Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ജോലി ചെയ്താലും കടബാധ്യത തീരാത്തവർ, നിർഭാഗ്യം പിന്തുടരുന്നവർ ഈ നക്ഷത്രക്കാർ
Nakshatras Are Prone to Debt Issues: നല്ലൊരു ജോലി, എല്ലാവരുടെയും സ്വപ്നമാണ്. ഒരു ജോലി ലഭിച്ചാല്‍, കടബാധ്യതകള്‍ അകറ്റാന്‍ സാധിക്കും, സുഖകരമായി ജീവിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയാണ് മിക്കവര്‍ക്കും. എന്നാല്‍, ജോലി ചെയ്താലും, എത്ര ശമ്പളം ലഭിച്ചാലും ചില കാരണങ്ങളാല്‍ ചില നക്ഷത്രക്കാരില്‍ കടം പെരുകിക്കൊണ്ടിരിക്കും. എത്ര ശ്രമിച്ചാലും കടമില്ലാത്ത ദിനങ്ങള്‍ ഈ നക്ഷത്രക്കാരില്‍ കുറവായിരിക്കും. ഈ നിര്‍ഭാഗ്യം വിട്ടുപിരിയാതെ പിന്തുടരുന്ന നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

തിരുവാതിര
എത്ര ശമ്പളം ലഭിച്ചാലും കടബാധ്യതകള്‍ തീരാത്ത നക്ഷത്രക്കാരാണ് തിരുവാതിര നക്ഷത്രക്കാര്‍. അനാവശ്യമായ ചിലവുകള്‍ സ്വന്തം ചുമലില്‍ ഏറ്റെടുക്കുന്നതും, വീടിന്റെ ആവശ്യത്തിനായി അമിതമായി പണം ചിലവഴിക്കുന്നതും ഈ നക്ഷത്രക്കാരെ നിരന്തരം കടക്കാരാക്കി മാറ്റുന്നു. പെട്ടെന്ന് വരുന്ന ആരോഗ്യ പ്രശ്നങ്ങള്‍, പണം ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്തത് എന്നിവയെല്ലാം തന്നെ, തിരുവാതിര നക്ഷത്രക്കാരെ കടക്കാരാക്കി മാറ്റുന്നു. ബിസിനസ്സില്‍ ഇറങ്ങിയാലും കാര്യമായ ലാഭം പലപ്പോഴും ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായെന്ന് വരികയില്ല.
തിരുവോണം
ശമ്പളം കിട്ടുന്ന തുക ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സമ്പാദ്യ പദ്ധതികളിലേയ്ക്ക് നിക്ഷേപിക്കുന്നതിനാല്‍, പലപ്പോഴും സ്വന്തം ചിലവുകള്‍ക്കായി കടം വാങ്ങേണ്ട അവസ്ഥ ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടേയ്ക്കാം. നിരന്തരം ഒരു ദീര്‍ഘകാലത്തോളം ഇതേ രീതിയില്‍ കടം വാങ്ങി ജീവിക്കേണ്ട അവസ്ഥ ഈ രാശിക്കാര്‍ക്ക് ഉണ്ടായേക്കാം. സാമ്പത്തിക പ്രശ്നങ്ങളും നിരന്തരം ഈ നക്ഷത്രക്കാരെ പിന്തുടരാനും സാധ്യത കൂടുതലാണ്.
ഉത്രം
ശമ്പളം കിട്ടിയാല്‍ അവ ആഘോഷപൂര്‍വ്വം സ്വന്തം ആവശ്യങ്ങള്‍ക്കായി ചിലവഴിക്കുന്ന സ്വഭാവം ഉത്രം നക്ഷത്രക്കാര്‍ക്ക് ഉണ്ടായേക്കാം. ഇത്തരം ശീലങ്ങള്‍ സമ്പാദ്യം ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും മറ്റു പല ആവശ്യങ്ങള്‍ക്കായി പണം കടം വാങ്ങേണ്ട അവസ്ഥയും ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടാകുന്നു. വസ്ത്രങ്ങള്‍ വാങ്ങുന്നതിനും, ഭക്ഷണത്തിനുമായി നിരവധി പണം അനാവശ്യമായി ചിലവഴിക്കാനുള്ള സാധ്യതയും കൂടുതലാണ്.
ഭരണി
പണം കയ്യില്‍ ഇല്ലെങ്കില്‍ അസ്വസ്ഥതപ്പെടുന്ന നക്ഷത്രക്കാരാണ് ഭരണി നക്ഷത്രക്കാര്‍. അതിനാല്‍, കടം വാങ്ങിച്ചും കയ്യില്‍ പണം സൂക്ഷിക്കാന്‍ ഈ നക്ഷത്രക്കാര്‍ ശ്രമിക്കും. പുറത്തിറങ്ങിയാല്‍, മറ്റുള്ളവരുടെ മുന്പില്, കയ്യില്‍ പണം ഇല്ല എന്ന് കാണിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് മടിയായിരിക്കും. അതിനാല്‍, പണം ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം കടം വാങ്ങാന്‍ ഇവര്‍ ശ്രമിക്കും. ജോലി ഉണ്ടെങ്കിലും, ശമ്പളം കിട്ടിയാല്‍, ഇത്തരം കടങ്ങള്‍ വീട്ടാന്‍ മാത്രമേ ഇവ തികയൂ. മറ്റു ആവശ്യങ്ങള്‍ക്കായി വീണ്ടും കടം വാങ്ങേണ്ട അവസ്ഥയും ഇതുമൂലം ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായേക്കാം.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാരില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നിരന്തരം ഉണ്ടായിരിക്കുന്നതാണ്. തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ശമ്പളം എത്ര ലഭിച്ചാലും കടങ്ങള്‍ നിരന്തരം ഉണ്ടായിരിക്കുന്നതാണ്. ആഢംബരപൂര്‍വ്വം ജീവിക്കാന്‍ താല്പര്യപ്പെടുന്നതിനാല്, പണം അനാവശ്യമായി ചിലവഴിക്കപ്പെടാം. ഇതെല്ലാം ഈ നക്ഷത്രക്കാരെ കടക്കാരാക്കുന്നതിലേയ്്ക്ക് നയിക്കുന്നു. പണം കയ്യില്‍ ഇല്ലെങ്കില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നവരും ആയതിനാല്‍, കടവും നിരന്തരം ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
