Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ശുക്രാദിത്യ രാജയോഗം: മെയ് 19 മുതല്‍ ഭാഗ്യക്കൊടുമുടി കയറുന്ന രാശികള്‍
ശുക്രനും സൂര്യദേവനും ഒരു രാശിയില്‍ സംഗമിക്കുന്നതിന്റെ ഫലമായി രൂപം കൊള്ളുന്ന രാജയോഗമാണ് ശുക്രാദിത്യ രാജയോഗം. മെയ് 19ന് ഇടവം രാശിയില്‍ ശുക്രാദിത്യ രാജയോഗം രൂപം കൊള്ളുകയാണ്. ഒരു വര്‍ഷത്തിന് ശേഷമാണ് ഈ രാജയോഗം ഇടവം രാശിയില്‍ രൂപം കൊള്ളുന്നത്. മെയ് 14 വൈകുന്നേരം 5.41ന് സൂര്യന് ഇടവം രാശിയിലേക്ക് പ്രവേശിക്കും. മെയ് 19ന് ശുക്രനും ഈ രാശിയിലേക്ക് വന്നുചേരും. അങ്ങനെ ഇടവത്തില്‍ ശുക്രാദിത്യ രാജയോഗം രൂപമെടുക്കും.

ശുക്രാദിത്യ രാജയോഗം
രാജയോഗങ്ങളിലെ ശ്രേഷ്ഠയോഗമായാണ് ജ്യോതിഷം ശുക്രാദിത്യ രാജയോഗത്തെ വിലയിരുത്തുന്നത്. ഈ യോഗത്തിന്റെ ഗുണഭോക്താക്കളായിട്ടുള്ളവര്ക്ക് ജീവിതത്തില്‍ ഉന്നമനവും ശുഭയോഗങ്ങളും വന്നുചേരുന്നു. അപ്രതീക്ഷിത സൗഭാഗ്യത്തിന്റെ കൊടുമുടിയേറാനും ജീവിതത്തിലെ സകലപ്രശ്നങ്ങളില് നിന്ന് മുക്തി നേടാനും ഈ രാജയോഗം സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
മെയ് 19 മുതല്‍ ജീവിതത്തില്‍ ശുക്രാദിത്യ രാജയോഗത്തിന്റെ സൗഭാഗ്യവര്‍ഷം അനുഭവിക്കാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ശുക്രാദിത്യ രാജയോഗം ഏറ്റവുമധികം സൗഭാഗ്യങ്ങളേകുന്ന ഒരു രാശി ഇടവം രാശിയാണ്. ഇടവം രാശിയിലാണ് ഈ യോഗം രൂപം കൊള്ളുന്നത് എന്നതുതന്നെ അതിനൊരു കാരണമാണ്. ഈ രാജയോഗത്തിന്റെ ഫലമായി ഇടവം രാശിക്കാരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും. ഈ രാശിയിലുള്ളവര്‍ അവരുടെ തൊഴിലിടങ്ങളില്‍ കൂടുതല്‍ ശോഭിക്കും. ഇതൊന്നും കൂടാതെ വ്യക്തിപരമായും സാമൂഹികമായും കൂടുതല്‍ വളരാനും വികസിക്കാനുമുള്ള നിരവധി അവസരങ്ങള്‍ ജീവിതത്തില്‍ വന്നുചേരും.
കുടുംബത്തിലും സന്തോഷം കളിയാടും. വിവാഹിതര്‍ക്ക് പ്രത്യേകിച്ച് വീടുകളില്‍ സന്തോഷവും സമാധാനവും കുടുംബാംഗങ്ങള്‍ക്ക് സൗഖ്യവും വന്നുചേരും. പങ്കാളികളില്‍ നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കുകയും അവിവാഹിതര്‍ക്ക് നല്ല ആലോചനകള്‍ വന്നുചേരുകയും ചെയ്യും.
കര്‍ക്കിടകം
ഇടവം രാശിയിലെ ശുക്ര-സൂര്യ സംയോജനത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന മറ്റൊരു രാശി കര്‍ക്കിടകമാണ്. കര്‍ക്കിടക രാശിക്കാര്‍ അവരുടെ ഉദ്യോഗവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. അതുകൊണ്ടുതന്നെ ശുക്രാദിത്യ രാജയോഗത്തിന്റെ പ്രതിഫലനമെന്നോണം കര്‍ക്കിടക രാശിയില്‍ ഉള്ള ആളുകളുടെ വരുമാനം കുത്തനെ കൂടും. പുതിയ വരുമാന സ്രോതസ്സുകള്‍ തെളിയുന്നതോടെ ഇവരുടെ സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും.
അതേസമയം ഉദ്യോഗസ്ഥര്‍ ചില നിര്‍ണ്ണായക തീരുമാനങ്ങളും എടുക്കേണ്ടതായി വരും. ഈ കാലയളവില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് നടത്തുന്ന നിക്ഷേപങ്ങള്‍ ഭാവിയില്‍ ലാഭം നല്കുന്ന ഒന്നായി മാറും. ഇതൊന്നും കൂടാതെ ചില ശുഭവാര്‍ത്തകളും ഈ സമയത്ത് കര്‍ക്കിടക രാശിക്കാരെ തേടിയെത്തും.
മേടം
മേടം രാശിക്കാരുടെ ഭാഷണം, പണം എന്നിവയുമായി ബന്ധപ്പെട്ട മണ്ഡലത്തിലാണ് ശുക്രാദിത്യ രാജയോഗം രൂപം കൊള്ളുന്നത്. ജീവിതത്തില്‍ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. സംരംഭകര്‍ക്ക് അവരുടെ ബിസിനസ് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള അവസരങ്ങള്‍ വന്നുചേരും. അതിലൂടെ വരുമാനം വര്‍ദ്ധിക്കും. ഇതിനോടകം ബിസിനസ്സ് നടത്തുന്നവര്‍ക്ക് സാമ്പത്തിക ലാഭത്തിന് വളരെ അനുകൂലമായ സമയമാണ്. മേടം രാശിക്കാരെ സംബന്ധിച്ചെടുത്തോളം മുന്നിലുള്ളത് ആഗ്രഹിക്കുന്നതെന്തും നടക്കുന്ന ഒരു സമയമാണ്. നിങ്ങളുടെ സംസാരങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും മറ്റുള്ളവരെ വളരെയധികം സ്വാധീനിക്കുകയും ചെയ്യും. ജീവിതത്തില്‍ ഐശ്വര്യവും സാമ്പത്തിക വിജയവും തേടിയെത്തും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications