Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
നടുക്കടലിലകപ്പെട്ടെന്ന തോന്നല്‍, തിരിച്ച് കയറാന്‍ സാധിക്കാതെ ഓഗസ്റ്റ് മാസം ഈ രാശിക്കാര്‍
Monthly Horoscope August 2025: ഓഗസ്റ്റ് മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കുന്നു എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം. ഓഗസ്റ്റ് 16 വരെ സൂര്യന് കര്‍ക്കിടകം രാശിയിലാണ് സഞ്ചരിക്കുന്നത്, ഓഗസ്റ്റഅ 17-ന് ചിങ്ങം രാശിയിലേക്ക് മാറുന്നു. 2025-ന്റെ ഗ്രഹമായ ചൊവ്വ ഈ സമയം കന്നി രാശിയിലാണ് സഞ്ചരിക്കുന്നത്, ബുധനാകട്ടെ കര്‍ക്കിടകം രാശിയിലും. ഓഗസ്റ്റ് 30-ന് പക്ഷേ ബുധന്‍ ചിങ്ങം രാശിയിലേക്ക് മാറുന്നു. ശുക്രന് മിഥുനം രാശിയിലേക്ക് ഓഗസ്റ്റ് ആദ്യം തന്നെ അതിന്റെ സ്ഥാനം മാറ്റുന്നു.
വ്യാഴം മിഥുനം രാശിയിലും ശനി മീനം രാശിയിലുമാണ് ഓഗസ്റ്റില്‍ സഞ്ചരിക്കുന്നത്. രാഹും കുംഭം രാശിയിലും കേതും ചിങ്ങം രാശിയിലും സഞ്ചരിക്കുന്നു. ഈ ഗ്രഹനില പ്രകാരം ഓഗസ്റ്റ് മാസത്തില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ദൗര്‍ഭാഗ്യം ഏതൊക്കെ രാശിക്കാര്ക്കൊപ്പമാണ് എന്ന് നമുക്ക് നോക്കാം. പൊതുവേ 12 രാശിക്കാര്‍ക്കും ഗുണാനുഭവങ്ങള്‍ അല്പം അധികരിച്ച് നില്ക്കുന്ന മാസമാണ് ഓഗസ്റ്റ് മാസം. എന്നാല്‍ അതില്‍ ചെറിയ ചില ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു എന്നത് മാത്രമാണ്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ തന്നെയാണ് നിലനില്‍ക്കുന്നതെങ്കിലും ചെറിയ അശ്രദ്ധകള്‍ വരുത്തുന്ന പിഴകള്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും നിങ്ങളുടെ പരിശ്രമത്തിലൂടെ മാത്രമേ ഇവര്‍ക്ക് വിജയത്തിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ചില അവസരങ്ങളില്‍ നിങ്ങള്‍ കുറുക്ക് വഴികള്‍ തേടാന്‍ സാധ്യതയുണ്ട്. അതിനെ കൃത്യമായി മനസ്സിലാക്കി അതില്‍ നിന്ന് പിന്മാറേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം നിങ്ങള്‍ കുരുക്കിലാവാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ധാരാളം ലഭിക്കുമെങ്കിലും അവയെല്ലാം ശരിയായ രീതിയില്‍ ഉള്ളതാണെന്ന് ഉറപ്പ് വരുത്തണം. കാരണം ധാരാളം അബദ്ധകള് വന്നു പിണയുന്നതിനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ ജോലിയാണെങ്കിലും കരിയറാണെങ്കിലും ദാമ്പത്യമാണെങ്കിലും കിട്ടുന്ന അവസരങ്ങള്‍ പാഴാക്കരുത്. കാരണം അത് നിങ്ങളുടെ ജീവിതത്തില്‍ പിന്നീട് ലഭിക്കുകയില്ല എന്ന് മാത്രമല്ല അതിനെക്കുറിച്ച് ആലോചിച്ച് പിന്നീട് നിങ്ങള്‍ ദു:ഖിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒന്ന് ഇരുത്തി ആലോചിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. സാമ്പത്തികമായി കാര്യങ്ങളെല്ലാം അല്പം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങള്‍ ചെറുതായി നിങ്ങളെ അലട്ടുന്നു. അത് നിങ്ങളുടെ ജീവിതത്തിലും കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ചെറിയ ആരോഗ്യ പ്രശ്നമാണെങ്കിലും ഉടന്‍ തന്നെ പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ആശുപത്രിയില്‍ പോവേണ്ട അവസ്ഥയുണ്ടെങ്കില്‍ അതിനും ശ്രമിക്കണം. സാമ്പത്തികമായി ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ കൃത്യമായിരിക്കുന്നതിനും ശ്രദ്ധിക്കണം. പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിങ്ങളെ വേട്ടയാടുന്നത് മനസ്സിന്റെ സമാധാനം കളയുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസം പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാവുന്നു. അത് പലപ്പോഴും നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നു എന്നതാണ് സത്യം. ഏതൊരു പ്രശ്നത്തേയും പൂര്‍ണമായും പ്രതിരോധിക്കാന്‍ അല്പം കൂടുതല്‍ സമയം ഇവര്‍ക്ക് വേണ്ടി വരുന്നു. കാര്യങ്ങളെ എത്ര ചെറുതെങ്കിലും ഗൗരവത്തോടെ സമീപിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ മന:സമാധാനം കളയുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്ക് വേണ്ടത് പോലെ പ്രാധാന്യം നല്‍കണം. ദാമ്പത്യ ജീവിതത്തില്‍ ചെറിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് ശ്രദ്ധയോടെ വേണം ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന്.



Click it and Unblock the Notifications
