Latest Updates
-
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ
വമ്പന്‍ മാറ്റങ്ങളുടെ 12 മാസം, ബാബ വംഗ പ്രവചിച്ച 3 രാശികള്‍ ഇവയാണ്
ബള്‍ഗേറിയന്‍ സ്വദേശിനിയായ ബാബ വംഗ തന്റെ ഭാവിപ്രവചനങ്ങള്‍ കൊണ്ട് ലോകപ്രശസ്തയായ വ്യക്തിയാണ്. 1996-ല്‍, അതായത് 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ബാബ വംഗ മരണത്തിന്് മുമ്പ് വരുംകാലത്തെ കുറിച്ച് പല പ്രവചനങ്ങളും നടത്തി. അവയില്‍ പലതും പിന്നീട് സത്യമായത് ലോകം അത്ഭുതത്തോടെയാണ് കണ്ടത്. 2025-നെ കുറിച്ചും പല പ്രവചനങ്ങളും ബാബ വംഗ നടത്തിയിട്ടുണ്ട്.

മാറ്റത്തിന്റെ ദിശയില്‍ 3 രാശികള്‍
2025-നെ കുറിച്ചുള്ള വംഗയുടെ പല പ്രവചനങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്. ഈ വര്‍ഷം ജീവിതം തന്നെ മാറുന്ന, വഴിത്തിരിവുകള്‍ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന രാശികള്‍ ഏതെല്ലാമാണ് എന്ന് ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. മേടം, ഇടവം, മിഥുനം രാശികള്‍ ഈ വര്‍ഷം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയാകുമെന്നാണ് ബാബവംഗയുടെ പ്രവചനം. പ്രത്യേകിച്ച് പണം, ഉദ്യോഗം എന്നീ മേഖലകളില്‍ ഇവര്‍ക്ക് സാരമായ മാറ്റം കാണാനാകും. എന്തെല്ലാമാണ് ഈ രാശികളെ കുറിച്ച് ബാബ വംഗ പ്രവചിച്ചിരിക്കുന്ന കാര്യങ്ങള്‍ എന്നറിയാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
2025-ല്‍ മേടം രാശിക്കാര്‍ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ പ്രതീക്ഷിക്കണം. പ്രത്യേകിച്ച് വലിയ ചില, അസാധാരണ നേട്ടങ്ങള്‍ ഇക്കാലയളവില്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടായേക്കാം. ഇവരുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങള്‍ ഈ വര്‍ഷം സത്യമാകും. സ്വപ്നങ്ങള്‍ മറക്കാതിരിക്കുകയും ലക്ഷ്യങ്ങള്‍ക്കായി മടുപ്പില്ലാതെ പ്രയത്നിക്കുകയും ചെയ്യുന്നവരാണ് മേടം രാശിക്കാര്‍. ആഗ്രഹിച്ചത് ലഭിക്കുന്നത് വരെ ഇവര്‍ പരിശ്രമം വെടിയുകയില്ല. അവരുടെ അധ്വാനവും പരിശ്രമവും തിരിച്ചറിയപ്പെടുകയും അതിന് അര്‍ഹിക്കുന്ന ഫലം ലഭിക്കുകയും ചെയ്യുന്ന വര്‍ഷമാണിത്. അതുകൊണ്ട് അവസരങ്ങള്‍ വിനിയോഗിക്കുകയും മനസ്സ് പറയുന്നത് കേള്‍ക്കുകയുമാണ് മേടം രാശിക്കാര്‍ ചെയ്യേണ്ടത്.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിക്കാരെ സംബന്ധിച്ചെടുത്തോളം അവരുടെ ജീവിതത്തിലെ ഏറ്റവും ഐശ്വര്യകരവും സന്തോഷകരവുമായ വര്‍ഷമായിരിക്കും 2025. ഇത്രയും കാലത്തെ കഠിന പ്രയത്നത്തിനും കഷ്ടതകള്‍ക്കും പ്രതിഫലം ലഭിക്കാന്‍ പോകുകയാണ് ഈ വര്‍ഷം. കഴിഞ്ഞ രണ്ട് വര്‍ഷമായി കാത്തിരിക്കുന്ന പല കാര്യങ്ങളും ഈ വര്‍ഷം സംഭവിക്കും. ജീവിതകാലത്തേക്ക് മുഴുവന്‍ സാമ്പത്തികസുരക്ഷ നേടാനും സാമ്പത്തികകാര്യങ്ങളില്‍ ഇനിയൊരു ആശങ്കയ്ക്ക് ഇടമില്ലാത്ത തരത്തില്‍ നിക്ഷേപങ്ങളും സമ്പാദ്യവും ഉയര്‍ത്താനും ഇടവം രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ സാധിച്ചേക്കും. ബുദ്ധിപരമായ നിക്ഷേപങ്ങളും സാമ്പത്തിക അച്ചടക്കവും ഇവരുടെ ഭാവിക്ക് മുതല്‍ക്കൂട്ടാകും. ഇനിയുള്ള ജീവിതം വളരെ പോസിറ്റീവായി ജീവിക്കാന്‍ ഇടവം രാശിക്കാര്‍ക്ക് കഴിയും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ബാബ വംഗവലിയ മാറ്റങ്ങള്‍ പ്രവചിച്ച മറ്റൊരു രാശി മിഥുനമാണ്. മിഥുനം രാശിക്കാര്‍ ഈ വര്‍ഷം വലിയ മാറ്റങ്ങളിലൂടെയും അവസരങ്ങളിലൂടെയും കടന്നുപോകും. തടസ്സങ്ങളെ തട്ടിമാറ്റി മുന്നേറാനും ഭാവി സുരക്ഷിതമാക്കാനും ഇവര്‍ക്ക് സാധിക്കും. ഇവരുടെ സര്‍ഗാത്മകമായ കഴിവുകള്‍ ഈ വര്‍ഷം കൂടുതല്‍ പ്രകടമാകും. സുരക്ഷിതവും ഇളക്കം തട്ടാത്തതുമായ ഭാവി ഇവര്‍ക്ക് മുമ്പില്‍ തെളിയും. പ്രശ്നപരിഹാരത്തില്‍ മിഥുനം രാശിക്കാര്‍ സവിശേഷമായ മികവ് പുലര്‍ത്തും. മനസ്സ് പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നത് മിഥുനം രാശിക്കാരെ ഈ വര്‍ഷം വിജയങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തും. കൂടുതല്‍ ആളുകളുമായി പരിചയം സ്ഥാപിക്കാനും അതിലൂടെ വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ സ്വന്തമാക്കാനും മിഥുനം രാശിക്കാര്‍ക്ക് കഴിയും.
പൊതുവായ ഫലം
ബാബ വംഗയുടെ പ്രവചനങ്ങള്‍ പൊതുവായ ഫലങ്ങളാണ് പറയുന്നത്. മേല്‍പ്പറഞ്ഞ രാശികളില് ജനിച്ച എല്ലാവരിലും ഈ മാറ്റങ്ങള്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. അത് അവരുടെ ഗ്രഹസ്ഥാനങ്ങളെയും ദോഷങ്ങളെയും യോഗങ്ങളെയും കൂടി ആശ്രയിച്ചിരിക്കുന്നു. പൊതുവെ നോക്കിയാല്‍ മേടം, ഇടവം, മിഥുനം രാശികളില് ജനിച്ചവര്‍ക്ക് മാറ്റത്തിന്റെ സമയമാണ് 2025. എന്നാല്‍ കൈവരുന്ന അവസരങ്ങളും സാധ്യതകളും ബുദ്ധിപൂര്‍വ്വം വിനിയോഗിക്കുന്നവര്‍ക്കേ ആ മാറ്റങ്ങള്‍ ജീവിതത്തില്‍ കാണാനാകൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
