Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മേടം രാശിക്കാരില്‍ കരിയര്‍ മാറ്റങ്ങള്‍ ഇപ്രകാരം, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ?
ജീവിതത്തില്‍ കരിയര്‍ മാറ്റങ്ങള്‍ പലപ്പോഴും എല്ലാവരിലും സംഭവിക്കുന്നതാണ്. എന്നാല്‍ എറ്റവും മികച്ചത് ഉറപ്പാക്കുക എന്നത് തന്നെയാണ് എല്ലാവരുടേയും ആഗ്രഹം. എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചാല്‍ അതില്‍ കരിയര്‍ പോലും താളം തെറ്റി പോവുന്ന അവസ്ഥയുണ്ടാവുന്നു. 12 രാശിക്കാരിലും ഇത്തരം കരിയര്‍ മാറ്റങ്ങള്‍ പ്രതിസന്ധികളും നേട്ടങ്ങളും സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ സൂര്യരാശിയില്‍ ആദ്യത്തെ രാശിയായ മേടം രാശിക്കാര്‍ക്ക് കരിയറില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ അതിനെ ചവിട്ട് പടിയാക്കി മുകളിലേക്ക് കയറിപ്പോവുന്നതിനാണ് ഇവര്‍ ശ്രമിക്കുക.
സ്ത്രീ ആണെങ്കിലും പുരുഷനാണെങ്കിലും ഇവരില്‍ മികച്ച ജോലിയും കരിയറും തന്നെയാണ് ആദ്യം ചിന്തിക്കുന്ന കാര്യം. പക്ഷെ എല്ല്ായ്പ്പോഴും ഇത്തരം മാറ്റങ്ങള്‍ കരിയറില്‍ നടക്കണം എന്നില്ല. എങ്കിലും ഇവര്‍ക്ക അനുയോജ്യമായ ചില ജോലികള്‍ ഉണ്ട്. അവ ഏതൊക്കെയെന്നും അതില്‍ ഇവര്‍ എങ്ങനെ ശോഭിക്കുന്നു എന്നും നമുക്ക് നോക്കാം.

മികച്ച സംരംഭകര്‍
ബിസിനസ് ആയിരിക്കും ഇവര്‍ക്ക് ഏറ്റവും അനുയോജ്യമായ കരിയറില്‍ ഒന്ന്. എന്തിലും ഏതിലും മുന്നോട്ട് നേതൃത്വം നല്‍കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. പുതിയ ക്രിയേറ്റീവ് ആയ ആശയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. റിസ്കെടുക്കാന്‍ ഇവര്‍ക്ക് താല്‍പ്പര്യമുണ്ടായിരിക്കും. ആളുകള്‍ക്ക് പ്രചോദനം നല്‍കുന്നതിനും ഇവര്‍ മുന്നിലുണ്ടാവും.
ഡോക്ടര്‍
മേടം രാശിക്കാരായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഏറ്റവും നല്ല അനുയോജ്യമായ തൊഴില്‍ ഡോക്ടര്‍/സര്ജന് ആണ്. ഇവര്‍ ഒരിക്കലും വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഭയപ്പെടുന്നില്ല എന്നത് തന്നെയാണ് പ്രധാന കാരണവും. എപ്പോഴും ഏത് സമ്മര്‍ദ്ദത്തേയും ഇവര്‍ കൈകാര്യം ചെയ്യുകയും അത് വഴി ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നിതിനും ഇവര്‍ക്ക് സാധിക്കുന്നു.
അഗ്നി ശമനസേന
അല്പം വെറൈറ്റിയായ മേഖലയാണെങ്കിലും മേടംരാശിക്കാരുടെ കരിയറില്‍ മികച്ച ഒരു ജോലിയാണ് അഗ്നിശമന സേന. ഇവര്‍ അഗ്നി ചിഹ്നമായതിനാല്‍ തന്നെ കരിയര്‍ ബെസ്റ്റ് എന്ന് പറയാവുന്ന ഒരു ജോലിയാണ് എന്നതാണ് സത്യം. ഈ രാശിക്കാര്‍ തൊഴിലുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ഏറ്റെടുക്കാനും വെല്ലുവിളികള്‍ നേരിടാനും എപ്പോഴും ഇവര്‍ക്ക് സാധിക്കുന്നു. ഏത് കാര്യത്തിനും പെട്ടെന്നാണ് ഇവരുടെ തീരുമാനം വരുന്നത്. അത് തന്നെയാണ് ഈ ജോലിക്ക് ആവശ്യവും.
സെയില്‍സ് മാനേജര്‍
മേടം രാശിക്കാര്‍ക്ക് ശോഭിക്കാന്‍ സാധിക്കുന്ന മറ്റൊരു ജോലിയാണ് എന്തുകൊണ്ടും സെയില്‍സ് മാനേജര്‍. സംസാരിക്കുന്ന കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല എന്നത് തന്നെയാണ് കാരണം. ഏത് ജോലിയോടും അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെയാണ് ഇവര്‍ പെരുമാറുന്നതും. ഒരിക്കലും ഇവരുടെ കൈയ്യിലെ തെറ്റുകൊണ്ട് കരിയറില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. ഇത്തരം ജോലികള്‍ ഇവരുടെ കരിയറില്‍ ഒരു മുതല്‍ക്കൂട്ടാണ്.
പോലീസ് ഓഫീസര്‍
ഭയത്തിന്റെ കാര്യത്തില്‍ ഇവര്‍ ഒരിക്കലും അംഗീകരിക്കുന്ന ഒരു കാര്യമല്ല. കാരണം ഇവരെ ഭയം ഒരു കാര്യത്തിലും വേട്ടയാടുകയില്ല. അതുകൊണ്ട് തന്നെയാണ് ഇവര്‍ക്ക് ഈ മേഖലയില്‍ തിളങ്ങാന്‍ സാധിക്കുന്നതും. കറ കളഞ്ഞ ഒരു പോലീസ് ഓഫീസര്‍ ആണ് ഇവര്‍ എന്നതില്‍ സംശയം വേണ്ട. ഏത് കടുത്ത വെല്ലുവിളികള്‍ ഏറ്റെടുക്കാനും അവരുടെ മൂല്യം തെളിയിക്കാനും ശ്രമിച്ച് കൊണ്ടിരിക്കും. സാഹസികത ഇഷ്ടപ്പെടുന്ന വ്യക്തികളാണ് ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.
പബ്ലിക് റിലേഷന്‍സ് എക്സിക്യൂട്ടീവ്
സംസാരത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ ഒരു പി ആര് എജന്സസി എപ്രകാരം മുന്നോട്ട് കൊണ്ട് പോവണം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. കമ്പനിയുടെയും ക്ലയന്റുകളുടെയും പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതിനും കമ്പനി കൈകാര്യം ചെയ്യുന്നതിനും പരിപാലിക്കുന്നതിനും ഇവര്‍ക്ക ്അത്രയധികം നേട്ടങ്ങള്‍ കഴിവുകള്‍ ഉണ്ടാവുന്നു. മേടം രാശിക്കാര്‍ വളരെ വൃത്തിയായി ചെയ്യും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആളുകളെക്കുറിച്ച് സംസാരിക്കുന്നതിനും അവരോട് ഇടപഴകുന്നതിനും ഇവര്‍ക്ക് സാധിക്കും.
ടൂര്‍ ഗൈഡ്
യാത്രയായിരിക്കും ഇവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത്. അതിന് വേണ്ടിയുള്ള ഇവരുടെ താല്‍പ്പര്യം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. അതുകൊണ്ട് തന്നെ എപ്പോഴും പുതിയ സ്ഥലങ്ങള്‍ തേടി കൊണഅടിരിക്കും. പുതിയ ആളുകളുമായി ഇടപഴകാനും അവരുടെ അറിവ് മറ്റുള്ളവരെ അറിയിക്കുന്നതിനും ഇവര്‍ ഇഷ്ടപ്പെടുന്നതിനാല് മേടം രാശിക്കാരുടെ കരിയര്‍ ബെസ്റ്റ് ആയിരിക്കും ഈ ജോലി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications