ഓഗസ്റ്റ് 2025: ധനനേട്ടത്തിലാരംഭം ഒന്നാം തീയ്യതി, വരുന്ന 31 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം

ഓഗസ്റ്റ് മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും സാമ്പത്തികം, കരിയര്‍, ജോലി, വിവാഹം എന്നിങ്ങനെ എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ നല്‍കുന്ന ചില രാശിക്കാരുണ്ട്. ഗ്രഹ-രാശിമാറ്റത്തില്‍ നിങ്ങള്‍ കൂടുതല്‍ നേട്ടങ്ങളിലേക്ക് കുതിയ്ക്കുന്ന ചില രാശിക്കാരുണ്ട്. അതില്‍ തന്നെ പ്രതീക്ഷകള്‍ വാനോളമെത്തുന്ന ചില രാശിക്കാരും ഉണ്ട്.

ഓഗസ്റ്റ് 31 ദിനങ്ങളില്‍ നിങ്ങളുടെ ജീവിതം എത്രത്തോളം എപ്രകാരം മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നത് ശ്രദ്ധേയമാണ്. 2025 ഓഗസ്റ്റ് തുടങ്ങുമ്പോള്‍ ഗുണാനുഭവങ്ങളില്‍ മുന്നിലെത്തുന്നവരും ആരൊക്കെയാണ് ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടവര്‍ എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

August 2025 Horoscope

മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുകൂലമായ ഒരു മാസമാണ് കാത്തിരിക്കുന്നത്. പണത്തിന്റെ കാര്യത്തിലും ഇത് പ്രതിഫലിക്കുന്നു. മാത്രമല്ല അശ്രാന്ത പരിശ്രമത്തിന് ഫലം ലഭിക്കുന്നു. കാത്തുകാത്തിരുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാസം കൂടിയാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അമിത ദേഷ്യത്തെ നിയന്ത്രിച്ചാല്‍ ധാരാളം ഗുണാനുഭവങ്ങളുണ്ടാവുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെയൊരു മാറ്റം ജീവിതത്തില്‍ സംഭവിക്കുന്നു. അതെല്ലാം തന്നെ ഗുണാനുഭവങ്ങളില്‍ മുന്നിലായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമാണ്. ജോലിയില്‍ പ്രകടമായ ഉയര്‍ച്ചയും മാറ്റവും തേടി എത്തുന്നു. പങ്കാളിയ്‌ക്കൊപ്പം കൂടുതല്‍ സന്തോഷകരമായ നിമിഷങ്ങള്‍ പങ്കു വെക്കുന്നതിന് സാധിക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ പ്രണയജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് കാത്തിരിക്കുന്നത്. നേട്ടങ്ങളില്‍ മുന്നിലെത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും വരുന്ന ഒരു മാസമാണ് ഓഗസ്റ്റ്. എങ്കിലും അല്‍പം കരുതലോടെ വേണം തീരുമാനങ്ങള്‍ എടുക്കുന്നതിന്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. സന്തോഷകരമായ മാറ്റങ്ങളെങ്കിലും അല്‍പം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. ആരോഗ്യം ഒട്ടും നിസ്സാരമല്ല. ചെറിയ മാറ്റങ്ങളെങ്കിലും കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. എല്ലാവരേയും ഒരുപോലെ സന്തോഷിപ്പിക്കാന്‍ സാധിക്കണം എന്നില്ല.

August 2025 Horoscope

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഓഗസ്റ്റ് മാസത്തില്‍ കാത്തിരിക്കുന്നു. പലപ്പോഴും നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് ജീവിതത്തില്‍ നേടി എടുക്കാന്‍ സാധിക്കും. സാമ്പത്തികമായ മാറ്റങ്ങള്‍ നിസ്സാരമല്ല. ആരോഗ്യപ്രതിസന്ധികള്‍ വിടാതെ പിന്തുടരുന്നതിനാല്‍ ദിനവും വ്യായാമത്തിന്റെ കാര്യത്തില്‍ ശ്രദ്ധ്ിക്കണം.

കന്നി രാശി
കന്നി രാശിക്കാരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന മാസമാണ് ഓഗസ്റ്റ് മാസം. സത്യസന്ധമായ ജീവിതമായിരിക്കും നിങ്ങളുടേത് എന്നത് കൊണ്ട് തന്നെ പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ ശത്രുക്കളെ ഉണ്ടാക്കുന്നു. രോഗാവസ്ഥകളെ കൈകാര്യം ചെയ്യാന്‍ അല്‍പം വിഷമിക്കും. സാമ്പത്തിക സ്ഥിതി ഗുണകരമായി വരുന്നു. ബിസിനസിലും ഇതേ ഗുണാനുഭവങ്ങള്‍ നിലനില്‍ക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. സ്വാര്‍ത്ഥത പലപ്പോഴും നിങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. സാമ്പത്തിക സുരക്ഷിതത്വത്തിനുള്ള നെട്ടോട്ടത്തിലായിരിക്കും നിങ്ങള്‍. സന്തോഷകരമായ മാറ്റങ്ങളെ ഒരിക്കലും അവഗണിക്കരുത്. അത് ചെറിയ മാറ്റങ്ങള്‍ ആണെങ്കില്‍ പോലും മികച്ച രീതിയില്‍ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു.

August 2025 Horoscope

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിന്റെ സുപ്രധാന മാറ്റങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. പലപ്പോഴും നിങ്ങള്‍ ജീവിതത്തില്‍ മാറേണ്ട സമയമായി എന്ന തിരിച്ചറിവ് സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യ പ്രശ്‌നങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. ജോലിയില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും ക്ഷമയോടെ കൈകാര്യം ചെയ്താല്‍ അതിനെയെല്ലാം തന്നെ പരിഹരിക്കാന്‍ സാധിക്കുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതം അനുകൂലമായി മാറുന്ന മാസമാണ് ഓഗസ്റ്റ് മാസം. ജീവിതത്തില്‍ ഉണ്ടാവുന്ന അപ്രതീക്ഷിത വെല്ലുവിളികള്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പെട്ടെന്ന് ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. മാറ്റങ്ങളെ എത്രത്തോളം സന്തോഷകരമായി കൈകാര്യം ചെയ്യണം എന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആരോഗ്യത്തെ കൈകാര്യം ചെയ്യുന്ന രീതി മികച്ചതായില്ലെങ്കില്‍ അത് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസം അനുകൂല സമയമാണ്. ആഗ്രഹിക്കുന്നത് പോലെ ജീവിതം കെട്ടിപ്പടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. അവഗണിച്ചിരുന്നവര്‍ പോലും നിങ്ങളെ തിരഞ്ഞ് വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്നു. കൃത്യമായി ഒരു കാര്യത്തെ കുറിച്ച് അറിഞ്ഞതിന് ശേഷം മാത്രം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കുക. പ്രതിസന്ധികളെ കൈകാര്യം ചെയ്യുമ്പോള്‍ അതിനെ കുറിച്ച് കൃത്യമായി മനസ്സിലാക്കണം. സാമ്പത്തിക സ്ഥിതി പ്രശ്‌നങ്ങളിലേക്ക് എത്താം. എങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസത്തില്‍ നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്നു. വൈകാരികമായാണ് പലപ്പോഴും പല കാര്യത്തേയും നിങ്ങള്‍ സമീപിക്കുന്നത്. അത് ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ചെറിയ കാര്യം പോലും കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ച് മാറ്റങ്ങള്‍ വരുന്നു. അനുകമ്പയോടെ മാത്രമേ നിങ്ങള്‍ ഏതൊരു കാര്യത്തേയും ഈ സമയം സമീപിക്കുകയുള്ളൂ. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന മാസമാണ് ഓഗസ്റ്റ് മാസം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ ഓഗസ്റ്റ് മാസത്തില്‍ തേടി എത്തുന്നു. ജീവിതത്തില്‍ ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. മാനസിക പിരിമുറുക്കം ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പ്രതിസന്ധികള്‍ക്കെല്ലാം വളരെ പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നത്. ദാമ്പത്യ ജീവിതത്തിലെ തീരുമാനങ്ങള്‍ പലതും വൈകാരികമായിരിക്കും. സാമ്പത്തിക സ്ഥിതി അതിശക്തമായിരിക്കും എന്നതും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഈ സമയം കൊണ്ട് വരുന്നു. പോസിറ്റീവ് മാറ്റങ്ങളില്‍ നിങ്ങള്‍ പോലും അത്ഭുതപ്പെടുന്ന ഒരു മാസമായിരിക്കും 2025-ലെ ഓഗസ്റ്റ്.

Story first published: Monday, July 28, 2025, 16:07 [IST]
X
Desktop Bottom Promotion