Latest Updates
-
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു!
മെയ് 18 വരെ ഈ 5 രാശിക്കാര്‍ സൂക്ഷിക്കണം; കേതുവില്‍ നിന്നുളള ദോഷം കടുക്കും
Ketu's transit to Virgo: നിഴല്‍ ഗ്രഹം എന്നാണ് ജ്യോതിഷത്തില്‍ കേതു അറിയപ്പെടുന്നത്. നിലവില്‍ കന്നി രാശിയിലേയ്ക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. മെയ് 18 വരെ കന്നി രാശിയില്‍ കേതു സംക്രമണം നടത്തുന്നതാണ്.

കന്നിയില്‍ നിന്നും പിന്നീട് ചിങ്ങം രാശിയിലേയ്ക്കും കേതു സഞ്ചരിക്കും. അതിനാല്‍, മെയ് മാസത്തില്‍ പ്രത്യേകിച്ച്, മെയ് 18-ാം തീയ്യതി വരെ 5 രാശിക്കാര്‍ക്ക് കേതുവിന് നിന്നുള്ള ദോഷങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് അനുഭവപ്പെടാന്‍ പോകുന്നത് എന്ന് നോക്കാം.
ചിങ്ങം
അനാവശ്യ ചിലവുകള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. പണം എത്ര ശ്രമിച്ചാലും സൂക്ഷിക്കാന്‍ സാധിക്കാത്ത അവസ്ഥ ഇവര്‍ക്ക് ഉണ്ടായേക്കാം. ആരോഗ്യം ശ്രദ്ധിക്കുന്നത് നല്ലതാണ്. സാമ്പത്തിക പ്രാരാബ്ധങ്ങള്‍ മൂലം കടം വാങ്ങേണ്ട അവസ്ഥയും വന്നേക്കാം. ഇത്തരത്തില്‍ കടം വാങ്ങുന്നത് അന്തസ്സിനെ കോട്ടെ വരുത്തുന്നതുമായേക്കാം. പല കാര്യങ്ങളിലും പ്രിയപ്പെട്ടവരില്‍ നിന്നും പിന്തുണ ലഭിക്കാത്തത് മാനസികമായി തളര്‍ത്താം. വിഷമങ്ങള്‍ വര്‍ദ്ധിക്കാം. കുടുംബ പ്രശ്നങ്ങള്‍ ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയും ഇവര്‍ക്ക് ഉണ്ടായേക്കാം. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇല്ലെങ്കില്‍ അനവധി പ്രശ്നങ്ങള്‍ ഇതുമൂലം നിങ്ങള്‍ക്ക് ഉണ്ടേയക്കാം.
കന്നി
കന്നി രാശിക്കാരുടെ എല്ലാ സൗഭാഗ്യങ്ങളിലും തടസ്സമായി കേതു നിലനില്‍ക്കുന്നതാണ്. പൂര്‍ത്തീകരിക്കും എന്ന് പ്രതീക്ഷിച്ച അനവധി ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. ഈ കാലയളവില്‍ ഇവരുടെ വരുമാനം വര്‍ദ്ധിക്കുന്നതായിരിക്കും. എന്നിരുന്നാലും വരവിനൊത്ത് ചിലവും പ്രതീക്ഷിക്കാം. സമ്പാദിക്കാന്‍ സാധിക്കുകയില്ല. സ്വര്‍ണ്ണം പോലെയുള്ള വിലപിടിപ്പുള്ള ആഭരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കുക. തൊഴിലിടത്ത് സഹപ്രവര്‍ത്തകരോട് സൗമ്യതയില്‍ പെരുമാറുന്നത് നല്ലതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യുന്നതും നല്ലതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കുക. ദോഷ്യം കുറയ്ക്കുക. വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.
തുലാം
ശത്രുക്കളുടെ പ്രവര്‍ത്തികളില്‍ കുറച്ചധികം ജാഗ്രത പാലിക്കുന്നത് നല്ലതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നതാണ്. ബിസിനസ്സില്‍ ചെറിയ രീതിയില്‍ നഷ്ടം ചിലപ്പോള്‍ നേരിട്ടേക്കാം. പ്രതീീക്ഷിച്ച രീതിയില്‍ പല കാര്യങ്ങളും ചെയ്തെടുക്കാന്‍ സാധിക്കാത്ത അവസ്ഥ ഈ രാശിക്കാര്‍ക്ക് ഉണ്ടായേക്കാം. സാമ്പത്തിക സ്രോതസ്സ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. ചിലവുകള്‍ വര്‍ദ്ധിക്കുന്നതാണ്. വിവാഹം നടക്കാനും യോഗം രൂപപ്പെടുന്നതാണ്. ജോലി കാര്യത്തില്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. കോപം നിയന്ത്രിക്കുക. സഹപ്രവര്‍ത്തകരോട് ദേഷ്യത്തോടെ പെരുമാറാതിരിക്കാനും ശ്രദ്ധിക്കുന്നത് നല്ലതാണ്.
ധനു
സ്വന്തക്കാരില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നേക്കാം. ചിലപ്പോള്‍ അവര്‍ നിങ്ങളോട് അപരിചിതരെപ്പോലെ പെരുമാറാം. ആരുടെയും പിന്തുണ പല കാര്യങ്ങള്‍ക്കും നിങ്ങള്‍ക്ക് ലഭിക്കാതെ വന്നേക്കാം. ചിലവുകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യം ശ്രദ്ധിക്കുക. ആരോഗ്യ കാര്യങ്ങള്‍ക്കായി പണം അമിതമായി ചിലവഴിക്കേണ്ടതായി വ്ന്നേക്കാം. പുതിയ നിക്ഷേപങ്ങള്‍ നടത്താതിരിക്കാനും ശ്രദ്ധിക്കുക.
മകരം
മകരം രാശിക്കാര്‍ക്ക് കേതുമൂലം അനവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വന്നേക്കാം. പല കാര്യങ്ങളിലും വിചാരിച്ച രീതിയില്‍ വിജയം കൈവരിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. വാഹന കച്ചവടത്തില്‍ നഷ്ടം വന്നേക്കാം. യാത്രകളില്‍ തടസ്സങ്ങള്‍ നേരിടാം. പണം സൂക്ഷിക്കുക. വാക്കുകള്‍ സൂക്ഷിക്കുക. ദേഷ്യം കുറയ്ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications