Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ആയുഷ്മാന്‍ യോഗം: നവംബര്‍ 27 പുലരുമ്പോള്‍ അതിഗംഭീര ഫലങ്ങള്‍, 5 രാശികള്‍ക്ക് പ്രതീക്ഷിക്കാത്ത നേട്ടം
നാളത്തെ ദിവസം ജ്യോതിഷപരമായി വളരെ നല്ല ദിവസമാണ്. ചന്ദ്രന് കന്നി രാശിയില്‍ നിന്നും ചിങ്ങം രാശിയിലേക്ക് സഞ്ചരിക്കുന്നു. അതോടൊപ്പം മാര്‍ഗശീര്‍ഷ മാസത്തിലെ കൃഷ്ണപക്ഷ ദ്വാദശി തിഥിയും നാളെയാണ്. ഈ ദിവസം ആയുഷ്മാന്‍ യോഗവും സൗഭാഗ്യ യോഗവും വന്നെത്തുന്നു. ചിത്തിരയാണ് നാളത്തെ നക്ഷത്രം. വേദ ജ്യോതിഷം അനുസരിച്ച് നാളത്തെ ശുഭസംയോഗങ്ങള് 5 രാശികളില് ജനിച്ചവര്‍ക്ക് അനുകൂലമായിരിക്കും. ബുധന്റെയും വിഘ്നവിനാശനന് ഗണപതിയുടെയും അനുഗ്രഹം ഇവര്‍ക്കുണ്ടാകും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് നവംബര്‍ 27 വളരെ സ്പെഷ്യല്‍ ആയിട്ടുള്ള ദിവസമായിരിക്കും. മറ്റുള്ളവരെ സഹായിക്കാനും കുടുംബത്തോടൊപ്പവും സമയം ചിലവഴിക്കും. ബുധന്റെ ശുഭപ്രഭാവം ഇവരുടെ ജീവിതത്തില്‍ ഉണ്ടാകും. സാമ്പത്തികമായ ചില ഗുണങ്ങളും അപ്രതീക്ഷിത ധനനേട്ടങ്ങളും ഉണ്ടാകും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് കരിയറില്‍ നിരവധി അവസരങ്ങള്‍ ഉണ്ടാകും. ബിസിനസുകാര്‍ക്ക് ലാഭമുണ്ടാകും.
കന്നി
കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് നവംബര്‍ 27 ശുഭഫലദായകമാണ്. പഠനത്തിലും ജോലിയിലും ബൗദ്ധികമായി കൂടുതല്മികവ് പുലര്‍ത്താന്‍ സാധിക്കും. സംസാരത്തില്‍ കൃത്യതയും ആഴവും ഉണ്ടാകും. മനസ്സ് കൂടുതല്‍ പ്രസന്നമാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തികലാഭം ഉണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ വന്നുചേരും. കൂടുതല്‍ പണം കൈകളിലേക്ക് വന്നുചേരും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്കും നവംബര്‍ 27 നല്ല ദിവസമാണ്. ഇവരുടെ ആരോഗ്യം തൃപ്തികരമായിരിക്കും. ഈ ദിവസം കൂടുതല്‍ ഉത്സാഹവും ഊര്‍ജ്ജവും തോന്നും. അപ്രതീക്ഷിതമായി ധാരാളം പണം കയ്യില്‍ വന്നുചേരും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ താല്‍പ്പര്യം വര്‍ധിക്കും.
മകരം
മകരം രാശിയില്‍ ജനിച്ചവര്‍ക്ക് നവംബര്‍ 27 വളരെ സന്തോഷകരമായ ദിവസമായിരിക്കും. ഇവരുടെ ചില ആഗ്രഹങ്ങള്‍ നാളെ പൂര്‍ത്തിയാകും. ഇവരുടെ ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ വിജയത്തിലെത്തും. മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റും.
കുംഭം
കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് നവംബര്‍ 27ന് ചില സൗഭാഗ്യങ്ങള്‍ ലഭിക്കും. മാതാപിതാക്കളുടെ അനുഗ്രഹവും ഉന്നതാധികാരികളുടെ പിന്തുണയും കൊണ്ട് നാളെ ചില നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും. ദാമ്പത്യത്തില്‍ സന്തോഷനിമിഷങ്ങള്‍ വന്നെത്തും. അവിവാഹിതര്‍ക്ക് യോജിച്ച പങ്കാളിയെ കണ്ടെത്താനാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications