Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഓഗസ്റ്റ് 2025: അശ്വതി - രേവതി വരെ 27 നാളുകാര്‍ക്കും സമ്പൂര്‍ണം കൃത്യം നക്ഷത്രഫലം
Monthly Horoscope August 2025: ഓഗസ്റ്റ് മാസത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ നക്ഷത്രക്കാരിലും ഉണ്ടാവുന്നു. അത് അനുകൂലമായിരിക്കും പലപ്പോഴും പ്രതികൂലമായിരിക്കും. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഗണേഷ് ചതുര്‍ത്ഥി, ജന്മാഷ്ടമി, ഓണം ഉള്‍പ്പടെയുള്ള പല ആഘോഷങ്ങളും നടക്കുന്നത് ഈ മാസത്തില്‍ തന്നെയാണ്.
ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് ഓഗസ്റ്റ് മാസം കാത്തു വെച്ചിരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ ഗുണദോഷ സമ്മിശ്രമായ കാര്യങ്ങളെന്ന് നോക്കാം. ഓഗസ്റ്റ് മാസത്തില്‍ 27 നാളുകാര്‍ക്കും എന്തൊക്കെയാണ് ഫലങ്ങള്‍ എന്നറിയാന്‍ ഈ ലേഖനം വായിക്കാവുന്നതാണ്.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഓഗസ്റ്റ് മാസത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ സാമ്പത്തികമായി നേട്ടങ്ങള്‍ തേടി എത്തുന്നു. ശുക്രന്റെ ഉയര്‍ച്ചയില്‍ നിങ്ങള്‍ക്കും അനുകൂലമായ നേട്ടങ്ങള്‍ തേടി എത്തുന്നു. വാഹന ഉപയോഗത്തില്‍ അല്‍പം ശ്രദ്ധിക്കണം. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചെയ്യുന്ന ജോലികള്‍ മികച്ച രീതിയില്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ് എ്ന്നതില്‍ സംശയം വേണ്ട. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ അല്‍പം ശ്രദ്ധിച്ച് വേണം ബിസിനസ് സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഏറ്റവും മികച്ച സമയമാണ്. സൗഹൃദങ്ങള്‍ എപ്പോഴും അനുകൂലമായി വരുന്നു.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യന്റെ സ്ഥാനമാറ്റത്തിന് അനുസരിച്ച് അത് ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ അല്‍പം കഷ്ടപ്പെടേണ്ടി വരുന്നു. വീട്ടില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കര്‍ക്കിടകക്കൂറ് (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഓഫീസില്‍ അനുകൂല സമയമാണ്. നിങ്ങള്‍ക്ക് ചുറ്റും പോസിറ്റീവ് ഊര്‍ജ്ജം നിറയുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. എന്നാല്‍ അനാവശ്യമായി പണം ചിലവാക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ കൊണ്ട് വരും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഏത് പ്രശ്നത്തേയും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജോലിയിലെ ഉയര്‍ച്ച നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാര കാണുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത അവസ്ഥയില്‍ അത് നിങ്ങള്‍ക്ക് ആശുപത്രി വാസത്തിലേക്ക് വരെ എത്തുന്നു. സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കണം.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്)
കന്നിക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങളാണ് ഈ സമയം കാത്തിരിക്കുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കും. വിദേശത്ത് നിന്ന് ജോലിയ്ക്കായി മികച്ച അവസരങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക മാറ്റങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് ഉയര്‍ച്ചയിലേക്ക് എത്തുന്നു. പഠന കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുക്രനുദിച്ച് നില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. സ്വന്തം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടി അല്‍പം സമയം മാറ്റി വെക്കേണ്ടതാണ്. സമൂഹത്തില്‍ നിങ്ങള്‍ക്ക് അംഗീകാരവും സ്‌നേഹവും തേടി എത്തുന്നതിനുള്ള മാസം കൂടിയാണ്. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ഒതുങ്ങുന്നു.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഓഗസ്റ്റ് ആദ്യ ദിവസങ്ങളില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവാം. അത് സാമ്പത്തികമായും നിങ്ങളെ ബാധിക്കും. എന്നാല്‍ പിന്നീടങ്ങോട്ട് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടാവും എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കണം. ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും തേടിഎത്തുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി അല്‍പം പ്രയാസം നേരിടേണ്ടി വരും. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. പലപ്പോഴും സാമ്പത്തികമായി ചിലവാക്കുന്നത് എപ്പോഴും വരുമാനത്തെ കൃത്യമായി മനസ്സിലാക്കി വേണം. ആരോഗ്യ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ജോലിയിലെ മാറ്റങ്ങളെ നിസ്സാരമാക്കരുത്. ചെറിയ കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് പോലും വളരെയധികം ആലോചിക്കണം.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ ചില മാറ്റങ്ങളുണ്ടാവും. അതിനെ നിസ്സാരമാക്കരുത് എന്ന കാര്യമാണ് ആദ്യം മനസ്സിലാക്കേണ്ടത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. അതിനെ കൈകാര്യം ചെയ്യുന്ന രീതിയാണ് നിങ്ങളെ സന്തോഷിപ്പിക്കുന്നതും ഉയര്‍ച്ച കൊണ്ട് വരുന്നതും. ജോലിയില്‍ സ്ഥാനക്കയറ്റം തേടി എത്തുന്നു. സന്തോഷവുനം സമാധാനവും തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ അനുകൂല സാഹചര്യങ്ങള്‍ വന്നു ചേരുന്നു.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. കുടുംബത്തില്‍ ചെറിയ സ്വരച്ചേര്‍ച്ചയില്ലായ്മയുണ്ടാവുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തികകാര്യങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ അതിനെ കൈകാര്യം ചെയ്യുന്ന രീതിയില്‍ പ്രതിസന്ധികളെ മറികടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ചെറിയ പരാജയം പല കാര്യങ്ങളിലും നേരിടേണ്ടി വന്നേക്കാം. എങ്കിലും അല്‍പം ശ്രദ്ധിക്കണം.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലി ഭാരത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. കാരണം അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തിലെ മാറ്റങ്ങള്‍ കൃത്യമായി മനസ്സിലാക്കിയാല്‍ വിജയകരമായ ഒരു മാസമായിരിക്കും ഓഗസ്റ്റ് മാസം എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications


