Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
സന്താനഭാഗ്യം വൈകിപ്പിക്കുന്ന ഗ്രഹങ്ങള്‍ ഇവയാണ്, പരിഹാരകര്‍മ്മങ്ങള്‍ ഇതാ
ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളില്‍ ഒന്ന് സന്താനങ്ങളുണ്ടാകുക എന്നതാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ചില ദമ്പതികള്‍ക്ക് കുട്ടികളുണ്ടാകാന്‍ വൈകും. ആരോഗ്യപരമായ കാരണങ്ങളും ജീവിതശൈലിയും പാരമ്പര്യവും ഒക്കെ ഇതില്‍ ഘടകങ്ങളാണ്.

സന്താനഭാഗ്യം ഇല്ലാത്തതിന് ജ്യോതിഷപരമായ വിശദീകരണങ്ങളും ഉണ്ട്. ജാതകത്തില്‍ ചില ഗ്രഹങ്ങളുടെ സാന്നിധ്യവും ചില ദോഷങ്ങളും ഉണ്ടെങ്കില്‍ സന്താനഭാഗ്യം വൈകുമെന്നാണ് പറയപ്പെടുന്നത്. ഭാര്യയുടെയും ഭര്‍ത്താവിന്റെയും ജാതകം പരിശോധിച്ചാല്‍ ഇക്കാര്യം കണ്ടെത്താന്‍ കഴിയും. മാത്രമല്ല, ഈ ഗ്രഹങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്തെല്ലാമാണെന്നും അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്നും എപ്പോള്‍ സന്താനഭാഗ്യം ഉണ്ടാകുമെന്നും ജാതകം നോക്കി പറയാന്‍ കഴിവുള്ള ജ്യോതിഷികള്‍ ഉണ്ട്.
സാധാരണയായി സന്താനഭാഗ്യത്തിന് തടസ്സം നില്ക്കുന്ന ഗ്രഹങ്ങള്‍ ഏതെല്ലാമാണെന്നും അവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്നും നോക്കാം.
ശനി
തടസ്സങ്ങള്‍, വെല്ലുവിളികള്‍, കാലതാമസം എന്നിവയുമായെല്ലാം ബന്ധപ്പെട്ട ഗ്രഹമാണ് ശനി. സാധാരണയായി ഒരു ജാതകത്തിലെ അഞ്ചാമത്തെ ഭാവമാണ് സന്താനത്തെ പ്രതിനിധീകരിക്കുന്നത്. അഞ്ചാമത്തെ ഭാവത്തില്‍ ശനിയാണെങ്കില് സന്താനഭാഗ്യത്തിന് കാലതാമസമുണ്ടാകുമെന്നാണ് അര്‍ത്ഥമാക്കുന്നത്. ഇത്തരത്തിലൊരു തടസ്സം ജാതകത്തില്‍ കാണുന്നവര്‍ ക്ഷമയോടെ കാത്തിരിക്കേണ്ടതാണ്.
വ്യാഴം
വികാസം, വളര്‍ച്ച, സമാധാനം എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമായാണ് വ്യാഴത്തെ കരുതുന്നത്. ഇവ കൂടാതെ സന്താനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വ്യാഴം സുപ്രധാനപങ്ക് വഹിക്കുന്നുണ്ട്. സന്താനഭാഗ്യം പരിശോധിക്കുമ്പോള്‍ ജ്യോതിഷികള്‍ ആദ്യം നോക്കുന്നത് വ്യാഴത്തിന്റെ സ്ഥാനമാണെന്ന് പറയാം. ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഗ്രഹനിലകളില്‍ വ്യാഴം അനുകൂലസ്ഥാനത്താണെങ്കില് ഗര്‍ഭധാരണത്തില്‍ തടസ്സമൊന്നും ഉണ്ടാകുകയില്ല. എന്നാല്‍ വ്യാഴം പ്രതികൂലസ്ഥാനത്താണെങ്കില് സന്താനഭാഗ്യത്തിന് കാലതാമസം ഉണ്ടായേക്കാം.
അഞ്ചാംഭാവത്തില് പ്രതികൂല ഗ്രഹം
ജ്യോതിഷത്തില്‍ അഞ്ചാമത്തെ ഭാവമാണ് സന്താനഭാഗ്യത്തെ സൂചിപ്പിക്കുന്നതെന്ന് പറഞ്ഞല്ലോ. ഇവിടെ ഏത് ഗ്രഹമാണ് സ്ഥിതി ചെയ്യുന്നത് സന്താനഭാഗ്യം നിര്‍ണ്ണയിക്കുന്ന പ്രധാനഘടകമാണ്. ഉദാഹരണത്തിന്, ശനി, ചൊവ്വ, കേതു, രാഹു പോലുള്ള ഗ്രഹങ്ങളാണ് ഇവിടെയെങ്കില്‍ ഗര്‍ഭധാരണം വൈകാനും അമ്മയാകുന്നതിന് പലവിധ തടസ്സങ്ങള്‍ നേരിടുകയും ചെയ്യും.
നാഡിദോഷം
ഗ്രഹനിലയില്‍ നാഡിദോഷം ഉണ്ടെങ്കിലും ഗര്‍ഭധാരണം വൈകാം. ജാതകത്തില്‍ നാഡീദോഷമുള്ള ഭാര്യാഭര്ത്താക്കന്മാര്ക്ക് കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം വൈകുമെന്ന് ജ്യോതിഷം പറയുന്നു.
പിതൃദോഷം
മുജ്ജന്മ കര്‍മ്മഫലം ഈ ജന്മത്തെ സ്വാധീനിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. ഇത് സന്താനഭാഗ്യത്തിലും പ്രതിഫലിക്കും. പിതൃദോഷമുള്ളവരില് അത് ഏറ്റവുമധികം പ്രകടമാകുക സന്താനഭാഗ്യത്തിലാണ്.
ഓരോരുത്തരും ജനിച്ച രാശികള്‍ അനുസരിച്ച് സന്താനഭാഗ്യം ലഭിക്കുന്നതിന് ചില പരിഹാരകര്‍മ്മങ്ങള്‍ ജ്യോതിഷം നിര്‍ദ്ദേശിക്കുന്നുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
മേടം - മേടം രാശിക്കാര്‍ കൃഷ്ണനെ ഭജിക്കുന്നതിലൂടെ ദോഷങ്ങള്‍ അകലുകയും സന്താനഭാഗ്യത്തിനുള്ള യോഗം തെളിയുകയും ചെയ്യും. ചുവന്ന പരിപ്പ് ദാനം നല്‍കുന്നത് നല്ലതാണ്.
ഇടവം- ഇടവം രാശിയില്‍ ജനിച്ചവര്‍ സന്താനഭാഗ്യം ലഭിക്കുന്നതിനായി വിഷ്ണുഭഗവാനെ ഭജിക്കണം. ദരിദ്രര്‍ക്ക് ഗോതമ്പ് ദാനം ചെയ്യുന്നത് നല്ലതാണ്.
മിഥുനം- മിഥുനം രാശിക്കാര്‍ വിഘ്നവിനാശകനായ ഗണപതിയെ ആണ് ഭജിക്കേണ്ടത്. അശരണര്‍ക്ക് അരി ദാനം ചെയ്യുക. ഇതിലൂടെ ഗര്‍ഭധാരണത്തിലെ തടസങ്ങള്‍ മാറിക്കിട്ടുകയും സന്താനഭാഗ്യം ലഭിക്കുകയും ചെയ്യും.
കര്‍ക്കിടകം - കര്‍ക്കിടകം രാശിക്കാര്‍ ശിവഭഗവാനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്. പാല് ദാനം ചെയ്യുന്നത് നല്ലതാണ്. സ്ഥിരമായ ശിവഭജനത്തിലൂടെ സന്താനഭാഗ്യത്തിന് യോഗം തെളിയും.
ചിങ്ങം - ചിങ്ങം രാശിക്കാര്‍ എല്ലാ ദിവസവും സൂര്യഭഗവാനെ ആരാധിക്കണം. സൂര്യാരാധനയിലൂടെ ചിങ്ങം രാശിക്കാര്‍ക്ക് ഗര്‍ഭധാരണത്തിലെ തടസ്സങ്ങള്‍ മറികടക്കാം.
കന്നി - കന്നി രാശിയില്‍ ജനിച്ച ആളുകള്‍ ലക്ഷ്മീദേവിയെ ഭജിക്കുക. എള്ള് ദാനം ചെയ്യുന്നത് നല്ലതാണ്. ഇതിലൂടെ സന്താനഭാഗ്യവുമായി ബന്ധപ്പെട്ട പ്രതിബന്ധങ്ങളെ തരണം ചെയ്യാം.
തുലാം - തുലാം രാശിക്കാര്‍ക്ക് കൃഷ്ണാരാധനയിലൂടെ ഗര്‍ഭധാരണത്തിലെ തടസ്സങ്ങള്‍ നീങ്ങിക്കിട്ടും. ഇവര്‍ പച്ചക്കറികളാണ് ദാനം ചെയ്യേണ്ടത്.
വൃശ്ചികം - വൃശ്ചികം രാശിക്കാര്‍ യമദേവനെ ആരാധിക്കണം. കറുത്ത് എള്ളം ദാനം ചെയ്യുന്നത് ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ നല്‍കും.
ധനു - രാമഭദഗവാനെയാണ് ധനു രാശിക്കാര്‍ ആരാധിക്കേണ്ടത്. ഇതിലൂടെ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ മാറ്റാം.
മകരം - മകരം രാശിയില്‍ ജനിച്ച ആളുകള്‍ കുബേരനെ ഭജിക്കുകയും ചെമ്പ് നാണയങ്ങള്‍ ദാനം ചെയ്യുകയും വേണം. ഇതിലൂടെ ഗര്‍ഭധാരണത്തിലെ തടസ്സങ്ങള്‍ നീങ്ങും.
കുഭം - കുംഭം രാശിയുടെ ദേവന് വരുണഭഗവാനാണ്. ജലം ദാനം ചെയ്യുന്നത് ഇവര്‍ക്ക് ശുഭകരമാണ്. ഇതിലൂടെ സന്താനഭാഗ്യവുമായി ബന്ധപ്പെട്ട തടസ്സങ്ങളും മാറിക്കിട്ടും.
മീനം - മീനം രാശിയില്‍ ജനിച്ചവര്‍ക്ക് വിഷ്ണു ഭഗവാനെയാണ് ഭജിക്കേണ്ടത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications