Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
തേയ്ച്ചാലും മായ്ച്ചാലും മാറാത്ത കോടീശ്വരയോഗം ജാതകത്തിലുള്ള നക്ഷത്രക്കാര് ഇവരാണ്
സമ്പാദ്യം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ്. എന്നാല് ചില അവസരങ്ങളില് നമ്മുടെ പ്രതീക്ഷക്കൊത്ത് നമുക്ക് പണം സമ്പാദിക്കാന് സാധിക്കണം എന്നില്ല. എങ്കിലും ബുദ്ധിമുട്ടില്ലാതെ ജീവിക്കുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല് ചിലര്ക്ക് ധാരാളം പണം സമ്പാദിക്കാന് സാധിക്കുകയും കഷ്ടപ്പാടും അല്ലലും ഇല്ലാതെ ജീവിക്കാന് സാധിക്കുകയും ചെയ്യുന്നു. എന്നാല് മറ്റു ചിലര്ക്കാകട്ടെ പണത്തിന്റെ കാര്യത്തില് അല്പം ബുദ്ധിമുട്ടുകള് നേരിടേണ്ടി വരുന്നു. സാമ്പത്തികം എന്നത് അത്രയേറെ പ്രധാനപ്പെട്ട ഒന്നാണ് എന്നതില് തര്ക്കം വേണ്ട.
ജോലി ചെയ്യുക, അതില് നിന്ന് വരുമാനം കണ്ടെത്തുക സുഖമായി ജീവിക്കുക എന്നതാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല് ചിലര്ക്ക് പാരമ്പര്യമായി സ്വത്ത് വകകളും പണവും ലഭിക്കുമ്പോള് ചിലര്ക്ക് അവരുടെ കാര്യം സ്വന്തമായി നോക്കേണ്ടി വരുന്നു. എന്നാല് നിങ്ങളുടെ ജാതകപ്രകാരം സമ്പാദ്യയോഗം അഥവാ കോടീശ്വരയോഗമുള്ളവരുണ്ട്. അവര് ആരൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി ആ നക്ഷത്രത്തില് നിങ്ങളുടെ നാളുണ്ടോ എന്നറിയുന്നതും സന്തോഷമല്ലേ?

അനിഴം
അനിഴം നക്ഷത്രം എന്നത് സൗഭാഗ്യങ്ങള് ധാരാളമുള്ള ഒരു നക്ഷത്രമാണ്. വിവാഹത്തിന്റെ കാര്യത്തില് പോലും ഇവര്ക്ക് അനുകൂല മാറ്റങ്ങളാണ് ഉണ്ടാവുന്നത. ചെറുപ്പം അല്പം കഷ്ടപ്പാടിലും ദുരിതത്തിലും ആണെങ്കിലും വിവാഹം കഴിയുന്നതോടെ ജീവിതം മാറുന്നു. മാത്രമല്ല പെട്ടെന്നാണ് ഇവരുടെ ജീവിതത്തില് അനുകൂല മാറ്റങ്ങള് ഉണ്ടാവുന്നതും. എന്നാല് പോസിറ്റീവ് ഫലത്തിന് വേണ്ടി ചിലപ്പോള് വര്ഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയുണ്ടാവുന്നു. എന്നാല് ധനയോഗം ഇവര് ജീവിതത്തില് വൈകിയാണെങ്കിലും അനുഭവിക്കുന്നു. വാര്ദ്ധക്യം വരെ പണത്തിന്റെ കാര്യത്തില് മികച്ച സമയമയാരിക്കും. ധനം സമ്പാദിക്കുന്ന പോലെ തന്നെ ചിലവുകളും കൂടുതലായി കാണുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.
രേവതി
രേവതി നക്ഷത്രക്കാരാണ് സാമ്പത്തിക നേട്ടങ്ങള് കൊണ്ട് വരുന്ന നക്ഷത്രം. ഏത് മേഖലയിലും ഇവര്ക്ക് നേട്ടങ്ങള് ഉണ്ടാവുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ജീവിതത്തില് പണത്തിന്റെ കാര്യത്തില് ഒരു പ്രായം കഴിഞ്ഞാല് ഇവര് മുന്നില് തന്നെയായിരിക്കും. എന്ത് കാര്യത്തിലും തന്റെ പൂര്ണത നല്കുന്നതില് ഇവര് മുന്നില് തന്നെയാണ്. ജീവിതത്തില് അത്രയേറെ സന്തോഷത്തോടെയാണ് ഇവര് ഓരോ കാര്യവും ചെയ്യുന്നതും തുടക്കമിടുന്നതും. മാത്രമല്ല അല്പം കാത്തിരുന്നാലും ജീവിതത്തില് ധനനേട്ടം ഇവരെ ഇങ്ങോട്ട് തേടി എത്തുന്നു. വിവാഹം വരെ ഇവര്ക്ക് സൗഭാഗ്യം നല്കുന്നു.
പൂയ്യം
പൂയ്യം നക്ഷത്രക്കാര് അവരുടെ കഠിനാധ്വാനത്തിലൂടെ മുന്നോട്ട് പോവുന്നു. ഈശ്വരാനുഗ്രഹം ഇവര്ക്കൊപ്പം എപ്പോഴും ഉണ്ടാവും. സാമ്പത്തിക കാര്യങ്ങളില് ഇവരെ ഒരിക്കലും ആര്ക്കും തോല്പ്പിക്കാന് സാധിക്കുകയില്ല. അത്രയധികം അനുകൂല ഫലങ്ങള് ഇവര്ക്കുണ്ടാവും. പല വിധത്തിലുള്ള ബുദ്ധിമുട്ടുകള് ഇവര് അനുഭവിക്കേണ്ടി വരുമെങ്കിലും ജീവിത സൗഭാഗ്യം ഇവര്ക്കൊപ്പം എപ്പോഴും ഉണ്ടാവുന്നു. പണത്തിന്റെ കാര്യത്തില് ഇവരിലുണ്ടാവുന്ന അനുകൂല മാറ്റം കുടുംബത്തേയും കൂടെ നില്ക്കുന്നവരേയും മികച്ചതാക്കുന്നു.
മകം
മകം നക്ഷത്രക്കാര്ക്ക് ജീവിതത്തില് സാമ്പത്തിക നേട്ടങ്ങള് ഉണ്ടാവുന്നു. വിവാഹ ശേഷം ജീവിതം തന്നെ മാറി മറിയുന്നു. മക്കളുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് നിങ്ങള് സമ്പാദിച്ചതായിരിക്കും. വരുമാന സ്രോതസ്സുകള് പലതും വര്ദ്ധിക്കുന്നു. ചെറുപ്പത്തിലെ ധാര്ഷ്ട്യം ഒഴിവാക്കിയില്ലെങ്കില് ജീവിതം പിന്നീട് കഷ്ടപ്പാടിന്റേതാവും. എന്നാല് 35 വയസ്സിന് ശേഷം ഇവരുടെ കോടീശ്വര യോഗം തെളിയുന്നു. ഒരിക്കലും സന്തോഷത്തോടെ അല്ലാതെ ഇവരെ കാണുന്നതിന് സാധിക്കുകയില്ല. ലക്ഷ്മീ സാന്നിധ്യം ഇവരോടൊപ്പം ഉണ്ടാവും.
പൂരം
പൂരം നക്ഷത്രക്കാര്ക്ക് വാക്ചാതുര്യം പല കാര്യങ്ങളിലും കൂടുതലായിരക്കുംഇതാണ് ധനനേട്ടത്തിന് കാരണവും. ജീവിതത്തില് സന്തോഷവും സൗഭാഗ്യവും സാമ്പത്തികവും ഒരുപോലെ ഇവരെ തേടി വരുന്നു. ഇവര്ക്ക് നേതൃപാടവം വളരെ കൂടുതലായത് കൊണ്ട് തന്നെ വളരെ പെട്ടെന്നായിരിക്കും ഇവരുടെ വളര്ച്ചസംഭവിക്കുന്നതും. സാമ്പത്തിക കാര്യങ്ങളില് ഒരു കാരണവശാലും ഇവര്ക്ക് പ്രശ്നങ്ങളെ നേരിടേണ്ടി വരുന്നില്ല. എല്ലാവരേയും സഹായിക്കുകയും ചെയ്യുന്നു.
പൂരാടം
സമ്പന്നയോഗമുള്ള അവസാനത്തെ നക്ഷത്രമാണ് പൂരാടം എന്നത് ഓര്ത്ത് വെക്കൂ. കാരണം അത്രയധികം സൗഭാഗ്യങ്ങളാണ് പൂരം നക്ഷത്രക്കാര്ക്ക് ലഭിക്കുന്നതും. സാമ്പത്തികമായി ഒരു തരത്തിലും ഇവര്ക്ക് ബുദ്ധിമുട്ടുകള് നേരിടേണ്ടി വരുന്നില്ല. പൂരാടം നക്ഷത്രക്കാര് വീട്ടിലുണ്ടെങ്കില് ഇവര് വീടിന്റെ ഐശ്വര്യമാണ് എന്നതാണ് സത്യം. ധനത്തിന്റെ കാര്യത്തില് ഇവര്ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവുന്നില്ല. ജന്മനാ സമ്പന്നയോഗം ഏറ്റവും അധികമുള്ള ആറ് നക്ഷത്രക്കാരാണ് ഇവര്. ഈ ലേഖനത്തില് പൊതുവായ ഫലത്തെക്കുറിച്ചാണ് പറയുന്നതും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള് പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള് വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്പായി വിദഗ്ധനേയോ അല്ലെങ്കില് ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള് വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല് ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
