ശുക്രന്‍ മേടം രാശിയിലേക്ക്; ഈ രാശിക്കാര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനയും സാമ്പത്തിക അഭിവൃദ്ധിയും

നിശ്ചിത കാലത്തിന് ശേഷം എല്ലാ ഗ്രഹങ്ങളും രാശിമാറ്റം നടത്തും. ഒരു രാശിയില്‍ നിന്നും ഗ്രഹങ്ങള്‍ മറ്റൊരു രാശിയിലേയ്ക്ക് കടക്കുന്നതിനെ സംക്രമം എന്നാണ് വിളിക്കുന്നത്. ഈ മാറ്റം എല്ലാ രാശികളിലും ഉള്ളവരുടെ ജീവിതത്തില്‍ പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് സംക്രമം മൂലം ഗുണഫലങ്ങള്‍ ഉണ്ടാകുമ്പോള്‍ മറ്റുചില രാശിക്കാര്‍ക്ക് സംക്രമത്തിലൂടെ ദോഷവും വന്നുചേരും.

zodiacs

ഈ ഏപ്രില്‍ മാസത്തില്‍ മേടം രാശിയില്‍ ശുക്രന്റെ സംക്രമം നടക്കുന്നുണ്ട്. ഈ മാറ്റം എല്ലാ രാശികളെയും സ്വാധീനിക്കുന്നുണ്ടെങ്കിലും ചില രാശിക്കാര്‍ക്ക് ഈ മാറ്റത്തിലൂടെ അവരുടെ ഉദ്യോഗജീവിതത്തില്‍ വലിയ നേട്ടങ്ങളും വിജയവും പ്രകടമാകും. എപ്പോഴാണ് ശുക്രന്റെ രാശിമാറ്റം നടക്കുകയെന്നും ഏതൊക്കെ രാശിക്കാരാണ് അതിലൂടെ നേട്ടമുണ്ടാക്കാന്‍ പോകുന്നതെന്നും നോക്കാം.

മേടം രാശിയില്‍ ശുക്രന്റെ സംക്രമം

2024, ഏപ്രില്‍ 24, 11.44 pm നാണ് ശുക്രന്‍ സ്ഥാനം മാറുന്നത്. ജ്യോതിഷത്തില്‍, ഏറ്റവും ആദ്യത്തെ രാശിയാണ് മേടം. സ്വാതന്ത്ര്യം, ധൈര്യം എന്നിവയുമായി ബന്ധപ്പെട്ട രാശിയാണ് മേടം. സ്‌നേഹം, ആകര്‍ഷണം, സൗന്ദര്യം എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ശുക്രന്‍. ശുക്രന്‍ മേടം രാശിയിലേക്ക് കടക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് നിശ്ചയദാര്‍ഢ്യവും വൈകാരികമായ പ്രവൃത്തികളും വര്‍ദ്ധിക്കും.

ശുക്രന്‍

സ്‌നേഹം, സൗന്ദര്യം എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ശുക്രന്‍. ശുക്രന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാനമായിട്ടാണ് മേടം രാശിയെ കണക്കാക്കുന്നത്. ഈ രാശിമാറ്റത്തിലൂടെ ചില പ്രത്യേക രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഊര്‍ജ്ജവും അഭിനിവേശവും സ്വയം കണ്ടെത്താനുള്ള അവസരവും ലഭിക്കും.

ജ്യോതിഷത്തില്‍, ആഗ്രഹം, ഭൗതികമായ സുഖങ്ങള്‍, സമ്പന്നത, സൗന്ദര്യം, വൈകാരികമായ ആഗ്രഹ പൂര്‍ത്തീകരണം എന്നിവയുമായും ശുക്രന് ബന്ധമുണ്ട്. ശുക്രന്റെ ഈ സ്ഥാനമാറ്റ സമയത്ത് ഒരു വ്യക്തി മേടം രാശിയിലേക്ക് കടക്കുമ്പോള്‍ അവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധി കൈവരുന്നു. മേടം രാശിയിലെ ഈ സ്ഥാനത്തിലൂടെ വലിയ നേട്ടമുണ്ടാക്കാന്‍ പോകുന്ന രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മേടം

മേടം രാശിയിലാണ് ഈ സ്ഥാനമാറ്റം നടക്കാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ ഈ രാശിയില്‍ ഉള്ളവര്‍ക്ക് നല്ല സമയമാണ് വരാനിരിക്കുന്നത്. ജോലിയില്‍ ഏറെ പുരോഗതി കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ആശയവിനിമയ ശേഷിയിലൂടെ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ രാശിയിലുള്ളവര്‍ക്ക് കഴിയും. കൂടാതെ, ഇവരുടെ വ്യക്തിത്വവും ജോലിയില്‍ പുതിയ അവസരങ്ങള്‍ തുറന്നുകിട്ടാന്‍ സഹായിക്കും. സര്‍ഗാത്മാക കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം തോന്നും. നയപരമായും ആശയവിനിമയത്തിലൂടെയും കൈകാര്യം ചെയ്യേണ്ട ജോലികളില്‍ ഈ രാശിയിലുള്ളവര്‍ തിളങ്ങും. സഹപ്രവര്‍ത്തകര്‍ക്ക് ഉത്തമ മാതൃകയായി ഇവര്‍ മാറും. മൊത്തത്തില്‍, ശുക്രന്റെ സംക്രമം മേടം രാശിയിലുള്ളവര്‍ക്ക് നേട്ടങ്ങള്‍ നല്‍കും.

ഇടവം

ശുക്രന്റെ മാറ്റം ഇടവം രാശിയില്‍ ഉള്ളവര്‍ക്കും സൗഭാഗ്യങ്ങള്‍ നല്‍കും. ജോലിസ്ഥലത്ത് ഇവരെ മികച്ച പല അവസരങ്ങളും തേടിയെത്തും. വിദേശത്ത് തൊഴിലവസരങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ആത്മാര്‍ത്ഥതയോടും ഉത്തരവാദിത്തത്തോടും ജോലി ചെയ്യാന്‍ സാധിക്കും. ഇതിലൂടെ ജോലിസ്ഥാനത്ത് സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനയും അടക്കമുള്ള നേട്ടങ്ങളിലേയ്ക്ക് നയിച്ചേക്കും. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍, ജോലിസ്ഥലത്തെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നിങ്ങള്‍ വിജയം കൈവരിക്കുമെന്ന് ഉറപ്പാണ്. കരിയറില്‍ മുന്നേറാനുള്ള ഏറ്റവും മികച്ച അവസരം പരാമവധി പയോഗപ്പെടുത്താന്‍ ഈ രാശിയിലുള്ളവര്‍ ശ്രമിക്കണം.

മിഥുനം

മിഥുനം രാശിയില്‍ പിറന്നവര്‍ക്ക് ശുക്രന്റെ ഈ രാശിമാറ്റ സമയത്ത് ആശങ്കകളൊന്നും കൂടാതെ ആശ്വാസത്തോടെ ഇരിക്കാം. ജോലിസ്ഥലത്ത് പുരോഗതി ഉണ്ടാക്കാനും നേട്ടങ്ങളില്‍ സന്തോഷിക്കാനും ഇവര്‍ക്ക് സാധിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്കും ശുക്രന്റെ രാശിമാറ്റം ഗുണമാകും. സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള സാധ്യതയും പുതിയ വരുമാന സ്രോതസ്സുകള്‍ക്കുള്ള സാധ്യതയും കാണുന്നുണ്ട്. കയറ്റുമതി-ഇറക്കുമതി ബിസിനസ് രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് അഭിവൃദ്ധിയുണ്ടാകും. മറ്റു രാജ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കും മികച്ച സമയമാണിത്. തൊഴില്‍രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിനും ശമ്പളവര്‍ധനയ്ക്കും അവസരങ്ങളുണ്ടാകും.

മീനം

ശുക്രന്‍ മേടം രാശിയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍, മീനം രാശിയില്‍ പിറന്നവര്‍ക്ക് സമൃദ്ധിയും ഐശ്വര്യവും വന്നുഭവിക്കും. ആശയവിനിമയ രംഗത്തെ കഴിവുകളിലൂടെ ആളുകളില്‍ മതിപ്പുണ്ടാക്കാന്‍ ഈ രാശിയിലുള്ളവര്‍ക്ക് കഴിയും. ഇത് ഉദ്യോഗരംഗത്ത് തിളങ്ങാനുള്ള അവസരങ്ങള്‍ നല്‍കും. മികച്ച രീതിയില്‍ ജോലി ചെയ്യുന്നതിനുള്ള നല്ല അവസരങ്ങള്‍ വന്നുചേരും. ഹൃദ്യമായ പെരുമാറ്റത്തിലൂടെ സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും ഇഷ്ടം നേടാന്‍ സാധിക്കും.

മകരം

ഈ രാശിമാറ്റ സമയത്ത്, മകരം രാശിയിലുള്ളവര്‍ക്ക് ഉദ്യോഗരംഗത്ത് കാര്യങ്ങള്‍ മെച്ചപ്പെടും. മുന്നേറുന്നതിന് ഒന്നിലധികം അവസരങ്ങള്‍ ഇവരെ തേടിയെത്തും.തൊഴില്‍പരമായ വളര്‍ച്ചയ്ക്കും വികാസത്തിനും എറ്റവും അനുകൂല സമയമാണിത്. പ്രയത്‌നങ്ങള്‍ക്ക് മേലുദ്യോഗസ്ഥരുടെ അഭിനന്ദനം ലഭിക്കാനിടയുണ്ട്. കല, സംഗീതം, ആഭരണം എന്നീ മേഖലളില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭമുണ്ടാക്കാന്‍ സാധിക്കും. കഠിനാധ്വാനത്തിലൂടെ വിജയം തേടിവരും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Thursday, April 11, 2024, 9:50 [IST]
X
Desktop Bottom Promotion