Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ശുക്രാദിത്യ രാജയോഗം: സ്ഥാനക്കയറ്റവും ധനലാഭവും ദാമ്പത്യവിജയവും തേടിയെത്തുന്ന രാശികള്‍
വേദ ജ്യോതിഷത്തില്‍ ഒരു വ്യക്തിയുടെ സ്വത്വം, അഹംഭാവം, ലക്ഷ്യം എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട ഗുണങ്ങളെയാണ് സൂര്യന് പ്രതിനിധാനം ചെയ്യുന്നത്. ചേതന, ആത്മ-പ്രകാശനം എന്നിങ്ങനെ ഒരാളുടെ അടിസ്ഥാനപരമായ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളും സൂര്യനില്‍ അധിഷ്ഠിതമാണ്. ഗ്രഹനിലയില്‍ സൂര്യന്റെ സ്ഥാനം ഒരാളിലെ ഊര്‍ജ്ജത്തിന്റെ പ്രധാനലക്ഷ്യത്തെയും ഏതൊക്കെ മേഖലകളിലാണ് അവര്‍ ശോഭിക്കാനും തിരിച്ചറിയപ്പെടാനും ആഗ്രഹിക്കുന്നതെന്നും സൂചിപ്പിക്കുന്നു.

അതേസമയം, ശുക്രന് സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ഐക്യത്തിന്റെയും ഭൗതികഗുണങ്ങളുടെയും പ്രതീകമാണ്. ഒരാളുടെ സ്നേഹപ്രകടനവും സൗന്ദര്യത്തെയും കലയെയും പ്രകീര്‍ത്തിക്കുന്ന രീതികളും നിര്‍ണ്ണയിക്കുന്നത് ശുക്രനാണ്. പ്രണയവാസന, സാമൂഹികമായ ആഗ്രഹങ്ങള്‍, സൗന്ദര്യ മുന്‍ഗണനകള്‍ എന്നിവയെല്ലാ ശുക്രന് പ്രതിനിധീകരിക്കുന്നു. ഗ്രഹനിലയിലെ ശുക്രന്റെ സ്ഥാനം നോക്കി ഏത് തരത്തിലുള്ള പങ്കാളിയെയാണ് ഒരു വ്യക്തി ആഗ്രഹിക്കുന്നതെന്നും പ്രേമകാര്യങ്ങളിലെ സമീപനവും അടുപ്പവും അഭിലാഷങ്ങളുമായി ബന്ധപ്പെട്ട മൂല്യങ്ങള്‍ എന്നിവ പ്രവചിക്കാന്‍ സാധിക്കും. ഒരാളോട് ബന്ധമുണ്ടാക്കുന്ന രീതി, വിട്ടുവീഴ്ച ചെയ്യാനുള്ള കഴിവ്, ഭൗതിക സുഖങ്ങളോടും ആഢംബരങ്ങളോടുമുള്ള സമീപനം എന്നിവയെ സ്വാധീനിക്കാനും ശുക്രന് സാധിക്കും.
ശുക്രാദിത്യ രാജയോഗം
സൂര്യന്റെയും ശുക്രന്റെയും കൂടിച്ചേരലിലൂടെ മേടം രാശിയില്‍ ശുക്രാദിത്യ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ചില രാശികളില് ജനിച്ചവര്‍ക്ക് ഈ യോഗം വളരെ ശുഭകരമാണ്. സമ്പത്ത്, ഐശ്വര്യം, സമൃദ്ധി, സന്തോഷം, സര്‍ഗാത്മകത, നേതൃഗുണം എന്നീ മേഖലകളിലെല്ലാം നേട്ടമുണ്ടാക്കാന്‍ ഈ രാശിയിലുള്ളവര്‍ക്ക് ഈ യോഗത്തിലൂടെ സാധിക്കും.
എപ്രില്‍ 13നാണ് സൂര്യന് മേടം രാശിയിലേക്ക് കടന്നത്. ഏപ്രില്‍ 24 രാത്രി 11.44ന് ശുക്രനും മീനത്തിലേക്ക് പ്രവേശിക്കും. അങ്ങനെ മേടം രാശിയില്‍ ശുക്രാദിത്യ രാജയോഗം രൂപം കൊള്ളും.
ശുക്രാദിത്യ രാജയോഗത്തിന്റെ സൗഭാഗ്യങ്ങള്‍ കൈവരുന്ന മൂന്ന് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ശുക്രാദിത്യ രാജയോഗം ഏറെ നേട്ടങ്ങള്‍ നല്‍കും. ബിസിനസ് ചെയ്യുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവരുടെ കരിയറില്‍ തിളങ്ങാനുള്ള നിരവധി അവസരങ്ങള്‍ ശുക്രാദിത്യ രാജയോഗത്തിലൂടെ വന്നുചേരും.ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യും. ഔദ്യോഗിക ജീവിതത്തില്‍ എന്തൊക്കെ വെല്ലുവിളികള്‍ വന്നാലും ആത്മവിശ്വാസത്തോടെ അവയെ നേരിടാന്‍ ഈ രാശിയില്‍ ഉള്ളവര്‍ക്ക് കഴിയും. ഉദ്യോഗക്കയറ്റത്തിനും ശമ്പളവര്‍ദ്ധനയ്ക്കും യോഗമുണ്ടാകും. നല്ല കമ്പനിയില്‍ നിന്നും മെച്ചപ്പെട്ട തൊഴിലവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. ഉദ്യോഗജീവിതത്തെ കൂടാതെ, ദാമ്പത്യത്തിലും വ്യക്തിജീവിതത്തിലും ബന്ധങ്ങളിലെ സന്തോഷവും ഐക്യവും വര്‍ദ്ധിക്കും.
കന്നി
കന്നി രാശിയില്‍ ജനിച്ചവര്‍ക്കും ശുക്രാദിത്യ രാജയോഗത്തിലൂടെ അനുകൂലമായ നിരവധി ഫലങ്ങള്‍ വന്നുചേരും. സമൂഹത്തില്‍ ഇവരോടുള്ള ബഹുമാനവും ആദരവും വര്‍ദ്ധിക്കും. കരിയറിലും ആഗ്രഹിച്ച രീതിയിലുള്ള വിജയം വന്നുചേരും. ഈ കാലയളവില്‍ ഈ രാശിയിലുള്ളവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വീട്ടില്‍ മതപരമായ ചടങ്ങുകള്‍ നടക്കാന്‍ സാധ്യതയുണ്ട്. ബന്ധങ്ങളില്‍ പ്രണയം പൂത്തുതളിര്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ നല്ല മാര്‍ക്ക് ലഭിക്കും.
തുലാം
ശുക്രാദിത്യ രാജയോഗത്തിലൂടെ നേട്ടം വന്നു ഭവിക്കാന്‍ പോകുന്ന മൂന്നാമത്തെ രാശിയാണ് തുലാം. ജീവിതത്തില്‍ പോസിറ്റീവ് ആയിട്ടുള്ള പല മാറ്റങ്ങളും ഇവര്‍ക്ക് അനുഭവപ്പെടും. വിവാഹ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ബിസിനസ് രംഗത്തുള്ളവര്‍ ഈ സമയത്ത് ബിസിനസ് വ്യാപിപ്പിക്കാന്‍ ഇടയുണ്ട്. നിരവധി സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുകയും ദീര്‍ഘകാലമായി മുഴുമിപ്പിക്കാതെ കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. കടം വീട്ടാനും യോഗം ഉണ്ടാകും. സുഖസൗകര്യങ്ങളും ആഢംബരങ്ങളും വന്നുചേരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications