Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
അത്തം 2024: തിരുവോണം വരെ ഭാഗ്യം കൈകൊട്ടി വിളിക്കുന്ന നാളുകാര്‍: അത്ഭുതങ്ങള്‍ പലതും നടക്കും
ഈ വര്‍ഷത്തെ ഓണത്തിന് തുടക്കമായി, ഇന്ന് അത്തം, ഇനി പത്ത് നാള് കഴിഞ്ഞാല്‍ തിരുവോണം. പത്ത് ദിവസത്തെ ആഘോഷത്തിന് തുടക്കമിടുമ്പോള്‍ ജ്യോതിഷപരമായി നിലനില്‍ക്കുന്ന മാറ്റങ്ങള്‍ നേട്ടങ്ങള്‍ എന്തൊക്കെയെന്നത് നമുക്ക് നോക്കാം. ഗൃഹാതുരതയുടെ ആഘോഷമാണ് ഓണം എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഓണത്തിന് ഏതൊരു മലയാളിയും ആഗ്രഹിക്കുന്ന ചിലതുണ്ട്. ഓണപ്പൂക്കളം, ഓണസദ്യ, ഓണക്കോട് തുടങ്ങി ഇന്നും കൈവിടാതെ പിന്തുടര്ന്ന് പോരുന്ന ചിലത്. ജ്യോതിഷപരമായി ഓണത്തിനുള്ള പങ്കിനെക്കുറിച്ചും ഈ ലേഖനത്തില്‍ പറയുന്നു.
അത്തം മുതല്‍ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളില്‍ ചില നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ഇന്നേ വരെയുണ്ടായതിനേക്കാള് ഭാഗ്യം കാത്തിരിക്കുന്നു. ഓണഫലത്തെക്കുറിച്ച് പറയുമ്പോള്‍ ഗുണഫലങ്ങള്‍ ധാരാളം നിലനില്‍ക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയെന്നും എന്താണ് നിങ്ങളെ കാത്തിരിക്കുന്നത് എന്നും നമുക്ക് നോക്കാം.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ഓണക്കാലം ഗുണഫലങ്ങള്‍ ധാരാളം വര്‍ദ്ധിക്കുന്നു. ജീവിതത്തിലെ പല കാര്യങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്ന ദിവസമാണ് എന്നതാണ് സത്യം. തടസ്സങ്ങളെല്ലാം മാറി ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കൂടാതെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് തേടി എത്തുന്നു. മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ വന്ന് ചേരുന്നു. സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. സൗഭാഗ്യം വാരിക്കോരി തരുന്ന സമയമായതിനാല്‍ ജീവിതത്തില്‍ നേട്ടങ്ങളും മാറ്റങ്ങളും തേടി വരുന്നു. മാനസികാരോഗ്യം മികച്ചതാവുന്നു. കൂടാതെ സാമ്പത്തികപരമായി നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു ഈ ഓണക്കാലം. പലപ്പോഴും ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തികപരമായി നിങ്ങളെ തേടി എത്തുന്നവര്‍ക്ക് നേട്ടങ്ങള്‍ നല്കുന്ന ഒരു സമയമാണ്. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
്അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഈ ഓണക്കാലം നല്കുന്നു. എല്ലാ പ്രയാസങ്ങളും മാറുന്ന സമയമായതിനാല്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സര്‍വ്വൈശ്വര്യമാണ് ഈ ദിനത്തില്‍ ഇവരെ കാത്തിരിക്കുന്നത്. ബന്ധങ്ങള്‍ ശക്തമാവും. ജീവിതം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തെ മാറ്റി മറിക്കുന്നു. കടങ്ങള്‍ വീട്ടാനും സാമ്പത്തിക ഉയര്‍ച്ചക്കും സാധ്യതയുണ്ട്. കഷ്ടകാലത്തിന് അവസാനമാവുന്നു. സന്തോഷത്തോടെ കുടുംബ ജീവിതം മുന്നോട്ട് പോവുന്നു.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് ഈ ഓണക്കാലം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. എല്ലാ കാര്യങ്ങളിലും നിങ്ങള്‍ മുന്നിലെത്തും. ജീവിതത്തിലെ എല്ലാ നേട്ടങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഐശ്വര്യം വാനോളം ഉയരുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറുന്നു. ഓണക്കാലം ഇവര്‍ക്ക് ഐശ്വര്യവും സമൃദ്ധിയും നിറക്കുന്നു. ഭഗവാന്റെ അനുഗ്രഹം ഇവര്‍ക്കൊപ്പം എപ്പോഴും ഉണ്ടാവുന്നു. ഗണപതി ക്ഷേത്രം ദര്‍ശനം നടത്തുന്നതും നല്ലതാണ്. ഇതെല്ലാ തരത്തിലുള്ള വിഘ്നങ്ങളേയും അകറ്റുന്നു.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മാറ്റമുണ്ടാവുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്നതാണ് സത്യം. സാമ്പത്തിക ഇടപാടുകളില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത ലാഭം ലഭിക്കുന്നു.ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. സന്തോഷത്തിന്റെ ദിനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു എന്നതാണ് സത്യം. വരുന്ന പത്ത് ദിനവും നിങ്ങള്‍ക്ക് നേടേണ്ടതെല്ലാം സ്വന്തമാക്കാന്‍ സാധിക്കും.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്കും എല്ലാ ദോഷഫലങ്ങളും മാറി ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കുറ്റപ്പെടുത്തലും പരിഹാസവും കൊണ്ട് നിങ്ങളെ പ്രതിസന്ധിയിലാക്കിയവര്‍ പോലും നിങ്ങളെക്കുറിച്ച് നല്ലതു പറയുന്ന സമയമാണ് വരാന്‍ പോവുന്നത്. എല്ലാ വിധത്തിലുള്ള ദു:ഖ ദുരിത ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നു ഈ ഓണക്കാലം. ജീവിതത്തില്‍ ഐശ്വര്യവും ഭാഗ്യവും വര്‍ദ്ധിക്കുന്നു. സാമ്പത്തിക പുരോഗതി, തൊഴില്‍ നേട്ടം എന്നിവ നിങ്ങളെ തേടി എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
