Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
വെറുതേയിരുന്നാലും കൈയ്യില്‍ പണമെത്തും, ഓഗസ്റ്റ് കനിഞ്ഞനുഗ്രഹിക്കും രാശിക്കാര്‍: സാമ്പത്തിക രാശിഫലം
Finance Horoscope: ഓഗസ്റ്റ് മാസത്തിലേക്ക് കടക്കുമ്പോള്‍ സാമ്പത്തികമായി നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന കാര്യം അറിഞ്ഞിരിക്കാം. പലപ്പോഴും ജ്യോതിഷപരമായി വളരെ പ്രാധാന്യമുള്ള ഒരു മാസമാണ് വരാന്‍ പോവുന്നത്. പല വിധത്തിലുള്ള ഗ്രഹ മാറ്റങ്ങളും രാശിമാറ്റങ്ങളും എല്ലാം ഓഗസ്റ്റ് മാസത്തില്‍ സംഭവിക്കുന്നു. സാമ്പത്തികമേഖലയില്‍ 12 രാശിക്കാര്‍ക്കും എത്രത്തോളം മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.
ചില രാശിക്കാര്‍ സാമ്പത്തികമായി അല്പം കൂടുതല്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്ന മാസമാണ് ഓഗസ്റ്റ് മാസം. എന്നാല്‍ ചിലര്‍ക്കാകട്ടെ അത് കൂടുതല്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഓഗസ്റ്റ് 1 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ സാമ്പത്തിക സ്ഥിതി 12 രാശിക്കാര്‍ക്കും എപ്രകാരമെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാസമാണ് ഓഗസ്റ്റ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധാപൂര്‍വ്വം വേണം ധനകാര്യം ആസൂത്രണം ചെയ്യുന്നതിന്. അതുകൊണ്ട് തന്നെ തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കണം എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തികമായ സുരക്ഷിതത്വം ഉണ്ടാവുന്നു. സമ്പത്ത് ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതാണ്. ആരോഗ്യകാര്യങ്ങള്‍ക്ക് വേണ്ടി അല്പം പണം ചിലവാക്കേണ്ടി വരുന്നു. ബിസിനസ് സംബന്ധമായി മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ മാസം സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ എല്ലാം വളരെ തന്ത്രപരമായി കൈകാര്യം ചെയ്യേണ്ടതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ഇവരില്‍ മികച്ചതാവും എന്നതാണ് ഏറ്റവും വലിയ കാര്യം. ബിസിനസ് ആരംഭിക്കുന്നതിന് മുന്‍പായി രണ്ട് വട്ടം ചിന്തിക്കണം.
കര്‍ക്കിടകം
സാമ്പത്തികമായി ഈ മാസം കര്‍ക്കടകം രാശിക്കാര്‍ക്ക് ചില നേട്ടങ്ങള്‍ തേടി വന്നേക്കാം. കൂടാതെ സാമ്പത്തികമായി അല്പം നിയന്ത്രണവും എല്ലാ കാര്യത്തിലും ഉണ്ടായിരിക്കും. ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് വരുമാനത്തിലും പ്രശ്നങ്ങളുണ്ടാക്കുന്നു.
ചിങ്ങം
സാമ്പത്തികമായി നോക്കുകയാണെങ്കില്‍ ഓഗസ്റ്റ് മാസത്തില്‍ ഓഹരി വിപണയിലെ നിക്ഷേപത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം. പലപ്പോഴും സാമ്പത്തികമായി ഗുണകരമായ മാറ്റങ്ങളും സംഭവിക്കുന്നു. എങ്കിലും അശ്രദ്ധ പാടില്ല. ആകര്‍ഷകമായ സാമ്പത്തിക അവസരങ്ങള്‍ തേടി എത്തുന്നു.
കന്നി
കന്നി രാശിക്കാര്‍ പ്രായോഗികവും സംഘടിതവുമായ സാമ്പത്തിക തീരുമാനങ്ങള്‍ വേണം ഓഗസ്റ്റില്‍ എടുക്കേണ്ടത്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികളുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്.
തുലാം
തുലാം രാശിക്കാര്‍ കൃത്യമായ ആസൂത്രണവും വിവേകപൂര്‍ണ്ണമായ സാമ്പത്തിക തീരുമാനങ്ങളും എടുക്കേണ്ട മാസമാണ് ഓഗസ്റ്റ് മാസം. സാമ്പത്തികമായി നിങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ കൃത്യമായ തീരുമാനം ആദ്യം എടുക്കേണ്ടതാണ്. സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

വൃശ്ചികം
ഓഗസ്റ്റ് മാസത്തില്‍ നിങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസ്ഥയാണ് ഉണ്ടാവുന്നത്. അത് മാത്രമല്ല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൃത്യമായി തയ്യാറാക്കി അതിന് വേണ്ടി പരിശ്രമിക്കേണ്ടതാണ്. അതനുസരിച്ച് വേണം കാര്യങ്ങള്‍ വിലയിരുത്തുന്നതിന്.
ധനു
ധനു രാശിക്കാര്‍ക്ക് വരുന്ന മാസത്തില്‍ സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ ഉണ്ടാവുമെങ്കിലും അതിന് പരിഹാരം കാണുന്നതിന് നിങ്ങള്‍ അല്പം കഠിനാധ്വാനം ചെയ്യേണ്ടതാണ്. സമ്പാദ്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി വേണം കാര്യങ്ങള്‍ തീരുമാനിക്കുന്നതിന്.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തികമായി മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ഓഗസ്റ്റില്‍ നിങ്ങളുടെ എല്ലാ വിധത്തിലുള്ള സാമ്പത്തിക ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. വരവ് ചിലവുകള്‍ക്ക് അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്. അങ്ങനെയെങ്കില്‍ നിങ്ങളുടെ ജീവിതം സുരക്ഷിതമായി മുന്നോട്ട് പോവുന്ന മാസമാണ് ഓഗസ്റ്റ്.
കുംഭം
കുംഭം രാശിക്കാരെ സംബന്ധിച്ചിടത്തോളം, ഈ മാസം ാസാമ്പത്തികമായി മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അതിന് ഏറ്റവും മികച്ച സമയമാണ്. വരവും ചിലവുകളും അനുസരിച്ച് മുന്നോട്ട് പോവുന്നതിനാല്‍ അത് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക്, ഓഗസ്റ്റ് മാസത്തില്‍ പല വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി സ്ഥിരതയും വളര്‍ച്ചയും തേടി എത്തുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യവും. ബുദ്ധിപരമായി എടുക്കുന്ന തീരുമാനം ജീവിതത്തിലങ്ങോളം സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു. മികച്ച സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിനും അനുകൂലമായ മാസമാണ് കാത്തിരിക്കുന്നത്.



Click it and Unblock the Notifications
