ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം; സൂര്യശക്തിയാല്‍ നേട്ടങ്ങളിലേയ്ക്ക് ഇവര്‍, അറിയാം നിങ്ങളുടെ ഫലം

Solar eclipse: ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം മാര്‍ച്ച് 29, 2025-ന് നടക്കുകയാണ്. സൂര്യഗ്രഹണ ദിവസം തന്നെ ശനി കുംഭത്തില്‍ നിന്നും മീനത്തിലേയ്ക്ക് പ്രവേശിച്ചികൊണ്ടിരിക്കുന്നു. മാര്‍ച്ച് 29ന് സൂര്യന്‍ ശക്തി പ്രാപിച്ച് നില്‍ക്കുന്നതായിരിക്കും. സൂര്യ ശക്തിയാലും ശനിയുടെ ദോഷത്താലും അന്നേ ദിവസം 12 രാശികള്‍ക്കും 12 തരത്തിലുള്ള ഫലങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. അവ എന്തെല്ലാമെന്ന് നോക്കാം.

Astrology Solar Eclipse on March 29 2025 Impact on Your Zodiac Sign Explained
Photo Credit: AI

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ ഭാഗം)

സൂര്യഗ്രഹണ ദിവസം ശനി രാശിമാറ്റത്തിലേയ്ക്ക് പ്രവേശിക്കുന്നതിനാല്‍ മേടം രാശിക്കാര്‍ക്ക് മാര്‍ച്ച് 29 അത്ര ശുഭകരമായിരിക്കുകയില്ല. ദോഷങ്ങള്‍ നിരവധി ഈ രാശിക്കാരെ കാത്തിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കാന്‍ സാധ്യത. സൂക്ഷിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ അനവധി ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. പെരുമാറ്റത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതും അനിവാര്യമാണ്. കോപം കുറയ്ക്കാന്‍ ശ്രദ്ധിക്കുക. ക്ഷമയോടെ ഓരോ കാര്യങ്ങളും ചെയ്യാന്‍ ശ്രമിക്കുക.

ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി ഭാഗം)

ഇടവം രാശിക്കാരില്‍ സൂര്യ ശക്തിയാല്‍ നേട്ടങ്ങള്‍ അനവധി വന്നെത്തുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കരിയറില്‍ നേട്ടങ്ങള്‍ അന്നേ ദിവസം ഉണ്ടാകുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സാധിക്കും. കടബാധ്യതകള്‍ തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.

മിഥുനം (മകയിരം രണ്ടാംപകുതി ഭാഗം. തിരുവാതിര, പുണ്‍്രതം ആദ്യ മുക്കാല്‍ഭാഗം)

മിഥുനം രാശിക്കാര്‍ക്കും സൂര്യ ശക്തിയാല്‍ സൂര്യ ഗ്രഹണ ദിവസം നേട്ടങ്ങള്‍ തേടി എത്തുന്നതാണ്. കരിയറില്‍ നേരിട്ടുകൊണ്ടിരുന്ന പല തടസ്സങ്ങളും ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം കൈവരിക്കാന്‍ സാധിക്കും. മാനസിക പിരിമുറുക്കം കുറയുന്നതാണ്. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ലഭിക്കുന്നതാണ്.

കര്‍ക്കിടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണ ദോഷ സമ്മിശ്ര ഫലമായിരിക്കും ലഭിക്കാന്‍ പോകുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. ജോലി ലഭിക്കാന്‍ യോഗം. ജോലിയില്‍ നേട്ടങ്ങള്‍ സ്വന്തനാക്കാന്‍ യോഗം. പുതിയ സംരഭത്തെക്കുറിച്ച് ആലോചിക്കാം. പ്രശ്‌നപരിഹാരങ്ങള്‍ കണ്ടെത്തും. ബന്ധങ്ങള്‍ മെച്ചപ്പെടുന്നതാണ്. പ്രണയബന്ധം വീട്ടില്‍ അംഗീകരിക്കപ്പെടുന്നതായിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യത്തെ കാല്‍ഭാഗം)

ചിങ്ങം രാശിക്കാര്‍ക്ക് കരിയറില്‍ നേട്ടങ്ങള്‍ സ്വന്തനാക്കാന്‍ സാധിക്കുന്നതാണ്. ചെറിയ തടസ്സങ്ങള്‍ എല്ലാം ജീവിതത്തില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ഇന്നേ ദിവസം കടം നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക. ബന്ധുക്കളുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കാന്‍ സാധിക്കും.

കന്നി (ഉത്രം അവസാന മുക്കാല്‍ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി ഭാഗം)

കന്നി രാശിക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങളായിരിക്കും ഉണ്ടായിരിക്കുക. ശ്രദ്ധിച്ച് ഓരോ കാര്യങ്ങള്‍ ചെയ്യുക. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് എടുത്ത് ചാടി തീരുമാനങ്ങള്‍ എടുക്കാതിരിക്കുക. സാമ്പത്തിക പ്രതിസന്ധി ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യം നല്‍കുന്ന അനുഭവങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ ഭാഗം)

ശനിയുടെ രാശിമാറ്റത്താല്‍ തുലാം രാശിക്കാരില്‍ സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതാണ് പണം അമിതമായി ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ആരോഗ്യ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്. ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിടേണ്ടതായി വന്നേക്കാം.

വൃശ്ചികം (വിശാഖം അവാസന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

സൂര്യന്‍ ശക്തി പ്രാപിക്കുമെങ്കിലും ശനിയുടെ രാശിമാറ്റത്താല്‍ വൃശ്ചികം രാശിക്കാരില്‍ സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുക. മാനസിക വിഷമങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. പണം കടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം)

ധനു രാശിക്കാര്‍ക്ക് സൂര്യ ഗ്രഹണത്താല്‍, സൂര്യശക്തിയാല്‍ ദോഷങ്ങള്‍ അകലുന്നതാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഈ രാശിക്കാരില്‍ അന്നേ ദിവസം കുറയുന്നതായിരിക്കും. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സംഭവങ്ങള്‍ക്ക് സാക്ഷിയാകുന്നതായിരിക്കും. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.

മകരം (ഉത്രാടം അവസാന മുക്കാല്‍ ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം)

സൂര്യ ശക്തി ഇവരില്‍ പ്രതിഫലിക്കും എങ്കിലും, ശനി ഇവരില്‍ ശക്തി പ്രാപിച്ചിരിക്കുന്നതിനാല്‍ ദോഷഫലങ്ങള്‍ ലഭിക്കുന്നതായിരിക്കും. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാന്‍ സാധ്യത. പണം ശരിയായ വിധത്തില്‍ സൂക്ഷിക്കുക. വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കുക. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ യോഗം.

കുംഭം (അവിട്ടം രണ്ടാംപകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യമുക്കാല്‍ ഭാഗം)

കുംഭം രാശിക്കാരില്‍ സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതാണ് സൂര്യന്‍ ശക്തി പ്രാപിച്ചാലും, ശനിയുടെ സ്വാധീനത്താല്‍ കുംഭം രാശിക്കാരില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതാണ്. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)

മീനം രാശിക്കാരില്‍ ശനിയുടെ രാശിമാറ്റത്താല്‍ ഏഴര ശനി ആരംഭിക്കുകയാണ്. അതിനാല്‍, ദോഷങ്ങള്‍ അനവധി ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച നേട്ടങ്ങള്‍ സ്വന്തമാക്കാനും ഇവര്‍ക്ക് സാധിച്ചില്ലെന്ന് വന്നേക്കാം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, February 19, 2025, 11:47 [IST]
X
Desktop Bottom Promotion