Latest Updates
-
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം
വെട്ടൊന്ന് മുറി രണ്ട്: മുന്‍കോപത്തിലും എടുത്തുചാട്ടത്തിലും ഈ രാശിക്കാരെ വെല്ലാന്‍ ആരുമില്ല
ചിലയാളുകള്‍ വളരെ പെട്ടെന്ന് ദേഷ്യം പിടിക്കുന്നത് കണ്ടിട്ടില്ലേ. മുന്‍കോപികള്‍ എന്നും ക്ഷിപ്രകോപികളെന്നും അവരെ വിളിക്കാറുണ്ട്. എന്തായിരിക്കും ഇവരിങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ. ചിലയാളുകളുടെ മുന്‍കോപത്തിനും എടുത്തുചാട്ടത്തിനും പിന്നില്‍ അവരുടെ രാശിയാണെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഓരോ രാശിയിലും ഉള്ള ആളുകള്‍ക്ക് ചില പൊതുവായ സ്വഭാവസവിശേഷതകളും ശീലങ്ങളും കണ്ടുവരാറുണ്ട്. പെരുമാറ്റ രീതിയിലൂടെ അവര്‍ ഏത് രാശിക്കാരാണെന്ന് കൃത്യമായി പറയാന്‍ കഴിവുള്ളവരുണ്ട്.

മുന്‍കോപവും എടുത്തുചാട്ടവും ഉള്ള രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.
മേടംരാശി
ആദ്യ രാശിയായ മേടം രാശിയില്‍ പെട്ട ആളുകള്‍ ക്ഷിപ്രകോപികളും വിട്ടുവീഴ്ച ചെയ്യാത്തവരുമാണ്. യുദ്ധത്തിന്റെയും പ്രവൃത്തിയുടെയും ഗ്രഹമായ ചൊവ്വയാണ് ഈ രാശിയുടെ അധിപന്‍. അതുകൊണ്ടുതന്നെ ഈ രാശിക്കാര്‍് മത്സരബുദ്ധി കൂടുതലുള്ളവരും വിജയം നേടാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ളവരും ആയിരിക്കും. പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവവും ചെയ്യുന്ന എന്ത് കാര്യത്തിലും ഒന്നാമതെത്താനുള്ള ആഗ്രഹവും കാരണം മറ്റുള്ളവരുമായി കൊമ്പുകോര്‍ക്കലും തര്‍ക്കമുണ്ടാകലും ഇവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. അതേസമയം ഇവര്‍ ദേഷ്യം മനസ്സില്‍ കൊണ്ടുനടക്കുകയില്ല. പെട്ടെന്ന് ദേഷ്യം മറക്കുകയും ക്ഷമിക്കാന്‍ തയ്യാറാകുകയും ചെയ്യുന്നവരാണ ഇക്കൂട്ടര്‍.
ചിങ്ങംരാശി
സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യനാണ് ചിങ്ങംരാശിയുടെ അധിപന്‍. പൊതുവേ ആത്മവിശ്വാസമുള്ളവരും അധികാരം കാണിക്കുന്നവരുമാണ് ഇവര്‍. ദയാശീലമുള്ളവരും ഹൃദ്യമായ പെരുമാറ്റമുള്ളവരുമാണെങ്കിലും അംഗീകാരവും ആദരവും പിടിച്ചുപറ്റാന്‍ ഏറെ ആഗ്രഹിക്കുന്നവരാണ് ഇവര്‍. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളി നേരിട്ടാല്‍, ആധിപത്യം ചോദ്യം ചെയ്യപ്പെട്ടാല്‍ ഇവരുടെ സ്വഭാവം മാറും. കോപത്തിന്റെ പരിവേഷമണിയും.
ധനുരാശി
സാഹസികതയും സ്വാതന്ത്രവും ഇഷ്ടപ്പെടുന്നവരാണ് ഈ രാശിക്കാര്‍. പൊതുവേ, കടുംപിടിത്തമില്ലാത്ത, ശുഭപ്രതീക്ഷയുള്ള ഇക്കൂട്ടര്‍ അവരുടെ സ്വാതന്ത്രവും സ്വാശ്രയത്തവും ചോദ്യം ചെയ്യപ്പെടുമ്പോഴും നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയരാകുമ്പോഴും കോപിഷ്ഠരാകും.
വൃശ്ചികരാശി
വികാരജീവികളും അഭിനിവേശ പ്രകൃതമുള്ളവരുമാണ് വൃശ്ചികരാശിക്കാര്‍. മാറ്റങ്ങളുടെയും ശക്തിയുടെയും ഗ്രഹമായ പ്ലൂട്ടോ ആണ് ഈ രാശിയുടെ അധിപന്‍. സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇവര്‍ എപ്പോഴും ശ്രമിക്കും. ചതിക്കപ്പെട്ടതായോ വഞ്ചിതരാകപ്പെട്ടതായോ തോന്നിയാല്‍ ഇവര്‍ കോപാലുക്കളാകും. ദേഷ്യം മനസ്സില്‍ കൊണ്ടുനടക്കാനും പ്രതികാരം ചെയ്യാനുമുള്ള അവരുടെ മനസ്ഥിതി കാരണം ഏറ്റവും പേടിക്കേണ്ട രാശിക്കാരെന്നാണ് ഇവരെ പറയാറ്.
മകരം രാശി
അഭിലാഷങ്ങള്‍, അച്ചടക്കം എന്നീ സ്വഭാവങ്ങളാണ് ഈ രാശിക്കാരുടെ മുഖമുദ്രയെങ്കില്‍ ഒരു പരിധിവരെ ഇവരും ദേഷ്യത്തിന്റെ അടിമകളാണ്. അവരുടെ ലക്ഷ്യങ്ങള്‍ നേടുന്ന കാര്യത്തില്‍ തടസ്സങ്ങളുണ്ടാകുമ്പോള്‍ പ്രത്യേകിച്ച്. ഘടനയുടെയും ഉത്തരവാദിത്തത്തിന്റെയും ഗ്രഹമായ ശനിയാണ് ഈ രാശിയുടെ അധിപന്‍. ജോലിയോടുള്ള അമിതമായ അഭിനിവേശമുള്ള ഇക്കൂട്ടര്‍ ഏതെങ്കിലും രീതിയിലുള്ള തടസ്സങ്ങള്‍ നേരിട്ടാല്‍ അസ്വസ്ഥരാകും.
മിഥുനം രാശി
പെട്ടെന്ന് കാര്യങ്ങള്‍ ഗ്രഹിക്കുന്നവരും ബുദ്ധികൂര്‍മ്മതയുള്ളവരുമാണ് മിഥുനം രാശിക്കാര്‍. പൊതുവേ സാമൂഹികമായ ഇടപെടുന്നവരും ആളുകളുമായി വേഗത്തില്‍ ഇണങ്ങുന്നവരുമാണ് ഇവരെങ്കിലും അല്‍പ്പസ്വല്‍പ്പം ദേഷ്യം ഇക്കൂട്ടര്‍ക്കും ഉണ്ടാകും. പ്രത്യേകിച്ച് സംവാദങ്ങളിലോ തര്‍ക്കങ്ങളിലോ പെട്ടെന്ന് ദേഷ്യപ്പെടുന്നവരാണ് ഇവര്‍. ചിരിച്ചുകളിച്ചിരിക്കുന്ന ഇവര്‍ വളരെ പെട്ടെന്ന് ദേഷ്യപ്പെടുന്നത് കാണാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











