Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഈ രാശിക്കാരെ സൂക്ഷിച്ചോളൂ, ആരെയും പറ്റിക്കാന്‍ മിടുക്കരാണ് ഈ നാല് രാശിക്കാര്‍
ഓരോ രാശിക്കാര്‍ക്കും അവരുടേതായ ചില സ്വഭാവ സവിശേഷതകള്‍ ഉണ്ട്. ചില രാശികളില് ജനിച്ചവര്‍ സത്യസന്ധരായിരിക്കും. അതേസമയം മറ്റുചില രാശിക്കാര്‍ അവരുടെ ഉദ്ദേശ്യങ്ങള്‍ മറ്റുള്ളവര്‍ അറിയാതെ മറച്ചുവെക്കുന്നതിലായിരിക്കും മിടുക്ക് കാണിക്കുക. ആളുകളെ നല്ല രീതിയില്‍ പറ്റിക്കാന്‍ കഴിവുള്ള രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മിഥുനം രാശി (മെയ് 21 - ജൂണ്‍ 20)
ഇരട്ടകളാണ് മിഥുനം രാശിയുടെ അടയാളം. അവര്‍ നല്ല ഭംഗിയുള്ളവരും ബുദ്ധിയുള്ളവരുമാണ്. ആരുടെ ഒപ്പമാണോ ഉള്ളത് എന്നതനുസരിച്ച് വ്യത്യസ്തമായി പെരുമാറാന്‍ മിഥുനം രാശിയിലുള്ളവര്‍ക്ക് കഴിയും. കഥകള്‍ പറയാനും അത് ആളുകളെ വിശ്വസിപ്പിക്കാനും ഇവര്‍ക്ക് നല്ല കഴിവാണ്. എന്താണ് അവരുടെ മനസ്സിലിരുപ്പെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പോലും കഴിയില്ല. കാരണം പലരോടും അവര്‍ പലതരത്തിലാണ് പെരുമാറുക.
തുലാംരാശി (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാസ്സാണ് തുലാം രാശിക്കാരുടെ അടയാളം. സമാധാനവും നന്മയുമാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്. വളരെ സൗഹാര്‍ദ്ദപരമായി പെരുമാറുകയും അംഗീകരിക്കാന്‍ മടിയില്ലാത്തവരുമാണ് ഇവര്‍. എങ്കിലും, അവരുടെ ഉള്ളിലുള്ളത് എന്താണെന്ന് തുറന്ന് പ്രകടിപ്പിക്കാന്‍ ഇവര്‍ മടിക്കാറുണ്ട്. സത്യം പറയാതെയാണെങ്കിലും തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഇവര്‍ മിടുക്കരാണ്. സന്തോഷത്തോടെയും വിനയത്തോടെയും ആളുകളോട് ഇടപെട്ട് കാര്യങ്ങള്‍ അവരുടെ വഴിക്ക് ആക്കാന്‍ തുലാം രാശിക്കാര്‍ക്ക് പ്രത്യേക കഴിവുണ്ട്.
വൃശ്ചിക രാശി (ഒക്ടോബര്‍ 23 - നവംബര്‍ 21)
തേള് ആണ് വൃശ്ചിക രാശിയുടെ ചിഹ്നം. വളരെ തീവ്രവും അഭിലാഷങ്ങള്‍ ഉള്ളവരുമാണ് ഈ രാശിയില്‍ ഉള്ളവര്‍. വൃശ്ചിക രാശിയിലുള്ളവര്‍ക്ക് രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ നല്ല കഴിവാണ്. ആളുകളുടെ മനസ്സിലുള്ളത് മനസ്സിലാക്കാനും കാര്യങ്ങള്‍ അവരുടെ വഴിയിലൂടെ വരുത്താന്‍ അത് ഉപയോഗിക്കാനും ഇവര്‍ക്ക് സാധിക്കും. തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് നുണ പറയാനും കാര്യങ്ങള്‍ മറച്ചുവെക്കാനും ഇവര്‍ മടിക്കില്ല.
മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മത്സ്യമാണ് മീനം രാശിയുടെ ചിഹ്നം. സ്വപ്നാടകരും സെന്‍സിറ്റീവുമാണ് ഈ രാശിയിലുള്ളവര്‍. മറ്റുള്ളവരുടെ സഹാനുഭൂതി പിടിച്ചുപറ്റാന്‍ സ്വയം ഇരയായി അഭിനയിക്കുന്നവരാണ് ഇവര്‍. സ്വന്തം കാര്യങ്ങള്‍ക്കായി മറ്റുള്ളവരുടെ വികാരങ്ങള്‍ ഉപയോഗപ്പെടുത്താനും ഇവര്‍ ശ്രമിക്കും. തങ്ങളുടെ ഉദ്ദേശങ്ങളിലും വികാരങ്ങളിലും ഇവര്‍ എല്ലായ്പ്പോഴും സത്യസന്ധത പുലര്‍ത്താറില്ല.
ചില രാശിക്കാര്‍ മറ്റുള്ളവരെ പറ്റിക്കാന്‍ വളരെ മിടുക്കുള്ളവരാണ്. മിഥുനം രാശിക്കാരുടെ ആകര്‍ഷണീയത ആയാലും തുലാം രാശിക്കാരുടെ നയതന്ത്രമായാലും വൃശ്ചിക രാശിക്കാരുടെ സ്വകാര്യ സ്വഭാവമായാലും മീനം രാശിക്കാരുടെ വൈകാരിക പ്രകടനമായാലും ഈ സ്വഭാവങ്ങള്‍ അവര്‍ ആളുകളെ പറ്റിക്കാനും ഉപയോഗിക്കാറുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
