ജലതത്ത്വരാശികള്‍ കൂടെയുണ്ടെങ്കില്‍ വിടാതെ പിടിച്ചോളൂ, മറ്റുള്ളവരെ മനസ്സിലാക്കാന്‍ അവര്‍ കഴിഞ്ഞേയൂള്ളൂ

ജ്യോതിഷത്തില്‍ രാശിചക്രത്തിലെ മേടം മുതല്‍ മീനം വരെയുള്ള പന്ത്രണ്ട് രാശികളെ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതിലൊന്നാണ് അഗ്നി, ഭൂമി, വായു, ജല തത്ത്വരാശികള്‍. അതില്‍ ജലതത്ത്വരാശികള്‍ ഏതെല്ലാമാണെന്നും അവരുടെ പ്രത്യേകതകളും സ്വഭാവ സവിശേഷതകള്‍ എന്തെല്ലാമാണെന്നും പരിശോധിക്കാം.

zodiacs

ഏതൊക്കെയാണ് ജലതത്ത്വരാശികള്‍

ഇംഗ്ലീഷ് മാസത്തില്‍ ജൂണ്‍ 21 മുതല്‍ ജൂലെ 21 വരെയുള്ള തീയ്യതികളില്‍ ജനിച്ചവര്‍ ഉള്‍പ്പെട്ട കര്‍ക്കിടകം രാശി, ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 21 വരെയുള്ള തീയ്യതികളില്‍ ജനിച്ചവര്‍ ഉള്‍പ്പെടുന്ന വൃശ്ചികം രാശി, ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെയുള്ള തീയ്യതികളില്‍ ജനിച്ചവര്‍ ഉള്‍പ്പെടുന്ന മീനം രാശി എന്നിവയാണ് ജലതത്ത്വരാശികള്‍, ഇവര്‍ പൊതുവേ വികാര ജീവികളാണെന്നാണ് അറിയപ്പെടുന്നത് ഇവരുടെ മറ്റ് പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ജലതത്ത്വരാശികളുടെ പ്രത്യേകതകള്‍, സ്വഭാവ സവിശേഷതകള്‍

വികാരജീവികള്‍ പെട്ടെന്ന് സെന്റിമെന്റുകള്‍ക്ക് കീഴ്‌പ്പെടുന്ന സ്വഭാവം പൊതുവേ നെഗറ്റീവ് ആയാണ് കരുതപ്പെടുന്നത്. എന്നാല്‍ ജലതത്ത്വരാശികളുടെ കാര്യത്തില്‍ അങ്ങനെയല്ല. അവര്‍ സഹാനുഭൂതിയും അനുകമ്പയും ഉള്ളവരാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരെ ആഴത്തില്‍ മനസ്സിലാക്കാനും അവര്‍ക്ക് കരുതലേകാനും ഇവര്ക്ക് സാധിക്കും.

സെന്‍സിറ്റീവ് സെന്‍സിറ്റീവ് സ്വാഭാവം ചിലപ്പോഴൊക്കെ ജലതത്ത്വരാശികളുടെ ദുര്‍ബലതയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ വേഗത്തില്‍ മനസ്സിലാക്കാനും അവരുമായി പെട്ടെന്ന് കണക്ട് ചെയ്യാനും ഇവരുടെ സെന്‍സിറ്റീവ് സ്വഭാവം ഗുണകരമാകാറുണ്ട്.

ആത്മജ്ഞാനമുള്ളവര്‍ അതീന്ദ്രിയ ജ്ഞാനമുള്ളവരായി ജലതത്ത്വരാശികള്‍ പൊതുവേ വിലയിരുത്തപ്പെടാറുണ്ട്. അവരുടെ തോന്നലുകളും ഉള്‍വിളികളും തെറ്റാറില്ല. മറ്റൊരാളെ കുറിച്ചോ ഒരു സാഹചര്യത്തെ കുറിച്ചോ എന്തെങ്കിലും പന്തികേട് തോന്നിയാല്‍ അവിടെ നിന്നും എങ്ങനെയെങ്കിലും തടിയൂരാന്‍ ശ്രമിക്കുന്നവരാണ് ഇവര്‍.

നിഗൂഢത ഒളിപ്പിക്കുന്നവര്‍ അത്ര പെട്ടെന്നൊന്നും ഉള്ളിലുള്ള കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നവരല്ല ജലതത്ത്വരാശികള്‍. ഒരാളെ വ്യക്തമായി മനസ്സിലാക്കി, വിശ്വസിക്കാവുന്നവരാണെന്ന് ഉറപ്പാക്കിയിട്ടേ അവര്‍ തുറന്ന സംസാരത്തിന് മുതിരൂ.

ഭാവനാസമ്പന്നര്‍ ഭാവനാശേഷിയും സര്‍ഗാത്മകതയും ജലതത്ത്വരാശികളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നവയാണ്. സങ്കല്‍പ്പങ്ങളില്‍ സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ അവര്‍ക്ക് പ്രത്യേക കഴിവാണ്.

ഓരോ ജലതത്ത്വരാശിയുടെയും പൊതുവായ പ്രത്യേകതകള്‍

കര്‍ക്കിടകം: രാശികളുടെ അമ്മ എന്ന് കര്‍ക്കിടക രാശിയെ വിളിക്കാറുണ്ട്. കരുതല്‍ ഉള്ള, പരിപോഷിപ്പിക്കാന്‍ മിടുക്കുള്ള രാശിയാണിത്. ചന്ദ്രനാണ് ഈ രാശിയുടെ അധിപന്‍. ഞണ്ടാണ് കര്‍ക്കിടകം രാശിയുടെ ചിഹ്നം. കുടുംബത്തെയും വീടിനെയും ഏറെ സ്‌നേഹിക്കുന്നവരാണ് ഇവര്‍. ചുറ്റുമുള്ളവരുടെ സുഖത്തിനും സുരക്ഷിതത്വത്തിനും മുന്‍ഗണന നല്‍കുന്ന പ്രകൃതമാണ്ഇ വരുടേത്. സ്‌നേഹത്തിലിരിക്കുമ്പോള്‍ ഇവര്‍ വികാരങ്ങളുടെ ആഴത്തിലേക്ക് ഊളിയിടുകയും അങ്ങേയറ്റം വിശ്വസ്തത കാണിക്കുകയും ചെയ്യുന്നവരാണ് ഇവര്‍. എന്നാല്‍ വഞ്ചിക്കപ്പെട്ടാല്‍ വീണ്ടും സ്‌നേഹത്തിലാകാന്‍ ഇവര്‍ക്ക് സാധിക്കാറില്ല. മറ്റുള്ളവരെ സഹായിക്കാനായി ഏതറ്റം വരെ പോകാനും അവര്‍ തയ്യാറാകുമെങ്കിലും ഇത് സ്വന്തം സമാധാനം കളഞ്ഞുകൊണ്ടാകില്ല. സ്വന്തം തോന്നലുകളെ വിശ്വസിക്കുന്നവരാണ് ഇവര്‍.

വൃശ്ചികം: അത്ര പെട്ടെന്നൊന്നും ഇണങ്ങാത്ത, നിഗൂഢ സ്വഭാവക്കാരാണ് വൃശ്ചികം രാശിക്കാര്‍. തേളാണ് വൃശ്ചികം രാശിയുടെ ചിഹ്നം. ചെയ്യുന്ന കാര്യങ്ങളോട് അഭിനിവേശം പ്രകടിപ്പിക്കുന്ന നിശ്ചയദാര്‍ഢ്യമുള്ളവരാണ് ഇവര്‍. ലക്ഷ്യങ്ങളിലെത്താന്‍ എന്തും ചെയ്യാന്‍ അവര്‍ തയ്യാറാകും. ഒരാളെ ഇഷ്ടപ്പെട്ടാല്‍ പിന്നെ അവര്‍ കഴിഞ്ഞിട്ടേ ലോകത്തില്‍ വൃശ്ചികം രാശിക്കാര്‍ക്ക് മറ്റെന്തുമുള്ളു. പക്ഷേ അവര്‍ക്ക് മുഷിച്ചില്‍ തോന്നിയാല്‍, അവര്‍ ഒരാളെ തിരിഞ്ഞുനോക്കുക പോലുമില്ല. എത്ര ശ്രമിച്ചാലും അവരെ ഇളക്കാന്‍ കഴിയില്ല. ഒരാളെ കുറിച്ച് അവര്‍ മനസ്സില്‍ വരച്ചിട്ട ചിത്രം പിന്നീട് എന്തുവന്നാലും അവര്‍ മായ്ക്കില്ല. അല്ലെങ്കില്‍ മറിച്ച് ബോധ്യപ്പെടുന്ന വ്യക്തമായ തെളിവുകള്‍ വേണം. മറ്റുള്ളവരെ ഭയപ്പെടുത്തുന്ന സ്വഭാവമാണ് ഇവര്‍ക്കെങ്കിലും വൃശ്ചികം രാശിക്കാരുടെ മനസ്സില്‍ ഇടം നേടാന്‍ കഴിഞ്ഞാല്‍ എന്താവശ്യത്തിനും ഇവര്‍ കൂടെയുണ്ടാകും. അതിന് വേണ്ടി എത്ര വലിയ ബുദ്ധിമുട്ടുകളും അവര്‍ സഹിക്കും.

മീനം: സര്‍ഗ്ഗാത്മകതയുള്ളവരും ആത്മജ്ഞാനമുള്ളവരുമാണ് മീനം രാശിക്കാര്‍. ഒട്ടും കടുംപിടിത്തമില്ലാത്ത രാശികളിലൊന്നാണ് മീനം. നല്ല സുഹൃത്തുക്കളായിരിക്കും ഇവര്‍. മറ്റുള്ളവരെ മനസ്സിലാക്കാനും സഹാനുഭൂതി പ്രകടിപ്പിക്കാനും ഇവര്‍ക്ക് കഴിയും. അവരുടെ സെന്‍സിറ്റീവ്, വൈകാരിക സ്വഭാവങ്ങള്‍ അവര്‍ക്ക് തന്നെ ചിലപ്പോള്‍ വിനയാകാറുണ്ട്. പക്ഷേ മീനം രാശിക്കാര്‍ ഒപ്പമുണ്ടാകുകയെന്നത് ജീവിതത്തില്‍ ഒരു അനുഗ്രഹമാണ്. അവരുടെ തോന്നലുകള്‍ ഒരിക്കലും തെറ്റാറില്ല. അതുകൊണ്ട് നമുക്ക് ആശ്രയിക്കാവുന്ന രാശികളില്‍ മുന്നിലാണ് മീനം. മത്സ്യമാണ് മീനം രാശിക്കാരുടെ ചിഹ്നം. മറ്റുള്ളവരോട് കരുണയുള്ളവരും കരുതലോടെ പെരുമാറുന്നവരും ആണ് ഇവര്‍. മറ്റുള്ളവരുടെ തോന്നലുകള്‍ മനസ്സിലാക്കാനും അവര്‍ പറയുന്നത് മനസ്സ് തുറന്ന് കേള്‍ക്കാനും ഈ രാശിക്കാര്‍ തയ്യാറാകും. വ്യത്യസ്ത സാഹചര്യങ്ങളോട് പെട്ടെന്ന് ഇണങ്ങുന്നവരാണ് ഇവര്‍.

ജീവിതത്തില്‍ അര്‍ത്ഥവത്തായ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരാണ് ജലതത്ത്വരാശികള്‍. ആഴത്തിലുള്ള ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഏറ്റവും നല്ല രാശികളാണിവര്‍. ജീവിതത്തില്‍ ഒരു ജലതത്ത്വരാശി ഒപ്പമുണ്ടെങ്കില്‍ അവരെ കൈവിടാതെ നോക്കുക, കാരണം ജീവിതത്തില്‍ അതുപോലെ മറ്റൊരാളെ ലഭിച്ചെന്ന് വരില്ല.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Friday, April 26, 2024, 11:27 [IST]
X
Desktop Bottom Promotion