Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
2035- വരെ തിരിഞ്ഞ് നോട്ടമില്ല: സൂര്യമഹാദശയില് ഭാഗ്യം ജ്വലിക്കും മേടവും ഇടവവും ഉള്‍പ്പടെ 5 രാശിക്കാരില്‍
Surya Mahadasha: വേദജ്യോതിഷ പ്രകാരം സൂര്യന്റെ മാറ്റങ്ങള്‍ ഓരോ തരത്തിലും ഗുണദോഷങ്ങള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും സൂര്യന്റെ മാറ്റങ്ങള്‍ അനുസരിച്ചാണ് ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളും ഉണ്ടാവുന്നത് അതുപോലെ തന്നെ ദോഷകരമായ കാര്യങ്ങളും സംഭവിക്കുന്നുണ്ട്. സൂര്യനെ പൊതുവേ ബഹുമാനം, അന്തസ്സ്, ആത്മവിശ്വാസം, ജോലി എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ സൂര്യനിലുണ്ടാവുന്ന ഓരോ മാറ്റവും ഈ കാര്യങ്ങളിലെല്ലാം തന്നെ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ഇപ്പോള്‍ സൂര്യന് ഇടവം രാശിയിലാണ് സഞ്ചരിക്കുന്നത്. ഓരോ മാസവും ഓരോ രാശിയിലാണ് സൂര്യന്റെ സഞ്ചാരം. അതനുസരിച്ച് 12 രാശിക്കാരിലും 27 നക്ഷത്രക്കാരിലും എല്ലാം മാറ്റങ്ങള്‍ സംഭവിക്കുന്നു. ചിങ്ങം രാശിയാണ് സൂര്യനെ ഭരിക്കുന്നത്.
സൂര്യമഹാദശയുടെ ഭാഗമായി സംഭവിക്കുന്ന മാറ്റങ്ങള്‍ പലപ്പോഴും പത്ത് വര്‍ഷത്തെ ഫലങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. അതില്‍ ശുഭകരമോ അശുഭകരമോ ആയ മാറ്റങ്ങള്‍ സംഭവിക്കാം. പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല എന്നതും മനസ്സിലാക്കേണ്ടതാണ്. ജാതകത്തിലെ സൂര്യന്റെ സ്ഥാനത്തെ ആശ്രയിച്ചാണ് സൂര്യമഹാദശ ഗുണാനുഭവമാണോ ദോഷമാണോ ഉണ്ടാക്കുന്നത് എന്ന് കണക്കാക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്ക് എന്തൊക്കെ തരത്തിലുള്ള ഫലങ്ങളാണ് സൂര്യമഹാദശ നല്‍കുന്നതെന്ന് നോക്കാം.

സൂര്യന്റെ സ്ഥാനം ശുഭകരമെങ്കില്‍
നിങ്ങളുടെ ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ശുഭകരമെങ്കില്‍ അത് സൂചിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. പലപ്പോഴും സൂര്യന് ശുഭസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നതെങ്കില്‍ ആ വ്യക്തിക്ക് ബഹുമാനവും അന്തസ്സും ലഭിക്കുന്നു. കൂടാതെ സമൂഹത്തില്‍ നിങ്ങള്‍ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. സൂര്യന് മേടം രാശിയിലാണ് എപ്പോഴും ഉയര്‍ന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ മേടത്തില് സൂര്യന് പല വിധത്തിലുള്ള ഗുണാനുഭവങ്ങളും നല്കുന്നു. മേടത്തിലെ സൂര്യന്റെ സ്ഥാനം ശക്തമെങ്കില്‍ അത് പല മാറ്റങ്ങളും കൊണ്ട് വരുകയും ചെയ്യുന്നു. അത് മാത്രമല്ല സൂര്യന്റെ സൗഹൃദരാശികളിലും ശക്തമായ സ്വാധീനം സൂര്യന് ചെലുത്തുകയും ചെയ്യും.
ഇടവം, വൃശ്ചികം, ധനു
മേടവും ചിങ്ങവും കൂടാതെ ഇടവം, വൃശ്ചികം, ധനു എന്നീ രാശിക്കാരിലും സൂര്യന് സൗഹൃദ സ്ഥാനത്താണ് നില്‍ക്കുന്നത്. സൂര്യമഹാദശയുടെ ഫലങ്ങള്‍ പത്ത് വര്‍ഷത്തോളം നില്ക്കുന്നതിനാല് ഈ രാശിക്കാരിലും സൂര്യന്റെ മാറ്റം ഗുണാനുഭവങ്ങള്‍ നല്കുന്നു. അത് ആ വ്യക്തിയുടെ സ്വകാര്യ ജീവിതത്തില്‍ പോലും സ്വാധീനം ചെലുത്തും എന്നതാണ് സത്യം. സര്‍ക്കാര്‍ ജോലിയില്‍ പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്കാണ് ഇവര്‍ എത്തുന്നത്. അത് മാത്രമല്ല ജോലിയില്‍ മികച്ച ആനുകൂല്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. കൂടാതെ അച്ഛനുമായുള്ള ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളും ധനമാറ്റങ്ങളും വരുമാന വര്‍ദ്ധനവും എല്ലാം സൂര്യമഹാദശ ഈ രാശിക്കാര്‍ക്ക് നല്കുന്നു.
നേട്ടങ്ങള്‍ നിരവധി
നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സൂര്യന് നല്കുന്നു. ജീവിതത്തിലെ സന്തോഷകരമായ നേട്ടങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന് വേണ്ടി സൂര്യന് സഹായിക്കുന്നു എന്നത് ജീവിതത്തിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ജാതകം മൊത്തത്തില്‍ മാറ്റി മറിയ്ക്കുന്ന അവസ്ഥയിലേക്കാണ് സൂര്യന് നിങ്ങളെ എത്തിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വരുന്ന 10 വര്‍ഷത്തേക്ക് നിങ്ങളുടെ ജീവിതം സന്തോഷകരമായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ സൂര്യന് പ്രദാനം ചെയ്യുന്നു.
സൂര്യന്റെ സ്ഥാനം ജാതകത്തില്‍ പ്രതികൂലമെങ്കില്‍
സൂര്യന്റെ സ്ഥാനം ജാതകത്തില്‍ പ്രതികൂലമെങ്കില്‍ അത് സൂചിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഇതും 10 വര്‍ഷത്തോളം നിങ്ങളുടെ ഉറക്കം കെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും രോഗാവസ്ഥകള്‍ കൂടുതല്‍ നിങ്ങളെ ബാധിക്കുന്ന സമയമാണ് എന്നതിനാല്‍ വളരെയധികം ശ്രദ്ധ വേണ്ട സമയം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതോടൊപ്പം തന്നെ ഇവര്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങളുടെ ജീവിതത്തെ പെടാപാടിലാക്കുന്നതിന് സൂര്യമഹാദശ കാരണമാകുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications