Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
2032 വരെ വ്യാഴം അതിചാരി; വിധി തന്നെ മാറുമോ? നേട്ടങ്ങള്‍ എണ്ണുന്ന രാശികള്‍ ഏതെല്ലാം
Atichari Jupiter and Saturn Retrograde: വക്രഗതി, നേര്‍ഗതി, അസ്തമയം, ഉദയം എന്നിവ പോലെ തന്നെ വേദ ജ്യോതിഷത്തിലെ മറ്റൊരു പ്രതിഭാസമാണ് അതിചാരി. 2032 വരെ വ്യാഴം അതിചാരി ഗതിയിലായിരിക്കും. എന്താണ് ഈ അതിചാരി സ്ഥിതി, അത് ആളുകളുടെ ജീവിതത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നത്, വ്യാഴത്തിന്റെ അതിചാരി ഗതിയ്ക്കൊപ്പം ശനി വക്രി കൂടിയാകുമ്പോള്‍ അത് എന്ത് ഫലമാണ് നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം.

വ്യാഴത്തിന്റെ അതിചാരി സ്ഥിതി
വേദ ജ്യോതിഷത്തില്‍ വ്യാഴം അതിചാരി ഗതിയിലാണെന്ന് പറയുമ്പോള്‍ അത് സാധാരണയിലും കവിഞ്ഞ വേഗത്തില്‍ സഞ്ചരിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. സാധാരണഗതിയില്‍ 12-13 മാസം കൊണ്ടാണ് വ്യാഴം ഒരു രാശിയിലൂടെ സഞ്ചരിക്കുന്നത്. എന്നാല്‍ വേഗത കൂടുമ്പോള്‍ അത് ആളുകളുടെ ജീവിതത്തില്‍ അസാധാരണ മാറ്റങ്ങള്‍ ഉണ്ടാക്കും. കരിയര്‍, ബന്ധങ്ങള്‍, വ്യക്തിജീവിതം തുടങ്ങി എല്ലാ മേഖലകളിലും മാറ്റങ്ങള്‍ പ്രകടമാകും. ബുദ്ധിയുടെയും വിവേകത്തിന്റെയും ഭാഗ്യത്തിന്റെയും സമ്പത്തിന്റെയും ദേവനായ വ്യാഴത്തിന്റെ സഞ്ചാരഗതിയില്‍ മാറ്റമുണ്ടാകുമ്പോള്‍ അത് എങ്ങനെയാണ് ചില രാശികളെ സ്വാധീനിക്കുക എന്ന് മനസ്സിലാക്കാം.
ശനിവക്രിയും വ്യാഴം അതിചാരിയും
ജൂലൈ മാസത്തില്‍ ശനീശ്വരന് വക്രഗതിയില്‍ സഞ്ചാരം ആരംഭിക്കാന്‍ പോകുകയാണ്. വ്യാഴം മെയ് പതിനാലിന് ഒരു വര്‍ഷത്തിന് ശേഷം മിഥുനം രാശിയിലേക്ക് എത്തുകയും അതിചാരി ഗതിയിലേക്ക് പ്രവേശിക്കുകയും ചെയ്യും. അഞ്ച്് മാസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 18-ന് കര്‍ക്കിടകം രാശിയില്‍ എത്തും. സാധാരണഗതിയില്‍ ഒരു വര്‍ഷമോ അതില്‍ കൂടുതലോ എടുത്ത് മാത്രമേ വ്യാഴം ഒരു രാശിയില്‍ നിന്നും അടുത്ത രാശിയിലേക്ക് എത്താറുള്ളു. ഇങ്ങനെ ശനി വക്രിയും വ്യാഴത്തിന്റെ അതിചാരി ഗതിയും ഒന്നിച്ച് സംഭവിക്കുന്നത് കൊണ്ട് ചില രാശികള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുമെന്നാണ് ജ്യോതിഷ പ്രവചനങ്ങള്‍. ഇവര്‍ക്ക് അപ്രതീക്ഷിത ധനലാഭവും ഭാഗ്യവും ഉണ്ടാകും. ഈ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിക്കാര്‍ക്ക് ശനിവക്രിയും വ്യാഴത്തിന്റെ അതിചാരി സ്ഥിതിയും ലാഭകരമാകും. കാരണം ശനി ഇവരുടെ ഒമ്പതാം ഭാവത്തില്‍ വക്രഗതിയിലേക്ക് എത്തുകയും വ്യാഴം ലഗ്നത്തില്‍ അതിചാരി സ്ഥിതിയില്‍ ആകുകയും ചെയ്യുന്നു. അതിനാല്‍ ഈ സമയത്ത് ഇവര്‍ക്ക് ലാഭവും നേട്ടങ്ങളും ഉണ്ടാകും. അതുമാത്രമല്ല, ഇവര്‍ കാര്യങ്ങള്‍ ചെയ്യുന്ന ശൈലിയില്‍ തന്നെ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകും. യാത്രകള്‍ പോകാന്‍ ഈ കാലയളവ് വളരെ ഗുണകരമാണ്. വിദ്യാര്‍ത്ഥികള്‍ക്കും മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ഈ സമയം പ്രത്യേകിച്ച് ഗുണകരമാണ്. പ്രോപ്പര്‍ട്ടി നിക്ഷേപങ്ങളിലൂടെ ലാഭം വരുകയും കുടുംബാന്തരീക്ഷം സമാധാനപരമാകുകയും ചെയ്യും.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ശനീശ്വരന്റെ വക്രഗതിയും വ്യാഴത്തിന്റെ അതിചാരിഗതിയും ഇടവം രാശിക്കാര്‍ക്കും നേട്ടമാണ്. കാരണം വ്യാഴം ഇവരുടെ രണ്ടാം ഭാവത്തിലും ശനി അവരുടെ വരുമാനവുമായ ബന്ധപ്പെട്ട ഭാവത്തിലുമാണ് ഗതികളില്‍ മാറ്റം വരുത്തുന്നത്. അതുകൊണ്ട് ഈ സമയത്ത് ഇവരുടെ സംസാരവും ആശയവിനിമയവും കൂടുതല്‍ മികച്ചതും ആകൃഷ്ടവുമാകും. ലോകം ഇവരുടെ വാക്കുകളില്‍ മയങ്ങും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിത ലാഭം ഉണ്ടാകും. അതോടൊപ്പം സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയവും സ്ഥാനമാനങ്ങളും ലഭിക്കും. ഈ സമയത്തെ നിക്ഷേപങ്ങളെല്ലാം വിജയകരമാകാനുള്ള യോഗമുണ്ട്.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
വ്യാഴത്തിന്റെ അതിചാരി ഗതിയും ശനിയുടെ വക്രഗതിയും മീനം രാശിക്കാര്‍ക്കും നേട്ടമാണ്. ഈ കാലയളവില്‍ ഇവര്‍ക്ക് ശുഭഫലങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും. കാരണം വയാഴം ഇവരുടെ നാലാം ഭാവത്തിലാണ് അതിചാരി സ്ഥിതിയേക്ക് എത്തുന്നത്. ശനി ലഗ്ന ഭാവത്തില്‍ വക്രഗതിയില്‍ പ്രവേശിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ സമയത്ത് ഇവര്‍ക്ക് ഭൗതികമായ സുഖസൗകര്യങ്ങളും ആഡംബരങ്ങളും അനുഭവിക്കാന്‍ കഴിയും. ഈ സമയത്ത് പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് ലഭിച്ചേക്കും. മാനസികമായ സന്തോഷം വളരും. തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് മെച്ചപ്പെടും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാനുള്ള ഭാഗ്യം ഈ സമയത്ത് ഉണ്ടാകും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications