Latest Updates
-
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
മുഖത്ത് നോക്കി സത്യം മാത്രം പറയുന്നവര്‍ ഈ രാശിക്കാര്‍
Zodiac signs that value truthfulness and honesty: സത്യം പറയുക എന്നത് കുറച്ച് പ്രയാസമേറിയകാര്യമാണ്. അതും, മുഖത്ത് നോക്കി സത്യം പറയാന്‍ പലര്‍ക്കും സാധിക്കാറില്ല. മറ്റുള്ളവര്‍ക്ക് വിഷമമാകുമോ, അല്ലെങ്കില്‍ ദേഷ്യം വരുമോ എന്നെല്ലാം ആലോചിച്ച് പലരും മുഖത്ത് നോക്കി സത്യം പറയാന്‍ മടിക്കും. എന്നാല്‍, ചില രാശിയില്‍ ജനിച്ചവര്‍ക്ക് ഇത്തരത്തില്‍ സത്യം പറയാന്‍ യാതൊരുമടിയും ഉണ്ടായിരിക്കുകയില്ല. ഉള്ളത് ഉള്ളത്പോലെ തന്നെ പറയും. ഇവര്‍ക്ക് നുണപറയാന്‍ താല്പര്യവും ഉണ്ടായിരിക്കുകയില്ല. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
ധൈര്യശാലികളും, ആരെയും ഭയക്കാത്തവരുമാണ് മേടം രാശിക്കാര്‍. അതിനാല്‍ തന്നെ, നാളെ എന്തെങ്കിലും സംഭവിക്കുമോ എന്നൊന്നും ചിന്തിക്കാതെ, അതിനെ ഓര്‍ത്ത് ഭയപ്പെടാതെ മുഖത്ത് നോക്കി സത്യം പറയുന്നവരായിരിക്കും ഈ രാശിക്കാര്‍. തൊഴിലിടത്തിലും ഇത്തരത്തില്‍ സത്യത്തില്‍ മേലുദ്യോഗസ്ഥരോട് പറയുന്നത് മേടം രാശിക്കാരെ കുഴപ്പത്തില്‍ ചാടിക്കാനും സാധ്യതയുണ്ട്. സൗഹൃദങ്ങളില്‍ വിള്ളല്‍ ഏല്‍ക്കാനും ശത്രുക്കള്‍ വര്‍ദ്ധിക്കാനും സാധ്യതയുള്ള രാശിക്കാരാണ് മേടം രാശിക്കാര്‍.
വൃശ്ചികം
സത്യസന്ധരായിട്ടുള്ള രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍. അതിനാല്‍, അറിയാവുന്ന സത്യം അപ്പോള്‍ തന്നെ തുറന്ന് പറയുന്നവരായിരിക്കും ഈ രാശിക്കാര്‍. അതിനാല്‍, ഇവര്‍മൂലം കുടുംബത്തില്‍ അനവധി പ്രശ്നങ്ങള്‍ ഉണ്ടാകാനും, പ്രശ്നങ്ങള്‍ക്ക് ശരിയായ വിധത്തില്‍ പരിഹാരം കണ്ടെത്താനും സാധിക്കുന്നതാണ്. ഏറ്റവും സത്യസന്ധരായതിനാല്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാര്ത്ഥികളാകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ, തൊഴില്‍ രംഗത്ത് ഇവരുടെ സത്യസന്ധത നേട്ടങ്ങള്‍ക്ക് കാരണമാകുന്നതാണ്. അമിതമായ സത്യസന്ധത ഇവര്‍ക്ക് നേട്ടങ്ങളും നല്‍കും, അതുപോലെ ദോഷവും നല്‍കുന്നതാണ്.
ധനു
പറയുന്ന കാര്യത്തില്‍ മായം ചേര്‍ക്കാത്ത രാശിക്കാരാണ് ധനു രാശിക്കാര്‍. എല്ലാ കാര്യങ്ങളും വളരെ വ്യക്തിവും, സുതാര്യവുമായി അവതരിപ്പിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതായിരിക്കും. താന്‍ പറഞ്ഞ കാര്യത്തെക്കുറിച്ച് അമിതമായി ടെന്‍ഷന്‍ അടിക്കാത്തവരും, എന്തിനെയും നേരിടാന്‍ തയ്യാറായിട്ടുള്ളവരുമാണ് ധനു രാശിക്കാര്‍. അതിനാല്‍, എല്ലായ്പ്പോഴും സത്യസന്ധമായി നിലനില്ക്കാന് ഇവര്‍ ശ്രമിക്കും. ജോലിയിലും കൃത്രിമം കാണിക്കാത്തവരാണ് ഈ രാശിക്കാര്‍. അതിനാല്‍, സര്‍ക്കാര്‍ മേഖലയില്‍ ജോലി ലഭിച്ചാല്‍ സത്യസന്ധര്‍ എന്ന പേരെടുക്കുന്നതായിരിക്കും.
മകരം
എല്ലാകാര്യങ്ങളും അച്ചടക്കത്തോടെ കൈകാര്യം ചെയ്യുന്നവരും, മായം ചേര്‍ക്കാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതായിരിക്കും. എല്ലായ്പ്പോഴും സത്യസന്ധരായിരിക്കാനാണ് ഇവര്‍ക്ക് താല്പര്യം. അതിനാല്‍, കാര്യങ്ങള്‍ ശരിയായ വിധത്തില്‍ മാത്രം കൈകാര്യം ചെയ്യും. ഏത് പ്രതിസന്ധിയിലും സത്യം മാത്രം പറയാന്‍ ശ്രമിക്കുന്നതായിരിക്കും. മറ്റുള്ളവരുടെ താല്പര്യങ്ങള്ക്കൊത്ത് നുണപറയാന്‍ ഈ രാശിക്കാര്‍ ഒരിക്കലും താല്പര്യപ്പെടുന്നതായിരിക്കുകയില്ല.
കുംഭം
കുംഭം രാശിക്കാരും സത്യസന്ധരായിരിക്കും. സത്യം മാത്രം പറയാന്‍ താല്പര്യപ്പെടുന്നവരായിരിക്കും കുംഭം രാശിക്കാര്‍. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്നോര്‍ത്ത് നുണ പറയാന്‍ ഇവര്‍ ശ്രമിക്കുകയില്ല. എന്ത് വന്നാലും പ്രശ്നമില്ലെന്ന് കരുതുന്ന രാശിക്കാര്‍ കൂടിയാണ് കുംഭം രാശിക്കാര്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications