Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
ഭാഗ്യദിവസം: ജ്യോതിഷപ്രകാരം ഈ ദിവസമാണ് ആഴ്ചയിലെ ഏറ്റവും ഭാഗ്യമുള്ള ദിവസം കാരണമിതാ
കൊള്ളാം, ഈ ദിവസം ഒരു ഭാഗ്യ ദിവസം തന്നെ അല്ലെങ്കില്‍ ഇന്നത്തെ ദിവസം എനിക്ക് ഒരു ഭാഗ്യവും ഇല്ലാത്ത ദിവസമായി പോയി എന്നെല്ലാം മനുഷ്യര്‍ കരുതാറുണ്ട്. ചിലയാളുകള്‍ അവരുടെ ഭാഗ്യദിവസം നോക്കിയേ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യൂ. ചിലയാളുകള്‍ ലോട്ടറി എടുക്കുമ്പോള്‍ ആ ദിവസം നോക്കും. ചുരുക്കിപ്പറഞ്ഞാല്‍ ജീവിതത്തില്‍ ഭാഗ്യത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഭൂരിഭാഗം പേരും. ജ്യോതിഷം അനുസരിച്ച് ഓരോ നാളുകാര്‍ക്കും രാശികള്‍ക്കും ഭാഗ്യമുള്ള ചില ദിവസങ്ങള്‍ പറയാറുണ്ട്.

പക്ഷേ എല്ലാവര്ക്കും ഭാഗ്യം നല്കുന്ന ഒരു ദിവസമുണ്ടോ. അതായത് ഒരു ആഴ്ചയില്‍ ഏറ്റവും ഭാഗ്യമുള്ള ദിവസം എന്നൊരു ദിവസമുണ്ടോ. ഉണ്ടെങ്കില്‍ അത് ഏതാണ്.
ഭാഗ്യദിവസം എന്നാണ്?
എല്ലാ നാളുകള്‍ക്കും രാശികള്‍ക്കും അധിപനായി ഒരു ഗ്രഹമുണ്ട്. അതുപോലെ തന്നെ ഓരോ ദിവസത്തിനും ഒരു ഗ്രഹമുണ്ട്. ഒന്ന് ആലോചിച്ചാല്‍ തന്നെ അത് പിടികിട്ടാവുന്നതേയുള്ളൂ. സണ്‍ഡേ എന്നതൊഴിച്ചാല്‍ ബാക്കിയുള്ള ദിവസങ്ങളുടെ പേരില്‍ നിന്ന് തന്നെ ആ ദിവസത്തിന്റെ അധിപനായ ഗ്രഹം ഏതാണെന്ന് പിടികിട്ടും. തിങ്കളാഴ്ച- തിങ്കള്‍ അഥവാ ചന്ദ്രന്, ചൊവ്വാഴ്ച-ചൊവ്വ, ബുധനാഴ്ച-ബുധന്‍, വ്യാഴാഴ്ച-വ്യാഴം, വെള്ളിയാഴ്ച- ശുക്രന്, ശനിയാഴ്ച-ശനി, ഞായറാഴ്ച അഥവാ സണ്‍ഡേ-സൂര്യന് എന്നിങ്ങനെ.
ഓരോ ദിവസങ്ങളെയും പ്രതിനിധീകരിക്കുന്ന ഗ്രഹങ്ങളുടെ പ്രത്യേകത അനുസരിച്ച് ഓരോ ദിവസങ്ങള്‍ക്കും ഓരോ തരത്തിലുള്ള പ്രാധാന്യം ഉണ്ട്. ഉദാഹരണത്തിന് ഞായറാഴ്ച ഉല്ലാസത്തിനുള്ള ദിവസമായാണ് കണക്കാക്കപ്പെടുന്നത്. തിങ്കളാഴ്ച ഒത്തുചേരലിന്, അതുപോലെ വ്യാഴാഴ്ച ഭാഗ്യപരീക്ഷണത്തിന്. അതെ, വ്യാഴമാണ് ഒരു ആഴ്ചയിലെ ഭാഗ്യത്തിന്റെ ദിവസം.
വ്യാഴാഴ്ചയുടെ പ്രത്യേകത
വ്യാഴാഴ്ചയുടെ ഇംഗ്ലീഷ് പദമായ Thursday , 'Thor's-day,' ആണ്. ഇടിമിന്നലിന്റെ ദേവനായ തോറിനോടുള്ള ആദരസൂചകമായാണ് ആ പേര്. വ്യാഴത്തിന്റെ ദേവനെന്ന് കരുതപ്പെടുന്ന, മിന്നലിന്റെ ദേവനായ സിയൂസുമായി അടുത്ത ബന്ധമുള്ളയാളാണ് തോര്‍. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍, ധനു രാശിയുടെ ആധുനിക അധിപനും മീനം രാശിയുടെ പുരാതന അധിപനുമാണ് വ്യാഴം. ഭാഗ്യം, ചാപല്യം, വികാസം, ഐതിഹാസിക യാത്രകള്‍, ശുഭാപ്തി വിശ്വാസം എന്നിവയുമായെല്ലാം വ്യാഴം എന്ന ഗ്രഹം ബന്ധപ്പെട്ടിരിക്കുന്നു.
ഗ്രഹങ്ങളില്‍ പ്രതീക്ഷ നല്കുന്ന ഗ്രഹമാണ് വ്യാഴം. വളരെ പ്രാധാന്യമര്‍ഹിക്കുന്നതും അതേസമയം ഉല്ലാസഭരിതവും ആളുകള്‍ക്ക് വേണ്ടുവോളം അനുഗ്രഹങ്ങള്‍ ചൊരിയുന്നതുമായ ഒരു ഗ്രഹം. നല്ല ദിനങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷയാണ് വ്യാഴം നല്‍കുന്നത്. ആ പ്രതീക്ഷയില്‍ വര്‍ത്തമാനകാല ജീവിതം നല്കുന്ന സുഖദുഖങ്ങളെ പുണരാനുള്ള സന്ദേശമാണ് ആ ഗ്രഹം നല്‍കുന്നത്.
പൗരാണിക ശില്പ്പങ്ങളില് സീയുസ് ദേവന് സമൃദ്ധിയുടെ പ്രതീകമായ മൃഗദക്കൊമ്പ് ഏന്തിനില്ക്കുന്നതായാണ് കാണുന്നത്. സ്വപ്നങ്ങളുടെ ലോകത്ത് പ്രതീക്ഷയറ്റ അല്ലെങ്കില്‍ ദരിദ്രമായ മനോഭാവത്തിന് സ്ഥാനമില്ലെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
പല നല്ല കാര്യങ്ങളും നടന്നിരിക്കുന്നത് വ്യാഴാഴ്ചകളിലാണെന്ന് ലോകചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.
ഭാഗ്യദിവസം എങ്ങനെ ഉപയോഗപ്പെടുത്താം
വ്യാഴാഴ്ചയുടെ നിറഞ്ഞുകവിയുന്ന ഊര്‍ജ്ജത്തെ പലതരത്തില്‍ നമുക്ക് ഉപയോഗപ്പെടുത്താം. അറിവുകള്‍ നേടുന്നതിനുള്ള വിദ്യാഭ്യാസപരമായ ഉദ്യമങ്ങള്‍, ഗുരുക്കളില്‍ നിന്നും അറിവ് നേടല്‍, ആചാരപരമായ കാര്യങ്ങളില്‍ പങ്കുചേരല്‍, ജീവിതത്തിലെ ഭാഗ്യങ്ങള്‍ അല്ലെങ്കില്‍ അനുഗ്രഹങ്ങള്‍ സ്മരിക്കല്‍, ഇനിയും എത്തിപ്പെടാനുള്ള തീരങ്ങളെ അല്ലെങ്കില്‍ ഉയരങ്ങളെ കുറിച്ച് ചിന്തിക്കല്‍ എന്നിങ്ങനെ പല പഴികളിലൂടെ വ്യാഴാഴ്ചകളുടെ സവിശേഷ ഊര്‍ജ്ജത്തെ ഉപയോഗപ്പെടുത്തി ജീവിതത്തിലേക്ക് ഭാഗ്യത്തെ ആകര്‍ഷിക്കാം.
വലിയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനും, ജോലി അന്വേഷിക്കാനും സന്തോഷം നല്കുന്ന കാര്യങ്ങള്‍ക്കായി സമയം ചിലവഴിക്കാനും വ്യാഴാഴ്ച നല്ല ദിവസമാണെന്ന് പറയപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications