Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
സമ്പത്തും സമൃദ്ധിയും പ്രശസ്തിയും; വൈശാഖ മാസത്തിലെ ഭാഗ്യരാശികള്‍ ഇവയാണ്
ചൈത്രത്തിന് ശേഷമെത്തുന്ന ഹിന്ദു കലണ്ടറിലെ രണ്ടാമത്തെ മാസമാണ് വൈശാഖം. ഹിന്ദു വിശ്വാസം അനുസരിച്ച് വളരെ വിശേഷപ്പെട്ട ഒരു മാസമാണിത്. മാസങ്ങളില്‍ അതിശ്രേഷ്ഠമെന്നാണ് പുരാണങ്ങള്‍ ഈ മാസത്തെ വാഴ്ത്തുന്നത്. ഭഗവാന് കൃഷ്ണന്റെ ഏറ്റവും പ്രിയപ്പെട്ട മാസമായതുകൊണ്ടാണത്. കൃഷ്ണനെയും വിഷ്ണുവിനെയും ആരാധിക്കാന്‍ ഏറ്റവും ഉചിതമായ മാസമാണ് വൈശാഖം എന്ന് പറയപ്പെടുന്നു. കൂടാതെ, പരശുരാമനും ലക്ഷ്മീദേവിയും ഭൂമിയില്‍ അവതരിച്ച മാസവും വൈശാഖമാണെന്നാണ് പറയപ്പെടുന്നത്.

വിശാഖം നക്ഷത്രവുമായുള്ള ബന്ധം മൂലമാണ് ഈ മാസത്തെ വൈശാഖം എന്ന് വിളിക്കുന്നത്. സ്കന്ധപുരാണത്തില് മാധവമാസമെന്നും വൈശാഖത്തെ വിശേഷിപ്പിക്കുന്നുണ്ട്. ശ്രീകൃഷ്ണന്റെ മറ്റൊരു പേരാണ് മാധവന്. ഈ വര്‍ഷം ഏപ്രില്‍ 24നാണ് വൈശാഖം ആരംഭിച്ചത്. മെയ് 23നാണ് വൈശാഖം അവസാനിക്കുന്നത്. വൈശാഖമാസത്തില്‍ പുണ്യസ്നാനം ചെയ്യുന്നതും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതും ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം.
ഇതുകൂടാതെ വൈശാഖ മാസത്തില്‍ ചില രാശികള്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യവും സന്തോഷവും വന്നെത്തും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് വൈശാഖമാസം ഐശ്വര്യകരമായിരിക്കും. മേടം രാശിയില്‍ ജനിച്ച ബിസിനസുകാര്‍ക്ക് ലാഭം വന്നുചേരും. ഈ രാശിക്കാര്‍ക്ക് വൈശാഖ മാസത്തോടെ പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകുകയും മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ കഴിയുകയും ചെയ്യുന്നു. ബിസിനസുകാര്‍ക്ക് പ്രത്യേകിച്ച് ഈ മാസം ഗുണകരമായിരിക്കും. പുതിയ വാഹനങ്ങളോ പ്രോപ്പര്‍ട്ടികളോ മറ്റെന്തിലും മൂല്യമേറിയ വസ്തുക്കളോ വാങ്ങാനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ നിന്നും മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ പിന്തുണയുണ്ടാകും. കുടുംബാന്തരീക്ഷം കൂടുതല്‍ സമാധാനപൂര്‍ണ്ണവും സന്തോഷപ്രദവുമാകും.
മിഥുനം
മിഥുനം രാശിക്കാര്‍ക്കും വൈശാഖ മാസം മംഗളകരമായ മാസമായി ഭവിക്കും. ഉദ്യോഗസ്ഥരായ മിഥുനം രാശിക്കാര്‍ക്ക് നിരവധി നല്ല ഓഫറുകള്‍ വന്നുചേരും. ജോലിയില്‍ പ്രമോഷനും ശമ്പളവര്ദ്ധനവിനുമുള്ള യോഗങ്ങള്‍ ഉണ്ടാകും. കരിയറിലെ ഏറ്റവും മികച്ച കാലമായിരിക്കും വൈശാഖ മാസം നിങ്ങള്‍ക്ക് നല്‍കുക. ഈ കാലഘട്ടത്തില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും കൂടുതല്‍ ഭദ്രമാകും. കഷ്ടപ്പാടുകളും സാമ്പത്തിക ബുദ്ധിമുട്ടുകളും അവസാനിക്കും.
കര്‍ക്കിടകം
കര്‍ക്കിടക രാശിയില്‍ ജനിച്ചവരും വൈശാഖ മാസത്തില്‍ പ്രത്യേക അനുഗ്രഹങ്ങളും സൗഭാഗ്യവും അനുഭവിക്കും. ജീവിതത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും അവസാനിക്കുന്ന ഒരു സമയമായിരിക്കും ഇത്. ആശങ്കകളും ആശയക്കുഴപ്പങ്ങളും അകലുകയും ജീവിതത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തവും അര്‍ത്ഥപൂര്‍ണ്ണവും ആകുകയും ചെയ്യും. ഈ സമയത്ത് കര്‍ക്കിടക രാശിക്കാരുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മെച്ചപ്പെടും. സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്വീകാര്യതയും മതിപ്പും വര്‍ദ്ധിക്കും. മനസ്സ് കൂടുതല്‍ ശാന്തമാകുകയും സമാധാനം അനുഭവിക്കാന്‍ യോഗമുണ്ടാകുകയും ചെയ്യും. ശമ്പളം വര്‍ദ്ധിക്കുന്നത് കൊണ്ട് സാമ്പത്തികസ്ഥിതിയും ഏറെ മെച്ചപ്പെടും.
ധനു
ധനു രാശിയില്‍ ജനിച്ച ആളുകളും വൈശാഖ മാസ പുണ്യം അനുഭവിക്കാന്‍ യോഗമുള്ളവരാണ്. ജീവിതത്തിലെ നിരവധി പ്രതിസന്ധികള്‍ക്ക് അറുതിയാകുമെന്നതാണ് വൈശാഖ മാസത്തില്‍ ഈ രാശിക്കാരുടെ ജീവിതത്തില്‍ എടുത്തുപറയേണ്ട നേട്ടം. ആരോഗ്യപ്രശ്നങ്ങള്‍ മാറുകയും ശാരീരികമായി കൂടുതല്‍ സൗഖ്യം അനുഭവിക്കുകയും ചെയ്യും. കൂടുതല്‍ സ്രോതസ്സുകളില്‍ നിന്ന് വരുമാനം ഉണ്ടാകുകയും അതിലൂടെ സാമ്പത്തികനില ഏറെ മെച്ചപ്പെടുകയും ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിലൂടെ സ്വന്തം ആവശ്യങ്ങളും കുടുംബത്തിന്റെ ആവശ്യങ്ങളും നിറവേറ്റാനുള്ള കഴിവ് ഉണ്ടാകും. പൊതുവേ ജീവിതത്തില്‍ സന്തോഷവും സമാധാനവും കളിയാടുന്ന കാലമായിരിക്കും ഇത്. പ്രധാനപ്പെട്ടതും സന്തോഷം നല്‍കുന്നതുമായ കാര്യങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും. സമൂഹത്തിന് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ നിരവധി ശുഭഫലങ്ങള്‍ അനുഭവിക്കാന്‍ സാധിക്കുന്ന കാലമായിരിക്കും ഇത്. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക്. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ അതില്‍ വിജയം നേടാന്‍ സാധിക്കും. വിദേശത്ത് പോയി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള യോഗമുണ്ടാകും. ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങള്‍ അഗ്രഹിക്കുന്നത് പോലെ സഫലമാകും. സ്വപ്നങ്ങള്‍ നേടുന്നതില്‍ പണം ഒരു തടസമാകുന്നുണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടും. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുകയും അതിലൂടെ സാമ്പത്തികസ്ഥിരത നേടുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
