Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
ഒഴിയാതെ ദുരിതം: ജീവിതത്തില്‍ കരിനിഴലായി കാല സര്‍പ്പ ദോഷം, പരിഹാരം ഇതാണ്
ജീവിതത്തില്‍ ഏറെ ദുരിതങ്ങളും കഷ്ടപ്പാടുകളും വിതയ്ക്കുന്ന ദോഷങ്ങളില്‍ ഒന്നായിട്ടാണ് ജ്യോതിഷത്തില്‍ കാല സര്‍പ്പ ദോഷം കണക്കാക്കപ്പെടുന്നത്. ഒരാളുടെ ഗ്രഹനിലയില്‍ ഗ്രഹങ്ങള്‍ വടക്ക് രാഹുവിനും തെക്ക് കേതുവിനും ഇടയിലാണെങ്കിലാണ് കാല സര്‍പ്പദോഷം രൂപപ്പെടുന്നത്. ജാതകത്തിലെ കാലസര്‍പ്പദോഷം എന്നെന്നേക്കുമായി മാറ്റാന്‍ വഴികളൊന്നും ഇല്ലെങ്കിലും ഇതിന്റെ ആപത്തുകളും ദോഷങ്ങളും നീക്കാന്‍ ജ്യോതിഷത്തില്‍ പല പരിഹാര കര്‍മ്മങ്ങളും പൂജകളും ഉണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.

കാല സര്‍പ്പ ദോഷം
ജാതകത്തില്‍ കാല സര്‍പ്പ ദോഷമുണ്ടെങ്കില്‍ ആ വ്യക്തിയുടെ ആയുസ്സ്, ആരോഗ്യം, മനസമാധാനം എന്നിവയില്‍ ദോഷഫലങ്ങള്‍ ഉണ്ടാകാം. ഇവര്‍ക്ക് അപകടങ്ങള്‍ ഉണ്ടാകാനും ജയില്‍വാസത്തിനും യോഗമുണ്ടാകാമെന്ന് പറയപ്പെടുന്നു. ബന്ധങ്ങളെയും കാല സര്‍പ്പദോഷം ദോഷകരമായി ബാധിക്കും. ദാമ്പത്യത്തില്‍ കലഹം, പരാജയം, വേര്‍പിരിയല്‍, കോടതി കയറല്‍, വിശ്വാസ വഞ്ചന എന്നിവയ്ക്ക് സാധ്യതയുണ്ട്.
സാമ്പത്തിക കാര്യങ്ങളിലും കാല സര്‍പ്പ ദോഷത്തിന്റെ കരിനിഴല്‍ വീഴാം. ധന നഷ്ടം, സ്വത്തുകള്‍ അന്യാധീനപ്പെടുക, സ്വത്ത് അനുഭവിക്കാനുള്ള യോഗമുണ്ടാകാതിരിക്കുക, സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ, ബന്ധുക്കള്‍ കൈവശപ്പെടുത്തുകയോ ചെയ്യുക എന്നിവയെല്ലാം കാല സര്‍പ്പ ദോഷം നിമിത്തം വരാവുന്ന ദോഷങ്ങളാണ്.
രാഹു-കേതു പൂജ
രാഹു-കേതു പൂജ നടത്തുന്നതിലൂടെ രാഹുവും കേതുവും മൂലം വന്നുചേരാനിടയുള്ള ദുഷ്ഫലങ്ങള്‍ അകറ്റാന്‍ സാധിക്കും. തന്ത്രിമാരുടെ കാര്‍മ്മികത്വത്തിലാണ് പൂജ നടത്തേണ്ടത്.
ശിവാരാധന
രാഹുകേതുക്കളുടെ ദോഷഫലങ്ങള്‍ ഇല്ലാതാക്കാന്‍ ശിവ ഭഗവാന് കഴിയുമെന്നാണ് കരുതപ്പെടുന്നത്. എല്ലാ ദിവസവും ശിവനെ ആരാധിക്കുന്നതിലൂടെ (പ്രത്യേകിച്ച് ശിവന്റ ദിവസമായി കരുതപ്പെടുന്ന തിങ്കളാഴ്ച) കാല സര്‍പ്പ ദോഷത്തിന്റെ ദുരിതങ്ങളില്‍ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാന്‍ സാധിക്കും.
കാല സര്‍പ്പ ദോഷ പൂജ നടത്തുക
ജാതകത്തില്‍ കാല സര്‍പ്പ ദോഷം ഉള്ള ആളുകള്‍ കാല സര്‍പ്പ ദോഷ പൂജ നടത്തുന്നത് അതുമൂലമുള്ള ദോഷങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാന് സഹായിക്കും. പല ക്ഷേത്രങ്ങളിലും ഈ പൂജയുണ്ട്. ഉജ്ജയിനി, ശ്രീ കാളഹസ്തി, പ്രയാഗ്രാജ് എന്നിവിടങ്ങളിലെ കാല സര്‍പ്പ പൂജ പ്രശസ്തമാണ്.
മന്ത്രോച്ചാരണം
രാഹുകേതുക്കളുമായി ബന്ധപ്പെട്ടിട്ടുള്ള മന്ത്രോച്ചാരണങ്ങള്‍ നടത്തുന്നത് കാല സര്‍പ്പ ദോഷത്തിന്റെ ദോഷങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കും. ഓം ഭ്രം ഭ്രീം ഭ്രൂം സ്വാഹ രാഹവേ നമഃ എന്നത് രാഹുവുമായി ബന്ധപ്പെട്ട് എപ്പോഴും ചൊല്ലാവുന്ന മന്ത്രമാണ്. അതുപോലെ ഓം ശ്രാം ശ്രീം ശ്രോം സ്വാഹ കേതവേ നമഃ എന്നത് കേതുവുമായി ബന്ധപ്പെട്ട മന്ത്രമാണ്. ദിവസവും ഈ മന്ത്രങ്ങള്‍ ചൊല്ലുന്നത് ദോഷങ്ങളകറ്റാന്‍ സഹായിക്കും.
രാഹുകേതുക്കളുമായി ബന്ധപ്പെട്ട രത്നങ്ങള്‍ ധരിക്കുക
രാഹു കേതുക്കളുമായി ബന്ധപ്പെട്ട രത്നങ്ങള്‍ ധരിക്കുന്നതിലൂടെയും കാല സര്‍പ്പ യോഗത്തിന്റെ ദോഷങ്ങള്‍ അകറ്റാം. ഉദാഹരണത്തിന് കേതുവിന് വൈഡൂര്യം, രാഹുവിന് ഗോമേതകം പോലുള്ളവ. ഇവ ധരിക്കുന്നതിലൂടെ രാഹുകേതുക്കളില്‍ നിന്നുള്ള നെഗറ്റീവ് എനര്‍ജിയെ പ്രതിരോധിക്കാം. അതേസമയം ഇവ ധരിക്കുന്നതിന് മുമ്പായി ഒരു ജ്യോതിഷിയെ കണ്ട് ഗ്രഹനില അനുസരിച്ച് ഈ കല്ലുകള്‍ ധരിക്കുന്നത് കൊണ്ട് ദോഷങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തണം.
ദാനധര്‍മ്മങ്ങള്‍
ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ദാനധര്‍മ്മങ്ങളും നടത്തുന്നതിലൂടെ കാല സര്‍പ്പ ദോഷത്തിന്റെ കഷ്ടതങ്ങള് നീങ്ങിക്കിട്ടും. രാഹുവുമായി ബന്ധപ്പെട്ട ശനിയാഴ്ച ദിവസങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് ദാനധര്‍മ്മങ്ങള്‍ നല്‍കുന്നത് രാഹുവിനെ പ്രീതിപ്പെടുത്താന്‍ സഹായിക്കും. ഇരുമ്പ് സാധനങ്ങള്‍, കടുകെണ്ണ, കറുത്ത എള്ള് എന്നിവ ദാനം ചെയ്യുന്നതും നല്ലതാണ്.
ഉപവാസം
രാഹുകേതുക്കളുമായി ബന്ധപ്പെട്ട ദിവസങ്ങളില്‍ (ചൊവ്വ, ശനി ദിവസങ്ങള്‍) ഉപവാസം നടത്തുന്നത് ഈ ഗ്രഹങ്ങളുടെ അനുഗ്രഹം ലഭിക്കുന്നതിനും കാല സര്‍പ്പ ദോഷത്തിന്റെ കരിനിഴലില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
