Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
കുടുംബത്തിന്റെ പ്രാരാബ്ധം സ്വന്തം ചുമലില്‍ ഏല്‍ക്കേണ്ടി വരുന്നവര്‍ ഈ നക്ഷത്രക്കാര്‍
Nakshatras are likely to take on financial burdens: പല കാരണങ്ങള്‍ കൊണ്ട് ചില നക്ഷത്രക്കാര്‍ക്ക് കുടുംബ പ്രാരാബ്ധം സ്വന്തം ചുമലില്‍ വഹിക്കേണ്ടതായി വരാറുണ്ട്. താല്പര്യം ഇല്ലെങ്കില്‍ പോലും വിധിയെ തടുക്കാന്‍ സാധിക്കാത്ത വിധത്തിലാണ് ഇത്തരം ബാധ്യതകള്‍ പലരും ഏറ്റെടുക്കുന്നത്. ചിലര്‍ സാമ്പത്തികപരമായി മെച്ചപ്പെട്ട സ്ഥിതിയില്‍ ആയിരിക്കണമെന്നില്ല. സ്വന്തം ശമ്പളത്തില്‍ കുടുംബത്തെ നയിക്കാന്‍ പോലും ഇവര്‍ക്ക് സാധിക്കണമെന്നില്ല. പലപ്പോഴും സഹോദരങ്ങളില്‍ നിന്നുപോലും സഹായം ലഭിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. ഈ സാഹചര്യങ്ങളിലൂടെയെല്ലാം കടന്നു പോകേണ്ടി വരുന്ന ചില നക്ഷത്രക്കാരുണ്ട്. ഈ നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ പൊതുവേ ശാന്തശീലരാണ്. മറ്റുള്ളവരുമായി പ്രശ്നങ്ങളിലേയ്ക്ക് പോകാന്‍ താല്പര്യം ഇല്ലാത്ത നക്ഷത്രക്കാരാണ് ചിത്തിര നക്ഷത്രക്കാര്‍. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതല്ലെങ്കിലും, മറ്റുള്ളവരുടെ മുന്പില് അഭിമാനം കളയാന്‍ തയ്യാറാകാത്തവരും, കടം വാങ്ങാന്‍ താല്പര്യപ്പെടാത്തവരുമാണ് ചിത്തിര നക്ഷത്രക്കാര്‍. അതിനാല്‍ തന്നെ, ചിത്തിര നക്ഷത്രക്കാരിലേയ്ക്ക് കുടുംബത്തിന്റെ പ്രാരാബ്ധം വന്നു ചേരുന്നതായിരിക്കും. എതിര്‍ത്ത് പറയാന്‍ മടിയുള്ളവരും, തങ്ങളെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നവരുമായതിനാല് എത്ര വലിയ പ്രശ്നം ഉണ്ടായാലും പരാതിയും പരിഭവവും ഇവരില്‍ ഉണ്ടായിരിക്കുന്നതല്ല.
വിശാഖം
വിശാഖം നക്ഷത്രക്കാരില്‍ സാമ്പത്തിക ബാധ്യതകള്‍ വന്നു ചേരുന്നതാണ്. ഒരു ചെറിയ പ്രശ്നം വന്നാല്‍ പോലും വളരെ പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരാണ് വിശാഖം നക്ഷത്രക്കാര്‍. ഇവര്‍ക്ക് താല്പര്യം ഇല്ലെങ്കില്‍ പോലും കുടുംബത്തിലെ പ്രാരാബ്ധം ഏറ്റെടുക്കേണ്ടതായി വന്നേക്കാം. ഇത് ഈ നക്ഷത്രക്കാരുടെ സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായിരിക്കും. വളരെ ചെറു പ്രായത്തില്‍ തന്നെ, ഈ പ്രാരാബ്ധങ്ങള്‍ ഏറ്റെടുക്കേണ്ട അവസ്ഥ ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടാകുന്നതാണ്.
അനിഴം
സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ വളരെയധികം കഷ്ടപ്പെടുന്ന നക്ഷത്രക്കാരാണ് അനിഴം നക്ഷത്രക്കാര്‍. സാമ്പത്തിക പ്രയാസങ്ങള്‍ ഈ നക്ഷത്രക്കാരെ തളര്‍ത്താം. ജോലി ലഭിക്കാനും ബുദ്ധിമുട്ട് അനുഭവിക്കുന്ന നക്ഷത്രക്കാരായിരിക്കും അനിഴം നക്ഷത്രക്കാര്‍. ഇവരിലേയ്ക്ക് കുടുംബത്തിന്റെ പ്രാരാബ്ധം വന്ന് ചേരാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. സ്വന്തം കുടുംബത്തിലെ മാത്രമല്ലാതെ പങ്കാളിയുടെ കുടുംബത്തിലെ ബാധ്യതയും ഈ നക്ഷത്രക്കാര്‍ ഏറ്റെടുക്കേണ്ടതായി വന്നേക്കാം.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാരില്‍ വളരെ ചെറു പ്രായത്തില്‍ തന്നെ കുടുംബ പ്രാരാബ്ധം വന്നു ചേരുന്നതാണ്. ഈ പ്രാരാബ്ധം മൂലം സമ്പാദിക്കാനുള്ള ത്വര ഇവരില്‍ അമിതമായിരിക്കും. ഇവ ഇവരെ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്നതാണ്. വളരുന്നതാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്. കുടുംബത്തെ നല്ലരീതിയില്‍ നോക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. കുടുംബത്തിലെ ബാധ്യതകള്‍ അകറ്റാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
മൂലം
മൂലം നക്ഷത്രക്കാരില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതാണെങ്കിലും കുടുംബ പ്രാരാബ്ധം ഇവരെ വേട്ടയാടുന്നതായരിക്കും. അമിതമായി മറ്റു കാര്യങ്ങള്‍ക്കായി പണം സമ്പാദിക്കാന്‍ സാധിക്കാത്ത അവസ്ഥ ഇവരില്‍ ഉണ്ടായേക്കാം. ഇത് മാനസിക വിഷമങ്ങള്‍ വര്‍ദ്ധിക്കുന്നതിലേയ്ക്ക് നയിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
