Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
ലോട്ടറി ഭാഗ്യവും അപ്രതീക്ഷിത ധനലാഭവും; വിപരീത രാജയോഗം സൗഭാഗ്യങ്ങളേകുന്ന രാശികള്
വേദ ജ്യോതിഷം അനുസരിച്ച് മാര്ച്ച് 31 ന് ശുക്രന് മീനം രാശിയിലേക്ക് പ്രവേശിച്ചു. ഏപ്രില് 23 വരെ ശുക്രന് മീനം രാശിയില് ഉണ്ടാകും. നേരത്തെ തന്നെ രാഹു മീനം രാശിയില് ഉണ്ട്. ഒന്നരവര്ഷമാണ് രാഹു ഒരു രാശിയില് ഉണ്ടാകുക. ഈ വര്ഷം മുഴുവന് രാഹു മീനം രാശിയിലായിരിക്കും.

വിപരീത രാജയോഗം
രാഹുവിന്റെയും ശുക്രന്റെയും മീനം രാശിയിലുള്ള കൂടിച്ചേരല് 50 വര്ഷത്തിന് ശേഷം വിപരീത രാജയോഗത്തിന് വഴിവെച്ചിരിക്കുകയാണ്. എപ്രില് 24 വരെയാണ് വിപരീത രാജയോഗം നീണ്ടുനില്ക്കുക. ചില രാശികള്ക്ക് വിപരീത രാജയോഗത്തിലൂടെ സൗഭാഗ്യങ്ങളും ശുഭ കാര്യങ്ങളുടെ സുവര്ണ്ണകാലവുമാണ് വരാനിരിക്കുന്നത്. അപ്രതീക്ഷിത ധനലാഭം, കരിയര്-ഉദ്യോഗ രംഗത്ത് ഉയര്ച്ച എന്നിങ്ങനെ വളരെ മികച്ച സമയം വരാന് പോകുന്ന രാശികള് ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
വിപരീത രാജയോഗത്തിലൂടെ ഇടവം രാശിയിലുള്ളവര്ക്ക് സാമ്പത്തിക നേട്ടം കൈവരും. കാരണം ഇടവം രാശിയിലുള്ളവരുടെ വരുമാനം അഥവാ ലാഭത്തിന്റെ മേഖലയിലാണ് വിപരീത രാജയോഗം ഉണ്ടായിരിക്കുന്നത്. ഇതിലൂടെ വമ്പിച്ച സാമ്പത്തിക നേട്ടങ്ങള് ഇവരെ തേടിയെത്തും. കുടുംബത്തില് എല്ലാവര്ക്കും ഇതിന്റെ ഗുണഫലങ്ങള് ലഭിക്കും. കുടുംബബന്ധങ്ങള് കൂടുതല് സന്തോഷകരമാകും. പഴയ നിക്ഷേപങ്ങളില് നിന്നും ലാഭമുണ്ടാകും. വരുമാനം വര്ധിക്കാനും ഓഹരി വിപണി, ലോട്ടറി തുടങ്ങിയവയില് നിന്ന് ലാഭമുണ്ടാകാനും സാധ്യതകള് കാണുന്നുണ്ട്.
മിഥുനം
വിപരീത രാജയോഗത്തിലൂടെ മിഥുനം രാശിയില് ഉള്ളവര്ക്ക് ശുഭഫലങ്ങള് ഉണ്ടാകും. കാരണം ഈ രാശിയില് ഉള്ളവരുടെ കര്മ്മ ഭാവത്തിലാണ് ഈ യോഗം രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് കര്മ്മരംഗത്തും തൊഴില്രംഗത്തും തിളങ്ങാനും നേട്ടങ്ങള് സിദ്ധിക്കാനും മിഥുനം രാശിക്കാര്ക്ക് കഴിയും. ഉദ്യോഗസ്ഥര്ക്ക് സ്ഥാനക്കയറ്റം ലഭിക്കാനും തങ്ങളുടെ യോഗ്യതകള് മറ്റുള്ളവര്ക്ക് ബോധ്യപ്പെടുത്താനും അവസരങ്ങള് ലഭിക്കും. തൊഴില്രഹിതര്ക്ക് പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസ്സ് രംഗത്ത് ഉള്ളവര്ക്ക് ധനലാഭം ഉണ്ടാകും. പുതിയ വീടും വാഹനവും വാങ്ങാനുള്ള സാധ്യതയും കാണുന്നുണ്ട്.
മീനം
വിപരീത രാജയോഗം മീനം രാശിയിലുള്ളവര്ക്കും ശുഭഫലങ്ങള് നല്കും. കാരണം ലഗ്നത്തിലാണ് ഈ രാശിയിലുള്ളവര്ക്ക് വിപരീത രാജയോഗം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് മീനം രാശിയില് ഉള്ളവര്ക്ക് ഈ സമയത്ത് ആത്മവിശ്വാസം വര്ദ്ധിക്കുകയും അത് എല്ലാ പ്രവൃത്തികളിലും പ്രകടമാകുകയും ചെയ്യും. മാത്രമല്ല കുടുംബത്തില് എല്ലാവരുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല് മെച്ചപ്പെടും. വിപരീത രാജയോഗത്തിലൂടെ മീനം രാശിക്കാര്ക്ക് ആഗ്രഹങ്ങളെല്ലാം പൂര്ത്തീകരിക്കാനാകും. വിദേശയാത്രയ്ക്കുള്ള യോഗവും ഇവര്ക്കുണ്ടാകും. ബിസിനസില് മികച്ച ഇടപാടുകള് ഉണ്ടാകും. തൊഴിലില്ലാത്തവര്ക്ക് തൊഴില്രംഗത്ത് തങ്ങളുടെ സ്വപ്നങ്ങള് സാക്ഷാത്കരിക്കാനാകും. ഈ സമയത്ത് മീനം രാശിയിലുള്ളവരുടെ വ്യക്തിത്വം കൂടുതല് ഹൃദ്യമാകും. അപ്രതീക്ഷിത ധനലാഭത്തിനും യോഗം സിദ്ധിക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള് പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള് വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്പായി വിദഗ്ധനേയോ അല്ലെങ്കില് ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള് വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല് ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
