നെ, സമ്പാദിക്കുന്നതിന് തടസ്സം നില്‍ക്കുന്നവരെ തുരത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവര്‍ സ്വീകരിക്കും. സാമ്പത്തിക ഉന്നമനം മാത്രമല്ല, ആഗ്രഹിച്ച വ്യക്തികളെ സ്വന്തമാക്കാന്‍ എത്ര ത്യാഗം ചെയ്യാനും ഈ രാശിക്കാര്‍ തയ്യാറായിരിക്കും. അതിനാല്‍, ഈ രാശിക്കാരെ കുറച്ച് സൂക്ഷിക്കുന്നത് നല്ലതാണ്.
കന്നി
സ്വന്തം ആഗ്രഹങ്ങള്‍ക്കും, ചിന്തകള്‍ക്കും, താല്പര്യങ്ങള്ക്കും അമിതമായി പ്രാധാന്യം നല്കുന്ന രാശിക്കാരാണ് കന്നി രാശിക്കാര്‍. അതിനാല്‍ തന്നെ, സ്വന്തം ഇഷ്ടങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റംവരെയും ഇവര്‍ സഞ്ചരിക്കുന്നതാണ്. നല്ല ആഡംബര ജീവിതം ആഗ്രഹിക്കുന്ന രാശിക്കാരാണ് കന്നി രാശിക്കാര്‍. അതിനാല്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ഇവര്‍ക്ക് നല്ല ധാരണ ഉണ്ടായിരിക്കുന്നതാണ്. ഇഷ്ടപ്പെട്ടാല്‍ ആത്മാര്‍ത്ഥത കാണിക്കും. എന്നാല്‍, വെറുപ്പിച്ചാല്‍ പിന്നെ ഒരിക്കലും ശത്രുത മാറ്റാത്തവരാണ് കന്നി നക്ഷത്രക്കാര്‍. ഇവരെ ചതിക്കുന്നവര്‍ക്കും അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ആഗ്രഹിക്കുന്ന രാശിക്കാര്‍ കൂടിയാണ് കന്നി രാശിക്കാര്‍.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ സ്നേഹ സമ്പന്നരാണ്. എന്നാല്‍, അസൂയ ഉള്ള രാശിക്കാരാണ് ഇവര്‍. തങ്ങളെക്കാള്‍ മറ്റുള്ളവര്‍ വളരുന്നത് കാണുമ്പോള്‍ ഇവരില്‍ സ്വാഭാവികമായും അസൂയ വളരുന്നു. മറ്റുള്ളവരുടെ വളര്‍ച്ചയെ തടയാന്‍ പഴുതുകള്‍ തപ്പുന്ന സ്വഭാവക്കാര്‍ കൂടിയാണ് ചിങ്ങം രാശിക്കാര്‍. ഉള്ളില്‍ വെറുപ്പുണ്ടെങ്കിലും പ്രകടമാക്കാത്തവരാണ് ഈ രാശിക്കാര്‍. എന്നാല്‍, ശത്രുക്കളെ പിന്നില്‍ നിന്നും ആക്രമിക്കാന്‍ അവസരം നോക്കിയിരിക്കുന്നവരും കൂടിയാണ്.
മേടം
സ്വന്തം നിലപാടില്‍ നിന്നും താഴെയിറങ്ങാത്തവരാണ് മേടം രാശിക്കാര്‍. വളരെ ഗൗരവ്വക്കാരാണ് ഇവര്‍. മറ്റുള്ളവരോട് പരുഷമായി മാത്രം സംസാരിക്കുന്ന പ്രകൃതക്കാര്‍ കൂടിയാണ് ഇവര്‍. അതിനാല്‍, ദേഷ്യം വന്നാല്‍ വളരെ പെട്ടെന്ന് കോപിക്കും. അതും മോശമായ രീതിയില്‍ പ്രകടമാക്കിയെന്നും വരാം. മറ്റുള്ളവരെ ഇത് വേദനിപ്പിക്കാം. അതുപോലെ, ശത്രുക്കളോട് മര്യാദയില്ലാതെ പെരുമാറുന്നവരായിരിക്കും ഈ രാശിക്കാര്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
