Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
തെല്ലും ഭയമില്ല, എന്ത് കാര്യവും വെല്ലുവിളിയോടെ ചെയ്യുന്ന രാശിക്കാര്‍
ജ്യോതിഷ പ്രകാരം 12 രാശികളുണ്ട്. എല്ലാ രാശിചിഹ്നങ്ങള്‍ക്കും അതിന്റേതായ തനതായ സ്വഭാവമുണ്ട്. ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കഠിനാധ്വാനത്തിലൂടെ ഒരു വ്യക്തി തീര്‍ച്ചയായും വിജയം കൈവരിക്കും. ജ്യോതിഷ വിശ്വാസമനുസരിച്ച്, ചില രാശിക്കാര്‍ വളരെ കഠിനാധ്വാനികളും ഭയമില്ലാത്തവരുമായി കണക്കാക്കുന്നു. ഏത് പ്രശ്നത്തെയും നേരിടാനും വെല്ലുവിളിക്കാനും ഏത് സാഹചര്യത്തിലും വിജയം നേടാനും അവര്‍ തയ്യാറാണ്. ഈ ആളുകള്‍ എല്ലായ്പ്പോഴും മറ്റുള്ളവര്‍ക്ക് വഴികാട്ടിയായി മാറുന്നു. ഇക്കൂട്ടര്‍ ഭാഗ്യം കൊണ്ടും സമ്പന്നരാണ്. ഓരോ നിമിഷവും ഭാഗ്യം അവരെ അനുകൂലിക്കുന്നു. ഭയമില്ലാത്തവരും കഠിനാധ്വാനികളുമായ അത്തരം രാശികള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
രാശിചക്രത്തിന്റെ ആദ്യ ചിഹ്നമായ മേടം രാശിക്കാരായ ആളുകള്‍ ധീരരും ഭയമില്ലാത്തവരുമായി കണക്കാക്കപ്പെടുന്നു. ധൈര്യത്തിന്റെയും ശക്തിയുടെയും ഗ്രഹമായ ചൊവ്വയുടെ സ്വാധീനം ഈ രാശിയിലെ ആളുകളില്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഈ രാശിക്കാര്‍ക്കും ഈ ഗുണങ്ങള്‍ കാണാം. പ്രതികൂല സാഹചര്യങ്ങളിലും പരിഭ്രാന്തരാകാതെ അവര്‍ ധൈര്യത്തോടെ മുന്നേറുന്നു. മറ്റുള്ളവരുടെ മനസ്സിലെ ഭയം അകറ്റാന്‍ കഴിയുന്ന ഗുണങ്ങളും ഈ രാശിക്കാര്‍ക്ക് ഉണ്ട്.
ചിങ്ങം
സൂര്യന്റെ ഉടമസ്ഥതയിലുള്ള ചിങ്ങം രാശിക്കാര്‍ നിര്‍ഭയരും ധൈര്യശാലികളുമാണ്. വിഷമകരമായ സാഹചര്യങ്ങള്‍ പോലും സ്വയം തിരുത്താനുള്ള ശക്തി ഈ രാശിക്കാര്‍ക്ക് ഉണ്ട്. ചിങ്ങം രാശിക്കാര്‍ സാഹസികമായ കാര്യങ്ങള്‍ ചെയ്യുന്നതും കാണാം. ഇതോടൊപ്പം നേതൃഗുണവും ഈ രാശിക്കാരില്‍ കാണാം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും അവര്‍ക്ക് ധൈര്യത്തിന് ഒട്ടും കുറവില്ല. തങ്ങളുടെ ജോലി പൂര്‍ത്തിയാക്കാന്‍ ഏത് പ്രയാസകരമായ സാഹചര്യവും നേരിടാന്‍ അവര്‍ എപ്പോഴും തയ്യാറാണ്. അവരില്‍ ധൈര്യവും നിര്‍ഭയത്വവും സദാസമയം കാണാം.
ധനു
അഗ്നി മൂലകത്തിന്റെ പ്രധാന ചിഹ്നമായ ധനു രാശിയിലെ ആളുകള്‍ നിര്‍ഭയരും ധീരരുമായി കണക്കാക്കപ്പെടുന്നു. ജീവിതത്തില്‍ എന്തെങ്കിലും റിസ്ക് എടുക്കുന്നതിന് മുമ്പ് അവര്‍ ചിന്തിക്കാറുണ്ടെങ്കിലും അപകടസാധ്യതയുള്ള ജോലി ചെയ്യുന്നത് അവര്‍ ആസ്വദിക്കുന്നു. ഈ രാശിക്കാര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് പലപ്പോഴും കാണാം, അതില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും.
കുംഭം
ശനിയുടെ ഉടമസ്ഥതയിലുള്ള കുംഭം രാശിക്കാര്‍ക്ക് ധൈര്യത്തിന് ഒരു കുറവുമില്ല, ഈ രാശിക്കാര്‍ ജീവിതം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നു, അവരുടെ ജീവിതത്തില്‍ തീരുമാനങ്ങള്‍ നിര്‍ഭയമായി എടുക്കുന്നതായി കാണാം. അവര്‍ ഒന്നിനെയും ഭയപ്പെടുന്നില്ലെന്ന് അവരുടെ സംസാരരീതിയില്‍ നിന്ന് തന്നെ മനസ്സിലാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
