Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
'നശിച്ച നേരം'; ശരിയാണ് ഓരോ രാശിക്കാര്‍ക്കും ഉണ്ട് നാശോന്മുഖമായ സന്ദര്‍ഭം, നിങ്ങളുടേത് ഏതാണെന്ന് നോക്കൂ
നിങ്ങള്‍ ഏറ്റവും വെറുക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടില്ലേ. നമ്മള് അഭിമുഖീകരിക്കാന്‍ ഒട്ടും ഇഷ്ടപ്പെടാത്ത, ഭൂമി പിളര്‍ന്ന് താഴേയ്ക്ക് പോയാല്‍ മതിയായിരുന്നുവെന്ന് കരുതുന്ന ചില സന്ദര്‍ഭങ്ങള്‍. ജ്യോതിഷ ശാസ്ത്ര പ്രകാരം ഓരോ രാശിക്കാര്‍ക്കും അവര്‍ ഒട്ടും ആഗ്രഹിക്കാത്ത, വെറുക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്. അവ ഏതാണെന്ന് നോക്കാം.

മേടം രാശി
മറ്റൊരാളായി നടിച്ചുകൊണ്ട് മിണ്ടാതിരിക്കേണ്ടി വരുന്ന സാഹചര്യങ്ങളാണ് മേടം രാശിക്കാരെ സംബന്ധിച്ചെടുത്തോളം ഏറ്റവും നാശോന്മുഖമായ സന്ദര്‍ഭം.
ഇടവം രാശി
തങ്ങളുടെ പ്രിയപ്പെട്ട സാധനങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യങ്ങളോ അല്ലെങ്കില്‍ അവരുടെ പ്രിയപ്പെട്ടവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്കേണ്ടിവരികയോ ചെയ്യുമ്പോഴാണ് ഇടവം രാശിക്കാര്രെ സംബന്ധിച്ചെടുത്തോളം ലോകാവസാനത്തിന് സമാനമായ അവസ്ഥ വരുന്നത്.
മിഥുനം രാശി
ആശയവിനിമയത്തിനുള്ള ഒരു സാധ്യതയും ഇല്ലാതെ ഏറെക്കാലം സ്വന്തം ലോകത്ത് ഒതുങ്ങി കഴിയേണ്ടി വരുന്നതാണ് മിഥുനം രാശിക്കാരെ സംബന്ധിച്ചെടുത്തോളം നാശോന്മുഖമായ സന്ദര്‍ഭം.
കര്‍ക്കിടക രാശി
പ്രിയപ്പെട്ടയാളുടെ വിശ്വാസവും ശ്രദ്ധയും നഷ്ടപ്പെടുന്നത് കര്‍ക്കിടക രാശിക്കാര്‍ക്ക് സഹിക്കാനാകാത്ത കാര്യമാണ്.
ചിങ്ങംരാശി
ഉള്ളിലുള്ള വേദനയും കണ്ണീരും പുറത്തുകാണിക്കേണ്ടതായി വരുന്നത് ചിങ്ങംരാശിയിലുള്ളവര് നാശോന്മുഖമായ സാഹചര്യമായി കരുതുന്നു.
കന്നിരാശി
ആര്‍ക്കും ഉപകാരമില്ലാത്ത, ആവശ്യമില്ലാത്തൊരായി മാറുകയെന്നത് കന്നിരാശിക്കാര്‍ ഒട്ടും ആഗ്രഹിക്കാത്ത കാര്യമാണ്.
തുലാംരാശി
പ്രശ്നപരിഹാരത്തിലെത്താന്‍ കഴിയാതെ വരുന്നതും സന്ധിയുണ്ടാക്കാന്‍ കഴിയാത്തതും തുലാംരാശിക്കാരെ ഏറെ നിരാശപ്പെടുത്തുന്ന സാഹചര്യമാണ്.
വൃശ്ചികരാശി
ഒറ്റയ്ക്കായി പോകുന്നതും മറ്റുള്ളവരാല്‍ വിസ്മരിക്കപ്പെട്ട് പോകുന്നതും വൃശ്ചിക രാശിക്കാരെ സംബന്ധിച്ചെടുത്തോളം അവര്‍ ഏറ്റവും വെറുക്കുന്ന സമയമാണ്.
ധനുരാശി
മുന്നോട്ടുപോകാനുള്ള ഒരു സാധ്യതയും ഇല്ലാതെ ഒരു സ്ഥലത്ത്, നഗരത്തില്‍, അല്ലെങ്കില്‍ ബന്ധത്തില്‍ കുടുങ്ങിപ്പോകുന്നതാണ് ഈ രാശിക്കാരെ സംബന്ധിച്ചെടുത്തോളം ഏറ്റവും നാശോന്മുഖമായ സന്ദര്‍ഭം.
മകരംരാശി
പുതിയ സാഹചര്യങ്ങളുമായ വേഗത്തില്‍ ഇണങ്ങേണ്ടിവരുന്നത് മകരംരാശിക്കാര്‍ക്ക് വെറുക്കപ്പെട്ട നിമിഷമാണ്.
കുംഭം രാശി
മറ്റുള്ളവര്‍ പറയുന്ന കാര്യം അല്ലെങ്കില്‍ മറ്റുള്ളവരുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവര്‍ത്തിക്കേണ്ടി വരുന്നതാണ് കുംഭം രാശിയിലുള്ളവരെ ചൊടിപ്പിക്കുന്ന ഒരു സന്ദര്‍ഭം.
മീനം രാശി
യുക്തിയില്ലാത്ത ഏതൊരു സാഹചര്യവും. അമാനുഷികമോ ടോക്സിക്കോ ആയ പരിതസ്ഥിതികളില്‍ മീനം രാശിയിലുള്ളവര്‍ക്ക് തങ്ങളുടെ ചിന്തകള്‍ പങ്കുവെയ്ക്കാന്‍ കഴിയില്ല. ഈ രാശിക്കാരെ സംബന്ധിച്ചെടുത്തോളം അതാണ് അവരുടെ നാശോന്മുഖമായ സന്ദര്‍ഭം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
