Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ജ്യോതിഷ പ്രകാരം ബിസിനസ്സില്‍ ശോഭിക്കാന്‍ യോഗമുള്ളവര്‍ ഈ രാശിക്കാര്‍
Business success: ജ്യോതിഷ പ്രകാരം, ഓരോ രാശിക്കാര്‍ക്കും ജന്മസിദ്ധമായ ഓരോ കഴിവുകള്‍ രേഖപ്പെടുത്തുന്നുണ്ട്. സ്വഭാവ ഗുണങ്ങളും രേഖപ്പെടുത്തുന്നുണ്ട്. ജ്യോതിഷ പ്രകാരം, ബിസിനസ്സില്‍ ശോഭിക്കാന്‍ യോഗമുള്ള ചില രാശിക്കാരെ കുറിച്ച് പറയുന്നുണ്ട്. ഈ രാശിക്കാര്‍ക്ക് സൂക്ഷ്മ ദര്‍ശനം കൂടുതലാണ്.

ഏത് കാര്യം എങ്ങനെ മാര്‍ക്കറ്റ് ചെയ്യണം എന്നതിനെകുറിച്ചെല്ലാം ഈ രാശിക്കാര്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കുന്നതാണ്. ഒരു കൂട്ടം ആളുകളെ തങ്ങളുടെ ആവശ്യം നിര്‍വ്വഹിക്കുന്നതിനായി ശരിയായ വിധത്തില്‍ വിനിയോഗിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. അതിനാല്‍, ഇവര്‍ക്ക്, ബിസിനസ്സില്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മകരം
ബിസിനസ്സ് നടത്തികൊണ്ട് പോകാന്‍ ജന്മനാ കഴിവുള്ള രാശിക്കാരില്‍ ഒന്നാം സ്ഥാനത്തുള്ള രാശിക്കാരാണ് മകരം രാശിക്കാര്‍. വളരെ പ്രാക്ടിക്കലായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രാശിക്കാരാണ് മകരം രാശിക്കാര്‍. അതിനാല്‍, ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് മുന്‍പ് ലാഭം ലഭിക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളെക്കുറിച്ചും ഈ രാശിക്കാര്‍ ചിന്തിക്കുന്നതാണ്. ഏത് പ്രോഡക്ട് എങ്ങനെ വില്‍ക്കണം എന്നതിനെക്കുറിച്ചും ഇവര്‍ക്ക് ലക്ഷ്യബോധം ഉണ്ടായിരിക്കുന്നതാണ്. ഈ രാശിക്കാര്‍ തലപ്പത്ത് എത്തിയാല്‍, നഷ്ടത്തില്‍ കിടക്കുന്ന ബിസിനസ്സ് ലാഭത്തില്‍ എത്തിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും. അവസരങ്ങളെ ശരിയായ വിധത്തില്‍ വിനിയോഗിക്കാന്‍ സാധിക്കുന്ന രാശിക്കാരാണ് മകരം രാശിക്കാര്‍.
മേടം
നേതൃത്വ മികവില്‍ മേടം രാശിക്കാരെ തോല്‍പ്പിക്കാന്‍ ആരെക്കൊണ്ടും സാധിക്കുകയില്ല. ഇവര്‍ ഒരു കമ്പനിയില്‍ നേതൃപദവിയില്‍ എത്തിയാല്‍, ശരിയായ. ദിശയില്‍ മറ്റുള്ളവരെ നയിക്കും. ഏതൊരു കാര്യവും ലാഭത്തിനുവേണ്ടി മാറ്റിയെടുക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവായിരിക്കും. ഒരു ബിസിനസ്സ് ശരിയായ വിധത്തില്‍ നടത്തികൊണ്ട് പോകാന്‍ ഏത് തരത്തിലുള്ള വെല്ലുവിളികളും സ്വയം ഏറ്റെടുക്കാന്‍ ഈ രാശിക്കാര്‍ തയ്യാറായിരിക്കും. കോര്‍പറേറ്റ് സ്ഥാപനങ്ങളിൽ പ്രവര്‍ത്തിക്കാനും, നേതൃപദവിയില്‍ എത്താനുമുള്ള എല്ലാ വിധ ഗുണങ്ങളും ഈ രാശിക്കാര്‍ക്ക് ഉണ്ട്. അതുപോലെ, സ്വന്തമായി ഒരു സ്ഥാപനം കാര്യക്ഷമമായ രീതിയില്‍ നടത്തികൊണ്ട് പോകാനും ഇവര്‍ക്ക് സാധിക്കും.
ചിങ്ങം
എല്ലാ കാര്യങ്ങളും വളരെ ക്രിയാത്മകമായി ചിന്തിക്കുന്ന രാശിക്കാരാണ് ചിങ്ങം രാശിക്കാര്‍. അതിനാല്‍, പുതിയ ഐഡിയകള്‍ കൊണ്ടുവരാനും, അത് നടപ്പിലാക്കാനും, വിജയിപ്പിക്കാനും ഇവര്‍ക്ക് സാധിക്കും. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നയിക്കാനും ഇവര്‍ക്ക് വളരെ കഴിവായിരിക്കും. ഇവര്‍ സ്വന്തമായി ബിസിനസ്സ് ആരംഭിച്ചാല്‍, മറ്റാരും ചിന്തിക്കാത്ത രീതിയില്‍, തികച്ചും ക്രിയാത്മകമായ രീതിയില്‍ ബിസിനസ്സ് നടത്താന്‍ സാധിക്കുന്നതാണ്. നേട്ടങ്ങള്‍ സ്വന്തമാക്കാനും, ബിസിനസ്സിലൂടെ പേര് നേടിയെടുക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും.
കന്നി
എല്ലാം കൂട്ടിയും ഗണിച്ചും നോക്കുന്ന രാശിക്കാരാണ് കന്നി രാശിക്കാര്‍. ഒരു കാര്യത്തിന്റെ ശരിയും തെറ്റും നോക്കുന്നവരാണ് കന്നി രാശിക്കാര്‍. അതിനാല്‍, ബിസിനസ്സില്‍ ലാഭവും നഷ്ടവും ഏതെല്ലാം രീതിയില്‍ ഉണ്ടാകാം എന്നതിനെകുറിച്ച് ഇവര്‍ക്ക് ശരിയായ വിധത്തില്‍ ധാരണയും ഉണ്ടായിരിക്കും. ഇവരുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കില്ല. വിലയിരുത്തലുകള്‍ ശരിയാകുന്നതിനാല് ബിസിനസ്സില്‍ വെച്ചടി വെച്ചടി നേട്ടം സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
