Latest Updates
-
ഇന്ന് രാത്രി രവി യോഗം തെളിയുന്നു: ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങാം, ഭാഗ്യം കൂടെയുണ്ടാകും! -
നൈകാലാൻഡ് 2026: ഡൽഹിയിൽ മേള തുടങ്ങി; സൗജന്യ സാമ്പിളുകളും ഓഫറുകളും സ്വന്തമാക്കാൻ ഇതാ ചില പൊടിക്കൈകൾ -
കനത്ത മഴയിൽ വീട് സുരക്ഷിതമാണോ? ഈ വാസ്തു ടിപ്സുകൾ അറിഞ്ഞിരിക്കണം, അപകടങ്ങൾ ഒഴിവാക്കാം -
ശരദ് പൂർണ്ണിമ 2026: ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഐശ്വര്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
53-ാം വയസ്സിലും മലൈക അറോറയുടെ ഈ ഫിറ്റ്നസ് രഹസ്യം; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗും പൈലേറ്റ്സും ഇങ്ങനെ! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം: ഗ്രാപ്പ് ഒന്നാം ഘട്ട നിയന്ത്രണങ്ങൾ ഇന്ന് മുതൽ, നിങ്ങൾ അറിയേണ്ടതെല്ലാം! -
ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ഈ രാശിക്കാർക്ക് കഷ്ടകാലമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 23-25 വാരാന്ത്യം: ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
കർവാ ചൗത് 2026: ചന്ദ്രോദയ സമയം അറിയാം, വ്രതമെടുക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ഒക്ടോബർ 23 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
കൈകളില്‍ ധനം വന്ന് നിറയാന്‍ യോഗം, ലക്ഷ്മീദേവിയുടെ അനുഗ്രഹം എപ്പോഴുമുള്ള രാശിക്കാര്‍
ജ്യോതിഷപ്രകാരം ചില രാശിക്കാര്‍ ജന്മനാ ഭാഗ്യവാന്മാരാണ്. ഈ രാശിക്കാര്‍ക്ക് ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം എപ്പോഴും ഉണ്ടാകും. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണ് ലക്ഷ്മി ദേവി. വേദങ്ങളില്‍ ലക്ഷ്മി ദേവിയെ ധനം നല്കുന്ന ദേവത എന്നാണ് അറിയപ്പെടുന്നത്. വിശ്വാസമനുസരിച്ച് ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉള്ളവര്‍ക്ക് ജീവിതത്തില്‍ സമ്പത്തിന് ഒരു കുറവുമുണ്ടാകുന്നില്ല. ജ്യോതിഷം അനുസരിച്ച് ലക്ഷ്മി മാതാവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കുന്ന ചില രാശിക്കാരുണ്ട്. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.
ലക്ഷ്മീദേവിയുടെ അനുഗ്രഹമുള്ള രാശിക്കാര്‍
സമ്പത്തിന്റെയും പ്രതാപത്തിന്റെയും പ്രശസ്തിയുടെയും ദേവതയാണ് ലക്ഷ്മി ദേവി. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ആര്‍ക്കെല്ലാം ലഭിക്കുന്നോ, അവര്‍ക്കെല്ലാം സമ്പത്തിനും ഐശ്വര്യത്തിനും കുറവുണ്ടാകില്ലെന്ന് വിശ്വസിക്കപ്പെടുന്നു. ജ്യോതിഷമനുസരിച്ച് ആകെ 12 രാശിചിഹ്നങ്ങളുണ്ട്. ഈ രാശിചിഹ്നങ്ങള്ക്കെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു ഭരണാധിപനുണ്ട്. അതിനാല്‍, അവരുടെ ജന്മസിദ്ധമായ കഴിവുകള്‍ കാരണം ജീവിതത്തിലെ തടസങ്ങളെ എളുപ്പം നേരിടുകയും വിജയം നേടുകയും ചെയ്യുന്നു. അത്തരത്തില്‍, ലക്ഷ്മീ ദേവിയുടെ അനുഗ്രഹം എല്ലായ്പ്പോഴും നിലകൊള്ളുന്ന ചില രാശിക്കാരുണ്ട്. ഇതാ, ഈ നാല് രാശിചിഹ്നങ്ങള്‍ പണത്തിന്റെ കാര്യത്തില്‍ വളരെ ഭാഗ്യമുള്ളവരാണ്. ഇതില്‍ നിങ്ങളും ഉണ്ടോ എന്ന് നോക്കൂ.

ഇടവം
രാശിചക്രത്തില്‍ രണ്ടാമതായി വരുന്നതാണ് ഇടവം രാശി. ശുക്രനാണ് ഇടവം രാശിക്കാരുടെ ഭരണകര്‍ത്താവ്. അതിനാല്‍ എപ്പോഴും ഭാഗ്യത്താല്‍ അനുഗ്രഹിക്കപ്പെടുന്ന ഒരു രാശിയാണ് ഇടവം രാശി. ശുക്രന്റെ സ്വാധീനത്തില്‍ ഒരു മനുഷ്യന്റെ ജീവിതത്തില്‍ സമ്പത്തും സ്നേഹവും ആഢംബരവുമെല്ലാം കൈവരുന്നു. അതിനാലാണ് ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ ഇടവം രാശിക്കാരില്‍ നിലനില്‍ക്കുന്നത്. ഈ രാശിചക്രത്തിലെ ആളുകള്‍ക്ക് അവരുടെ പ്രവൃത്തികളില്‍ കുറഞ്ഞ പരിശ്രമത്തിലൂടെ മികച്ച വിജയങ്ങള്‍ ലഭിക്കുന്നു. പണം ഒരിക്കലും അവരുടെ മുന്നില്‍ ഒരു വെല്ലുവിളിയായും മാറുന്നില്ല.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരായ ആളുകളെയും എല്ലായ്പ്പോഴും ലക്ഷ്മി ദേവി അനുഗ്രഹിക്കുന്നു. ഈ രാശിചക്രത്തിന്റെ അധിപന് ചന്ദ്രനാണ്. കര്‍ക്കിടകം രാശിക്കാരുടെ ജീവിതം എപ്പോഴും സന്തോഷവും സമൃദ്ധിയും നിറഞ്ഞതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ രാശിചക്രത്തിലെ ആളുകള്‍ വളരെ കഠിനാധ്വാനികളാണ്. അവര്‍ എന്തെങ്കിലും ജോലി ഏറ്റെടുക്കുകയാണെങ്കില്‍, അത് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ അവര്‍ വിശ്രമിക്കാറുള്ളൂ. അതിനാല്‍, കര്‍ക്കിടകം രാശിക്കാരുടെ പ്രവൃത്തികളില്‍ തടസങ്ങളുണ്ടാകുന്നത് കുറവാണ്.
ചിങ്ങം
ലക്ഷ്മി ദേവിയുടെ അനുഗ്രഹം എല്ലായ്പ്പോഴും നിലനില്‍ക്കുന്ന മറ്റൊരു രാശിചിഹ്നമാണ് ചിങ്ങം രാശി. ഈ രാശിചക്രത്തിന്റെ അധിപന് സൂര്യനാണ്. വളരെയേറെ ആത്മീയ താല്പര്യം ഉള്ളവരാണ് ചിങ്ങം രാശിക്കാര്‍. ഇവര്‍ വളരെ ധൈര്യമുള്ളവരും നിര്‍ഭയരും കഠിനാധ്വാനികളുമാണ്. ഈ രാശിചക്രത്തിലെ ആളുകള്‍ അവരുടെ ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ നിലനിര്‍ത്താന്‍ കഠിനമായി പരിശ്രമിക്കുന്നു. അതിശയകരമായ നേതൃത്വ കഴിവുകളുള്ള ഇവര്‍ ജോലി ചെയ്യുന്നിടത്തെല്ലാം, കഠിനാധ്വാനത്തിലൂടെയും കഴിവിലൂടെയും എല്ലാവരുടെയും ഹൃദയം കീഴടക്കുന്നു. അവരുടെ കഴിവുകള്‍ കാരണം റിസ്ക് എടുക്കാനും ചിങ്ങം രാശിക്കാര്‍ ഭയപ്പെടുന്നില്ല. അതിനാല്‍ത്തന്നെ ലക്ഷ്മീ ദേവി എല്ലായ്പ്പോഴും ഈ രാശിക്കാരെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്യുന്നു.
വൃശ്ചികം
ഒരിക്കലും പണത്തിന് കുറവില്ലാത്ത രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍. ജീവിതത്തിലുടനീളം സമ്പത്തും സമ്പത്തും സുഖസൗകര്യങ്ങളും ഇവരുടെ കൂടെയുണ്ടാകും. ഇവരുടെ ഭരണാധിപന് ചൊവ്വയാണ്. ചൊവ്വയുടെ സ്വാധീനം കാരണം, ഈ ആളുകള്‍ വളരെ കഠിനാധ്വാനികളും ഊര്‍ജ്ജസ്വലരും ആവേശം നിറഞ്ഞവരുമായി മാറുന്നു. ഇത്തരക്കാര്‍ വളരെ സത്യസന്ധതയോടെ ഏത് ജോലിയും ചെയ്യുന്നു, അതിനാല്‍ അവര്‍ക്ക് പലപ്പോഴും ജോലിയില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ വന്നുചേരുന്നു. ഭാഗ്യം അവരോടൊപ്പം നില്ക്കുന്നതിനാല് അവര്‍ ചെയ്യുന്ന പ്രവൃത്തികളിലെല്ലാം തന്നെ വിജയം വരിക്കാനും അവര്‍ക്ക് സാധിക്കുന്നു. ജീവിതത്തിലുടനീളം ലക്ഷ്മീ ദേവിയുടെ അനുഗ്രഹം കൂടെയുണ്ടാവുന്ന രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
