Latest Updates
-
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക!
ഗ്രഹനില ജീവിതം മാറ്റിമറിക്കുമോ, ഗ്രഹങ്ങളുടെ ചലനം നിത്യജീവിതത്തെ ബാധിക്കുന്നത് എങ്ങനെ?
നിങ്ങളില്‍ പലര്‍ക്കും ജ്യോതിഷത്തില്‍ വിശ്വാസമുണ്ടായിരിക്കാം, ഇല്ലായിരിക്കും. എന്താണ് ജ്യോതിഷമെന്ന് അറിയാതെ നാളുകളെ കുറിച്ചും രാശികളെ കുറിച്ചും അവയുടെ ദിവസഫലത്തെ കുറിച്ചുമെല്ലാം വായിക്കുന്നുണ്ടാകും. അതേസമയം അങ്ങെവിടെയോ ഉള്ള ഗ്രഹങ്ങള്‍ എങ്ങനെ നമ്മുടെ ജീവിതത്തെയും സ്വഭാവത്തെയും ദിവസങ്ങളെ വരെ സ്വാധീനിക്കുമെന്ന് സംശയിക്കുന്നവരുമുണ്ടാകും. അവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ ലേഖനം.

എന്താണ് ജ്യോതിഷം
ജ്യോതിഷം അഥവാ വേദിക് അസ്ട്രോളജി എന്നത് ഇന്ത്യയില്‍ രൂപം കൊണ്ട ഒരു പുരാതന ജ്യോതിഷ ശാഖയാണ്. ഒരു വ്യക്തിയുടെ ജന്മസമയത്ത് നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനങ്ങളും ജീവിതത്തിന്റെ പല മേഖലകളില്‍ അവയ്ക്കുള്ള സ്വാധീനവും കണക്കാക്കുന്ന ശാസ്ത്രശാഖയാണത്. ഈ ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും ഒരു വ്യക്തിയുടെ വ്യക്തിത്വത്തിലും കരിയറിലും ബന്ധങ്ങളിലും ആരോഗ്യത്തില്‍ വരെ സ്വാധീനമുണ്ടെന്നാണ് ജ്യോതിഷ പണ്ഡിതന്മാര് പറയുന്നത്.
സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിവയാണ് വേദിക് അസ്ട്രോളജി ഗ്രഹങ്ങളായി കണക്കുകൂട്ടുന്നത്. ഇവയോരോന്നിനും നിശ്ചിത ഗുണങ്ങളും ഊര്‍ജ്ജനിലയും ഉണ്ട്. ഉദാഹരണത്തിന് സൂര്യന് അഹംഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതേസമയം ചന്ദ്രന് വികാരങ്ങളുമായും ചൊവ്വ പ്രവൃത്തിയുമായും ബന്ധപ്പെട്ടിരിക്കുന്നു.
ഒരു വ്യക്തിയുടെ ഗ്രഹനിലയില്‍, ഒരു ഗ്രഹത്തിന്റെ സ്ഥാനം പ്രത്യേക രാശിയിലാണെങ്കില് ജീവിതത്തിന്റെ ഒരു പ്രത്യേക കാലഘട്ടത്തില്‍ അതിന്റെ സ്വാധീനം ജീവിതത്തില്‍ അനുഭവപ്പെടുമെന്നാണ് ജ്യോതിഷം പറയുന്നത്. ഉദാഹരണത്തിന്, ജനനസമയത്ത് സൂര്യന് കരിയറുമായി ബന്ധപ്പെട്ട മണ്ഡലത്തിലാണെങ്കില്‍ ആ വ്യക്തിയുടെ കരിയറില്‍ സൂര്യന്റെ സ്വാധീനമുണ്ടാകും.
ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒരു ഗ്രഹത്തിന്റെ സ്വാധീനം അനുഭവപ്പെടുന്ന നിശ്ചിത കാലയളവിനെ ദശ എന്നാണ് വിളിക്കുക. ഓരോ ഗ്രഹത്തിനും വര്‍ഷങ്ങള്‍ ദൈര്‍ഘ്യമുള്ള ഓരോ ദശകളുണ്ട്. ആ ദശാകാലത്ത് നിശ്ചിത ഗ്രഹത്തിന്റെ ്സ്വാധീനം ജീവിതത്തില്‍ അനുഭവപ്പെടും.
ഗ്രഹങ്ങളുടെ സ്വാധീനം എങ്ങനെ
- സൂര്യന് ഒരു വ്യക്തിയുടെ ഉദ്യോഗജീവിതം, നേതൃഗുണങ്ങള്‍, സ്വയം മതിപ്പ് എന്നിവയെ സ്വാധീനിക്കുന്നു.
- ചന്ദ്രന് വികാരങ്ങള്‍, ബന്ധങ്ങള്‍, പോഷിപ്പിക്കാനുള്ള കഴിവ് എന്നിവയെ സ്വാധീനിക്കുന്നു.
- ചൊവ്വ ഊര്‍ജ്ജനില, പ്രചോദനം, പ്രവൃത്തി ചെയ്യാനുള്ള കഴിവ് എന്നിവയെ സ്വാധീനിക്കുന്നു.
- ബുധന്‍ ആശയവിനിമയ ശേഷി, ബുദ്ധി, പഠിക്കാനുള്ള കഴിവ് എന്നിവയെ സ്വാധീനിക്കുന്നു.
- വ്യാഴം സമ്പത്ത്, ഭാഗ്യം, സ്വാധീനമേഖലകള്‍ വ്യാപിപ്പിക്കാനുള്ള കഴിവ് എന്നിവയെ സ്വാധീനിക്കുന്നു.
- ശുക്രന് പ്രേമബന്ധം, ഭാവന, ജീവിതസുഖങ്ങള്‍ എന്നിവയെ സ്വാധീനിക്കുന്നു.
- ശനി അച്ചടക്കം, ഉത്തരവാദിത്തം, വെല്ലുവിളികളെ നേരിടാനുള്ള ശേഷി എന്നിവയെ സ്വാധീനിക്കുന്നു.
- രാഹു ഭാഗ്യത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം, ഭൗതികമായ ആഗ്രഹങ്ങള്‍, മായാദര്‍ശനം എന്നിവയെ സ്വാധീനിക്കുന്നു.
- കേതു ആത്മീയവളര്‍ച്ച, ബന്ധങ്ങള്‍ വെടിയാനുള്ള ശേഷി, ദൈവികമായ കാര്യങ്ങളോടുള്ള അടുപ്പം എന്നിവയെ സ്വാധീനിക്കുന്നു.
നല്ല ഗ്രഹങ്ങള്‍ മോശം ഗ്രഹങ്ങള്‍
ജനനസമയത്ത് സൂര്യന്, ചന്ദ്രന്, ഗ്രഹങ്ങള്‍ എന്നിവ പന്ത്രണ്ട് രാശികളില് എവിടെയൊക്കെയാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു വ്യക്തിയുടെ ഗ്രഹനില തയ്യാറാക്കുന്നത്. ഇവയെ പകല്‍ നക്ഷത്രങ്ങളെന്നും (ശനി, വ്യാഴം, സൂര്യന്), രാത്രി നക്ഷത്രങ്ങളെന്നും (ചന്ദ്രന്, ചൊവ്വ, ശുക്രന്) തിരിച്ചിരിക്കുന്നു. ബുധന്‍ ഇരുപക്ഷത്തും വരും. ഇതുകൂടാതെ ലിംഗത്തിന്റെ അടിസ്ഥാനത്തിലും ഗ്രഹങ്ങളെ തരംതിരിച്ചിട്ടുണ്ട്. സൂര്യന്, ചൊവ്വ, വ്യാഴം എന്നിവ പുരുഷഗ്രഹങ്ങളായും, ചന്ദ്രന്, ശുക്രന് എന്നിവ സ്ത്രീപക്ഷ നക്ഷത്രങ്ങളായും അറിയപ്പെടുന്നു. ബുധന്‍ ഇരുപക്ഷത്തും വരും. വ്യാഴവും ശുക്രനും പൊതുവെ നല്ല നക്ഷത്രങ്ങളാണ്. ശനി, ചൊവ്വ എന്നിവ ദോഷനക്ഷത്രങ്ങളാണ്. സൂര്യന്, ചന്ദ്രന്, ബുധന്‍ എന്നിവ മിശ്ര സ്വഭാവമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











