Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
നിരന്തരം അവഗണനകള്‍ ഏറ്റുവാങ്ങുന്നവര്‍, മറ്റുള്ളവരുടെ പരിഹാസത്താല്‍ വിഷമിക്കുന്നവര്‍ ഈ നക്ഷത്രക്കാര്‍
Birth stars that may face avoidance and bullying: ഒരു മനുഷ്യനെ ഏറ്റവുമധികം വിഷമിപ്പിക്കുന്നത് അവഗണനയാണ്. സമൂഹത്തില്‍ നിന്നും, കുടുംബത്തില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നും നിരന്തരം അവഗണന ഏറ്റുവാങ്ങേണ്ടി വരുന്നത് ഏറ്റവും ഭയാനകവും, മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതുമായ ഒരു ഘടകമാണ്. ചിലപ്പോള്‍ ചെറിയ രീതിയിലുള്ള പരിഹാസങ്ങള്‍ പോലും പലപ്പോഴും പലര്‍ക്കും താങ്ങാന്‍ സാധിക്കുകയില്ല.

വേദ ജ്യോതിഷ പ്രകാരം, ചില നക്ഷത്രത്തില്‍ ജനിച്ചവര്‍ നിരന്തരം ഇത്തരം അവഗണനകളും പരിഹാസങ്ങളും നേരിട്ടനുഭവിക്കേണ്ടതായി വന്നേക്കാം എന്ന് പറയുന്നുണ്ട്. ഈ നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ഭരണി
എല്ലാവരെയും ജീവന് തുല്യം സ്നേഹിക്കുകയും, കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യുന്ന നക്ഷത്രക്കാരാണ് ഭരരണി നക്ഷത്രക്കാര്‍. എന്നാല്‍, പലപ്പോഴും പലരും ഇവരെ, അവരുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതലാണ്. ഇവര്‍ പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവരുടെ മുന്പില് അവതരിപ്പിക്കുകയും, അതിലൂടെ, ഇവരെ പരിഹസിക്കാന്‍ ശ്രമിക്കുകയും ചെയ്യാം. സുഹൃത്തുക്കളില്‍ നിന്നുപോലും ഇത്തരം സമീപനം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ജോലി സ്ഥലത്ത് ഇവര്‍ക്ക് അര്‍ഹതപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കാം. അഭിപ്രായങ്ങള്‍ക്ക് വില നല്‍കാത്ത അവസ്ഥയും ഉണ്ടായേക്കാം.
തൃക്കേട്ട
എല്ലാം മനസ്സ് തുറന്ന് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന നക്ഷത്രക്കാരാണ് തൃക്കേട്ട നക്ഷത്രക്കാര്‍. അതിനാല്‍ മനസ്സിലുള്ളത് മറ്റുള്ളവരോട് പറയുകയും, ഇതുമൂലം പരിഹസിക്കപ്പെടുകയും, അവഗണനകള്‍ ഏറ്റുവാങ്ങേണ്ടതായും വന്നേക്കാം. സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടം മുതല്‍ ഇത്തരം അനുഭവങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഉത്തൃട്ടാതി
ഉത്തൃട്ടാതി നക്ഷത്രക്കാര്‍ പൊതുവേ ശാന്തശീലരാണ്. പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഇഷ്ടപ്പെടാത്തവരാണ്. അതിനാല്‍, പല സന്ദര്‍ഭത്തിലും മൗനം പാലിച്ച് നില്‍ക്കുന്നത് ഈ നക്ഷത്രക്കാരുടെ ഒരു പതിവാണ്. എന്നാല്‍, ഈ ശീലങ്ങള്‍ മറ്റുള്ളവരില്‍ ഇവരോട് വെറുപ്പ് ഉണ്ടാക്കുന്നതിന് കാരണമാകുന്നു. ഇവരെ മറ്റുള്ളവരില്‍ നിന്നും അകറ്റാനും, അവഗണിക്കാനും ഒപ്പമുള്ള ചിലര്‍ ശ്രമിക്കാം.
രേവതി
രേവതി നക്ഷത്രക്കാര്‍ കുറച്ച് സാമര്‍ത്ഥ്യം ഉള്ളവരായിരിക്കും. എല്ലാം സ്വന്തം ഇഷ്ടപ്രകാരം ചെയ്തെടുക്കാന്‍ താല്പര്യപ്പെടുന്ന നക്ഷത്രക്കാരാണ് രേവതി നക്ഷത്രക്കാര്‍. അതിനാല്‍, ബന്ധുക്കൾക്കിടയിൽ തന്നെ വെറുപ്പ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ വെറുപ്പ് മൂലം പല സന്ദര്‍ഭങ്ങളിലും ഈ നക്ഷത്രക്കാരെ അവഗണിക്കാം. ചിലപ്പോള്‍ ഇവരുടെ ഈ സ്വഭാവത്തെ ചൊല്ലി, പരസ്യമായി അപമാനിക്കാനും ശ്രമിക്കാം.
മൂലം
മൂലം നക്ഷത്രക്കാര്‍ സ്വന്തം കുടുംബത്തില്‍ നിന്നും പലപ്പോഴും അവഗണനകള്‍ ഏറ്റുവാങ്ങേണ്ടി വരാം. പലരുമായി നിങ്ങളെ താരതമ്യപ്പെടുത്തുന്നത് മനസ്സിനെ വേദനിപ്പിക്കാം. ജോലി ലഭിക്കാത്തതിന്റെ പേരിലും, സമ്പാദ്യം ഇല്ലാത്തതിന്റെ പേരിലെല്ലാം പരിഹാസങ്ങളും അവഗണനകളും ഈ നക്ഷത്രക്കാര്‍ ഏറ്റുവാങ്ങേണ്ടതായി വരാം. ഇതെല്ലാം ഇവരുടെ മാനസിക വിഷമങ്ങൾ വർദ്ധിപ്പിക്കാം. പലപ്പോഴും സങ്കടങ്ങൾ തോന്നാം. കുടുംബത്തോട് വെറുപ്പ് തോന്നാനും ഇത്തരം അനുഭവങ്ങൾ കാരണമാകാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
