മൂന്നിരട്ടി സൗഭാഗ്യങ്ങളുമായി ഈ മാസം ട്രിപ്പിള്‍ ത്രിഗ്രഹ യോഗങ്ങള്‍; ഭാഗ്യശാലികള്‍ ആരെല്ലാം

ജീവിതത്തില്‍ ഒരു ഗ്രഹത്തിന്റെ സ്വാധീനം അത് ഏത് രാശിയിലും ഭാവത്തിലുമാണ് നില്‍ക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുന്നത്. ഗ്രഹത്തിന്റെ സ്വരാശിയിലാണോ മറ്റേതെങ്കിലും ഗ്രഹത്തിന്റെ രാശിയിലാണോ എന്നതെല്ലാം അതുമൂലമുണ്ടാകുന്ന ശുഭ-അശുഭ ഫലങ്ങളെ സ്വാധീനിക്കും. അതുപോലെ തന്നെ ഗ്രഹ സംയോഗങ്ങളും ജീവിതത്തിന്റെ പല മണ്ഡലങ്ങളെയും സ്വാധീനിക്കുന്ന ജ്യോതിഷത്തിലെ ഒരു പ്രധാന ഘടകമാണ്. രണ്ട് ഗ്രഹങ്ങളുടെ സംയോഗത്തിന് പുറമേ മൂന്നും നാലും ഗ്രഹങ്ങളുടെ സംയോഗങ്ങള്‍ സംഭവിക്കാറുണ്ട്. ത്രിഗ്രഹ യോഗം, ചതുര്‍ഗ്രഹ യോഗം എന്നിങ്ങനെയാണ് ഇവ യഥാക്രമം അറിയപ്പെടുന്നത്.

trigraha yoga

ത്രിഗ്രഹ യോഗം

മൂന്ന് ഗ്രഹങ്ങള്‍ സുപ്രധാന രാശികളില്‍ സംഗമിക്കുകയാണെങ്കില്‍ ആ യോഗമുള്ള ആളുകള്‍ ജീവിതത്തില്‍ പല മണ്ഡലങ്ങളില്‍ ശോഭിക്കുന്നവരായിരിക്കും. ഇവര്‍ക്ക് ഒന്നിലധികം താല്‍പ്പര്യങ്ങളും ഹോബികളും തൊഴിലുകളും ഉണ്ടായെന്ന് വരാം. അതേസമയം ഏതൊക്കെ ഗ്രഹങ്ങള്‍ ഏത് രാശിയില്‍ കണ്ടുമുട്ടുന്നു എന്നത് ത്രിഗ്രഹ യോഗത്തിന്റെ ശുഭാശുഭ ഫലങ്ങളെ നിര്‍ണ്ണയിക്കുന്ന സുപ്രധാന ഘടകമാണ്. ത്രിഗ്രഹ യോഗത്തിലൂടെ ഒരാള്‍ക്ക് സത്ഫലങ്ങളാണ് ഉണ്ടാകുന്നതെങ്കില്‍ മറ്റ് ഗ്രഹങ്ങള്‍ നിമിത്തം ആയാള്‍ക്ക് ഉണ്ടാകാനിരിക്കുന്ന ദോഷങ്ങളുടെ കാഠിന്യം കുറയ്ക്കാനാകും.

ത്രിഗ്രഹ യോഗത്തിലെ ഒരു ഗ്രഹത്തിന്റെ ഫലമായുള്ള നല്ല യോഗങ്ങള്‍ ആരംഭിക്കുമ്പോള്‍ മറ്റ് രണ്ട് ഗ്രഹങ്ങളും സജീവമാകുകയും കൂടുതല്‍ നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുകയും ചെയ്യും. അതേപോലെ തന്നെ ദോഷങ്ങളും സംഭവിക്കാം.

മെയില്‍ മൂന്ന് ത്രിഗ്രഹ യോഗങ്ങള്‍

മെയ് മാസത്തില്‍ പൊതുവേ ഗ്രഹ സ്ഥിതികള്‍ അനുകൂലമായാണ് കാണുന്നത്. ഈ മാസം വ്യാഴം ഇടവം രാശിയിലേക്ക് പ്രവേശിക്കും. വ്യാഴത്തെ കൂടാതെ ബുധന്‍, സൂര്യന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങളും ഈ മാസം രാശി പരിവര്‍ത്തനം നടത്തുന്നുണ്ട്. ഈ രാശിമാറ്റങ്ങളിലൂടെ നിരവധി ശുഭയോഗങ്ങളും രാജയോഗങ്ങളും രൂപപ്പെടുന്നുണ്ട്. മെയിലെ ശുഭയോഗങ്ങളില്‍ ത്രിഗ്രഹ യോഗവും ഉള്‍പ്പെടുന്നു.

കേവലം ഒരു ത്രിഗ്രഹ യോഗമല്ല മെയില്‍ നടക്കുന്നത്. വ്യത്യസ്ത ഗ്രഹങ്ങളുടെ കൂടിച്ചേരലുകളിലൂടെ മൂന്ന് ത്രിഗ്രഹ യോഗങ്ങളാണ് നടക്കുന്നത്. ത്രിഗ്രഹ യോഗത്തിലൂടെ ചില രാശികള്‍ക്ക് അപ്രതീക്ഷിത ധനനേട്ടവും സാമ്പത്തിക ലാഭവും സുഖസൗകര്യങ്ങളും എല്ലാ മേഖലകളിലും വിജയവും ഉണ്ടാകും.

മെയ് മാസത്തിലെ ആദ്യ ത്രിഗ്രഹ യോഗം ഇടവം രാശിയിലെ ധന ഭാവത്തിലാണ് സംഭവിക്കുന്നത്. ശുക്രനും സൂര്യനും വ്യാഴവുമാണ് ഇവിടെ ഒരേ രാശിയില്‍ സംഗമിക്കുന്നത്. മേടം രാശിയുടെ ലഗ്നഭാവത്തിലാണ് രണ്ടാമത്തെ ത്രിഗ്രഹ യോഗമുണ്ടാകുക. ഇവിടെ ശുക്രനും ബുധനും സൂര്യനുമാണ് സംഗമിക്കുന്നത്. മേടം രാശിയുടെ പന്ത്രണ്ടാം ഭാവത്തില്‍ ചൊവ്വ, ബുധന്‍, രാഹു എന്നിവയുടെ സംഗമത്തിലൂടെ മൂന്നാമത്തെ ത്രിഗ്രഹ യോഗവും സംഭവിക്കും.

ത്രിഗ്രഹ യോഗത്തിലൂടെ മെയില്‍ ശുഭഫലങ്ങള്‍ക്ക് യോഗമുള്ള രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മേടം രാശി

മേടം രാശിയില്‍ ജനിച്ചവര്‍ക്ക് മെയ് മാസം സാമ്പത്തികമായി മെച്ചപ്പെട്ട സമയമാണ്. ബുധന്‍, ശുക്രന്‍, സൂര്യന്‍ എന്നീ ഗ്രഹങ്ങളുടെ സംയോഗത്തിലൂടെ ത്രിഗ്രഹ യോഗം രൂപം കൊള്ളുന്നത് മേടം രാശിക്കാര്‍ക്ക് നേട്ടങ്ങളേകും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള യോഗമുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും. കുടുംബ കാര്യങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഉദ്യോഗസ്ഥര്‍ക്കും ബിസിനസുകാര്‍ക്കും പ്രതീക്ഷിച്ചതിലധികം പണം കൈകളില്‍ വന്നുചേരും. കരിയറില്‍ വളര്‍ച്ചയുണ്ടാകും. അവിചാരിതമായി ജോലി ലഭിക്കാനിടയുണ്ട്. മുമ്പ് ചെയ്ത കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുകയും നേരത്തെയുള്ള നിക്ഷേപങ്ങളില്‍ നിന്ന് ലാഭമുണ്ടാകുകയും ചെയ്യാം. പുതിയ നികേഷപങ്ങള്‍ നടത്തുന്നതും ബുദ്ധിപരമായ തീരുമാനമാണ്. ശുക്രന്റെ അനുഗ്രഹത്തിലൂടെ സാമ്പത്തികമായി ഏറെ പുരോഗതി നേടും. കുടുംബത്തിലും വളരെ സന്തോഷം അനുഭവപ്പെടും.

ഇടവം രാശി

മൂന്ന് ത്രിഗ്രഹ യോഗങ്ങളുടെ പ്രഭാവം ഇടവം രാശിക്കാരിലും അനുഭവപ്പെടും. ഒരേ സമയം ഇത്രയധികം ഗ്രഹങ്ങളുടെ അനുഗ്രഹം നേടുന്നതിലൂടെ എല്ലാ ജീവിതമണ്ഡലങ്ങളിലും സംതൃപ്തിയും സന്തോഷവും അനുഭവപ്പെടും. പൂര്‍ത്തിയാക്കാതെ വെച്ചിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാനും സാമ്പത്തികമായി മുന്നേറാനും സാധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കപ്പെടും, അതിലൂടെ സാമ്പത്തിക പിരിമുറുക്കം ഇല്ലാതാകും. മാത്രമല്ല, ഭാവിയിലേക്കായി പണം കരുതിവെക്കാനും സാധിക്കും. കുടുംബത്തിലും സമാധാന അന്തരീക്ഷം സംജാതമാകും. സമൂഹത്തിലും ബഹുമാനവും സ്വീകാര്യതയും വര്‍ദ്ധിക്കും. കുടുംബപ്രശ്‌നങ്ങള്‍ അവസാനിക്കുകയും സന്തോഷമുണ്ടാകുകയും ചെയ്യും. മികച്ച ആശയവിനിമയ ശേഷിയം ബുദ്ധിവൈഭവവും വാക്ചാതുരിയും കൊണ്ട് ഉദ്യോഗസ്ഥലത്ത് ശോഭിക്കും. ഇതിലൂടെ സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധയും ലഭിച്ചേക്കാം. ആരോഗ്യകാര്യങ്ങളിലും അനുകൂലസമയമാണ്.

മിഥുനം രാശി

മിഥുനം രാശിക്കാരെ സംബന്ധിച്ചെടുത്തോളവും മൂന്ന് ത്രിഗ്രഹ യോഗങ്ങള്‍ നേട്ടമായി ഭവിക്കും. വിദ്യാര്‍ത്ഥികള്‍ക്കും പഠനകാര്യങ്ങളില്‍ മുന്നിട്ട് നില്‍ക്കാന്‍ സാധിക്കും. പല വഴികളിലൂടെ പണം വന്നുചേരും. ലാഭം മുന്‍നിര്‍ത്തി നിക്ഷേപങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. എല്ലാ അര്‍ത്ഥത്തിലും ഭാഗ്യം അനുഭവപ്പെടുന്ന ഒരു കാലമായിരിക്കും ഇത്. ഓഹരി വിപണികളിലും സ്റ്റോക്ക് മാര്‍ക്കറ്റുകളിലും നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് പറ്റിയ സമയമാണ് മുന്നിലുള്ളത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, May 8, 2024, 10:58 [IST]
X
Desktop Bottom Promotion