Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
പിന്നോക്കാവസ്ഥയില്‍ സഞ്ചരിച്ച് ശുക്രന്; വിഷുവിന് തൊട്ട് മുന്‍പ് ഇവരില്‍ ദോഷങ്ങള്‍ ശക്തം
Sukra Margi: സമ്പത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഗ്രഹമാണ് ശുക്രന്. ശുക്രന് ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുഭകരമാണെങ്കില്‍ അവര്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്. നിലവില്‍ ശുക്രന് പിന്നോക്കാവസ്ഥയിലാണ് സഞ്ചരിക്കുന്നത്.

ഏപ്രില്‍ 13ന് രാവിലെ 6.31ന് ശുക്രന് അതിന്റെ നേരിട്ടുള്ള ചലനം ആരംഭിക്കുകയാണ്. ഈ നേരിട്ടുള്ള ചലനം ദോഷകരമാകുന്നത് 3 രാശിക്കാര്‍ക്കാണ്. ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ ഈ രാശിക്കാര്‍ നേരിടാനുളഅള സാധ്യത കൂടുതലാണ്. ഏതെല്ലാം രാശിക്കാര്‍ക്കാണ് ശുക്രന് മൂലം ദോഷങ്ങള്‍ ഉണ്ടാകുന്നത് എന്നും, എന്തെല്ലാം ദോഷങ്ങളാണ് സംഭവിക്കുക എന്നും നോക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശുക്രന്റെ നേരിട്ടുള്ള സംക്രമണത്താല്‍ ദോഷങ്ങള്‍ ഉണ്ടാകുന്നതാണ്. പ്രത്യേകിച്ച്, മാനസിക, ശാരീരിക ആരോഗ്യത്തില്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ക്ഷമയോടെ ജോലി ചെയ്യുന്നത് നല്ലതായിരിക്കും. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുക. സഹപ്രവര്‍ത്തകരോട് ക്ഷമയോടെ പെരുമാറാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ജോലി സ്ഥലത്ത് അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ ശ്രമിക്കുക. സ്വന്തം കാര്യങ്ങള്‍ക്ക് അമിതമായി പ്രാധാന്യം നല്‍കുന്നത് നല്ലതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ഇടയ്ക്ക് ഉണ്ടായേക്കാം. പലപ്പോഴും വിചാരിച്ച രീതിയില്‍ പണം കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാകുന്നതാണ്. ബന്ധങ്ങള്‍ വഷളാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ചിലവ് വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ജീവിതത്തില്‍ പ്രയാസം വര്‍ദ്ധിക്കുന്ന സമയം കൂടിയായിരിക്കും ഏപ്രില്‍ 13. ചില കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ തടസ്സങ്ങള്‍ നേരിട്ടേക്കാം. കാര്യതടസ്സം നിരന്തരം നേരിടേണ്ടതായും വന്നേക്കാം. ബുദ്ധിപൂര്‍വ്വം ബന്ധുക്കളെ കൈകാര്യം ചെയ്യുന്നത് സ്വത്ത് തര്‍ക്കങ്ങള്‍ ഒഴിവാകാന്‍ സഹായിക്കുന്നതാണ്.
കന്നി
ശുക്രന്റെ നേരിട്ടുള്ള സംക്രമണത്താല്‍ കന്നി രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടതായി വന്നേക്കാം. വെല്ലുവിളികള്‍ നിറഞ്ഞ ജീവിതമായിരിക്കും നിലനില്‍ക്കുന്നത്. ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തുന്നത് വളരെ നല്ലതായിരിക്കും. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക. ഉത്കണ്ഠയും സമ്മര്‍ദ്ദവും നിറഞ്ഞ ജീവിതം ഉണ്ടയേക്കാം. പരീക്ഷാഫലം ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കാനുള്ള സാധ്യത കൂടുതലാണ്. മക്കള്‍ മൂലം വിഷമം അനുഭവിക്കാന്‍ യോഗം വരുന്നതാണ്. പല കാര്യങ്ങളും വിചാരിച്ച രീതിയില്‍ ചെയ്തെടുക്കാന്‍ സാധിക്കാത്ത അവസ്ഥ ഇവര്‍ക്ക് ഉണ്ടായേക്കാം. അകാരണമായി വിഷമം അനുഭവിക്കാന്‍ ഇവര്‍ക്ക് സാധ്യത. പ്രിയപ്പെട്ടവരില്‍ നിന്നും വിഷമിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടായേക്കാം. ആത്മാര്‍ത്ഥതയോടെ ചെയ്ത പല കാര്യങ്ങള്‍ക്കും ശരിയായ വിധത്തില്‍ ഫലം ലഭിക്കാത്ത അവസ്ഥ ഉണ്ടേയക്കാം. പങ്കാളികള്‍ക്കിടയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കരിയറിലും ബിസിനസ്സിലും പ്രതിസന്ധികള്‍ നേരിടുന്നതായിരിക്കും.
തുലാം
തുലാം രാശിക്കാരും ചില പ്രശ്നങ്ങള്‍ നേരിടുന്നതായിരിക്കും. തുലാം രാശിയുടെ അധിപന് ശുക്രനായതിനാല്‍, ശുക്രന്റെ സ്വാധീനവും ഇവരില്‍ ശക്തമായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ മുന്പത്തേക്കാള് വര്‍ദ്ധിക്കാന്‍ സാധ്യത. അനാവശ്യമായി മറ്റുള്ളവര്‍ക്ക് പണം കടം നല്കാതിരിക്കാന് ശ്രദ്ധിക്കുക. പങ്കാളിത്ത ബിസിനസ്സില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ബിസിനസ്സില്‍ നഷ്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശ്രദ്ധിച്ച് ഓരോ കാര്യങ്ങളും ചെയ്യുക. പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ദമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പറഞ്ഞു പരിഹരിക്കാന്‍ ശ്രമിക്കുന്നതും നല്ലതായിരിക്കും. സ്വന്തം നേട്ടങ്ങള്‍ക്കായി കാര്യങ്ങള്‍ ബുദ്ധിമപൂര്വ്വം നീക്കുന്നത് നല്ലതായിരിക്കും. ഈ സമയത്ത് കൂടുതല്‍ പണ നിക്ഷേപങ്ങള്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications