Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
മേടത്തില്‍ സൂര്യനും വ്യാഴവും; ഈ മൂന്ന് രാശിക്കാര്‍ക്ക് ഒരു മാസം അതീവ സൗഭാഗ്യത്തിന്റെ നാളുകള്‍
ജ്യോതിഷത്തില്‍ ഒരു ഗ്രഹം നിശ്ചിത കാലം കഴിഞ്ഞാല്‍ മറ്റൊന്നിലേയ്ക്ക് രാശിമാറ്റം നടത്തും. ഈ മാറ്റം ഭൂമിയിലുള്ള ജീവജാലങ്ങളിലും മുഴുവന്റെ ലോകത്തിന്റെ ചലനങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ചില അവസരങ്ങളില്‍ രണ്ട് ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ വന്നുചേരാറുണ്ട്. ഇതിനെയാണ് ഗ്രഹസംഗമം എന്നുവിളിക്കുന്നത്. ജ്യോതിഷത്തില്‍ ഇതിനെ യോഗം എന്നും വിളിക്കുന്നു.

ഇന്ന് മേടം രാശിയില്‍ സൂര്യന്റെയും വ്യാഴത്തിന്റെയും സംയോജനം നടക്കാനിരിക്കുകയാണ്. മൂന്ന് രാശിക്കാര്‍ക്ക് അപൂര്‍വ്വ ഭാഗ്യങ്ങളും യോഗങ്ങളുമാണ് ഇതിലൂടെ വരാനിരിക്കുന്നത്.
ജ്യോതിഷത്തില്‍ സൂര്യനും വ്യാഴവും
ജ്യോതിഷത്തില്‍ സൂര്യന്‍, ആത്മാവ്, ആത്മവിശ്വാസം, ഒരു വ്യക്തിയിലെ ആത്മസത്ത എന്നിവയുടെ പ്രതീകമാണ്. ഒരാളിലെ വ്യക്തിത്വം, അഹംഭാവം, വ്യക്തിപരമായ കഴിവുകള്‍ എന്നിവ്ക്ക് നിദാനം സൂര്യദേവനാണെന്ന് കരുതപ്പെടുന്നു. നേതൃത്വം, അധികാരം, എവിടെയും തിളങ്ങാനുള്ള കഴിവ്, അതുല്യത പ്രകടമാക്കാനുള്ള കഴിവ് എന്നിവയുമായും സൂര്യന്‍ ബന്ധപ്പെട്ടിരിക്കുന്നു. ഗ്രഹനിലയിലെ സൂര്യന്റെ സ്ഥാനം ഒരാളുടെ മൊത്തത്തിലുള്ള ജീവിതലക്ഷ്യവും ജീവിതദിശയും വ്യക്തമാക്കുന്നു.
അതേസമയം വ്യാഴം, ജ്യോതിഷത്തില്‍ ഏറ്റവും ഗുണഫലങ്ങള്‍ നല്‍കുന്ന ഒരു ഗ്രഹമായിട്ടാണ് കരുതപ്പെടുന്നത്. വിവേകം, അറിവ്, വികാസം, വളര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണിത്. ആത്മീയത, ഉന്നതതലത്തിലുള്ള ജ്ഞാനം, തത്ത്വജ്ഞാനം, മാര്‍ഗ്ഗദര്‍ശ്ശി, സമ്പത്ത്, സമൃദ്ധി, ഐശ്വര്യം, സൗഭാഗ്യം എന്നിവയെയാണ് വ്യാഴം സൂചിപ്പിക്കുന്നത്. ഗ്രഹനിലയില്‍ വ്യാഴത്തിന്റെ സ്ഥാനം ഒരു വ്യക്തിക്ക് ജീവിതത്തില്‍ ഏതെക്കെ മേഖലകളില്‍ അനുഗ്രഹങ്ങളും വിജയവും സമൃദ്ധിയും ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു.
ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിലും ജീവിതപാത, മൊത്തത്തിലുള്ള ജീവിത ലക്ഷ്യം എന്നിവയിലും ഒരുപോലെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന രണ്ട് ഗ്രഹങ്ങളാണ് സൂര്യനും വ്യാഴവും. ഒരാളുടെ ജീവിതത്തിലെ പല ഘടകങ്ങളും വിലയിരുത്തുന്നതിലും സാധ്യതകളും വെല്ലുവിളികളും മനസ്സിലാക്കുന്നതിലും സൂര്യന്റെയും വ്യാഴത്തിന്റെയും സ്ഥാനങ്ങള്‍ പ്രധാനമാണ്.
എപ്പോഴാണ് സൂര്യന്‍ -വ്യാഴം സംയോജനം നടക്കുന്നത്
നിലവില്‍ സൂര്യന്‍ മീനം രാശിയിലാണ്. എന്നാല്‍ ഉടന്‍ തന്നെ ചൊവ്വയുടെ രാശിയായ മേടത്തിലേയ്ക്ക് സൂര്യന്‍ നീങ്ങും. ഇന്ന്, അതായത് 2024, ഏപ്രില്‍ 13 8.51 pm നാണ് സൂര്യന്‍ മേടം രാശിയിലേയ്ക്ക് പ്രവേശിക്കുന്നത്. വ്യാഴം ഇതിനകം തന്നെ മേടം രാശിയിലാണ് ഉള്ളത്. ഇതിലൂടെ മേടത്തില്‍ സൂര്യ- വ്യാഴം സംഗമം നടക്കും. ഈ സംഗമം അത്യന്തം മംഗളകരമായി കരുതപ്പെടുന്നു. ഒരു മാസക്കാലം സൂര്യന്‍ മേടം രാശിയില്‍ ഉണ്ടാകും. തത്ഫലമായി ചില രാശിക്കാര്‍ക്ക് ഒരു മാസം അതീവ സൗഭാഗ്യമായിരിക്കും.
ഈ സംഗമം നിമിത്തം ഏറ്റവുമധികം ഭാഗ്യങ്ങള്‍ കൈവരാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
സൂര്യന്റെയും വ്യാഴത്തിന്റെയും സാന്നിധ്യം മൂലം മേടം രാശിയിലുള്ളവര്‍ക്ക് വളരെ മികച്ച ഫലങ്ങളാണ് വരാനിരിക്കുന്നത്. ഈ രാശിക്കാരുടെ കരിയറിലും ഔദ്യോഗിക ജീവിതത്തിലും ഈ ഗ്രഹസംഗമത്തിന്റെ പ്രതിഫലനങ്ങള്‍ കാണാം. പ്രണയബന്ധം സ്‌നേഹത്താല്‍ നിറയും, പങ്കാളികള്‍ക്കിടയിലെ അടുപ്പം വര്‍ദ്ധിക്കും, പങ്കാളി കൂടുതല്‍ ശക്തരാകും. മേടം രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയിലും നല്ല മാറ്റങ്ങള്‍ പ്രകടമാകും.
മിഥുനം
മിഥുനം രാശിയില്‍ ഉള്ളവര്‍ക്കും സൂര്യന്റെയും വ്യാഴത്തിന്റെയും സംഗമം നേട്ടമാകും. പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. ഇവര്‍ക്ക് വീട്ടുകാരില്‍ നിന്നും ആവോളം പിന്തുണ ലഭിക്കും. ഈ രാശിയിലുള്ളവര്‍ കരിയറില്‍ പുതിയ കഴിവുകള്‍ നേടിയെടുക്കുക മാത്രമല്ല, ഉദ്യോഗജീവിതത്തില്‍ വലിയ പുരോഗതി കൈവരിക്കുകയും ചെയ്യും. പങ്കാളിയുമായുള്ള ബന്ധവും നല്ലനിലയിലാകും.
ചിങ്ങം
ഈ കാലയളവില്‍ ചിങ്ങം രാശിയില്‍ ജനിച്ചവരില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അവര്‍ ജീവിതത്തിലെ ഓരോ ചുവടുകളിലും വിജയം നേടുകയും ചെയ്യും. ജീവാതാവസാനം വരെ ഇവര്‍ക്കൊപ്പം ഭാഗ്യമുണ്ടാകും. അതുകൊണ്ട് വിചാരിക്കുന്ന എല്ലാ കാര്യങ്ങളും സാധ്യമാകും. ഈ രാശിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം വളരെ നല്ല സമയമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications









