Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വേദ ജ്യോതിഷം പറയുന്നൂ; ഈ വര്‍ഷം സമൂഹത്തില്‍ പ്രശസ്തി നേടാന്‍ യോഗം ഈ രാശിക്കാര്‍ക്ക്
Zodiac Signs Destined for Success and Stardom: നാലാളറിയുന്ന ഒരു വ്യക്തിയാകാന്‍ പലരും ആഗ്രഹിക്കാറുണ്ട്. എങ്ങനെയെങ്കിലും പ്രശസ്തനാകണം എന്ന ആഗ്രഹം ഇവരില്‍ ശക്തവുമായിരിക്കും. എന്നാല്‍, പലപ്പോഴും പല പ്രതിസന്ധികള്‍ മൂലം ഈ ആഗ്രഹങ്ങള്‍ പലരില്‍ നിന്നും ഇല്ലാതാകുന്നു.

വേദ ജ്യോതിഷ പ്രകാരം, പ്രശസ്തി നേടിയെടുക്കുന്ന ചില രാശിക്കാരെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഒന്ന് പരിശ്രമിച്ചാല്‍ ഇവര്‍ക്ക് നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുന്നതാണ്. ഇവരുടെ സ്വഭാവ സവിശേഷതയാലും, സൗന്ദര്യത്താലും, കഴിവുകൊണ്ടും പ്രശസ്തി നേടിയെടുക്കുന്നതാണ്. ഒട്ടനവധി ആരാധകരുള്ള വ്യക്തികളായും, പല ഉന്നത സ്ഥാനം വഹിക്കുന്നവരായും സമൂഹത്തില്‍ നിലനില്ക്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കും. ഈ വർഷം ഈ അപൂർവ്വ സൗഭാഗ്യങ്ങൾ നേടിയെടുക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ഇടവം
പേരും പ്രശസ്തിയും നേടിയെടുക്കാന്‍ നിരന്തരം പരിശ്രമിക്കുന്ന രാശിക്കാരാണ് ഇടവം രാശിക്കാര്‍. ബിസിനസ്സില്‍ ആയാലും, കലകളിലും, പഠനത്തിലും, തൊഴില്‍ മേഖലയിലും ഏതുവിധേനയും വിജയിക്കാന്‍ സാധിക്കണം എന്ന ചിന്ത ഈ രാശിക്കാരില്‍ ശക്തമായിരിക്കും. സ്വന്തം വിജയത്തിനായി ഏതറ്റംവരെ പോകാനും ഈ രാശിക്കാര്‍ക്ക് മടിയും ഉണ്ടായിരിക്കുന്നതല്ല. അതിനാല്‍ തന്നെ, ഇടവം രാശിക്കാര്‍ ജീവിതത്തില്‍ വിജയം കൈവരിക്കുന്നവരും, ആഗ്രഹിച്ച രീതിയില്‍ പ്രശസ്തി നേടിയെടുക്കാന്‍ സാധിക്കുന്നവരും ആയിരിക്കും. പ്രത്യേകിച്ച്, 2025 വര്‍ഷത്തില്‍ നേട്ടങ്ങള്‍ അനവധിയാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. വര്‍ഷത്തിന്റെ ആരംഭത്തില്‍ ഈ നേട്ടങ്ങള്‍ പ്രകടമാകില്ലെങ്കിലും, 2025 പകുതിയോടെ ഇവരുടെ തലവര മാറുന്നതാണ്. കഴിവിനൊത്ത അംഗീകാരങ്ങള്‍ ഇവരെ തേടിയെത്തുന്നതായിരിക്കും.
മിഥുനം
പുതിയ ബന്ധങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തികളാണ് മിഥുനം രാശിക്കാര്‍. സ്വന്തം നേട്ടങ്ങള്‍ക്കായി ഈ ബന്ധങ്ങള്‍ ശരിയായ വിധത്തില്‍ വിനിയോഗിക്കാനും ഈ രാശിക്കാര്‍ തയ്യാറായിരിക്കും. തന്റെ മുഖം മീഡിയയില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ടി ഓരോ കാര്യങ്ങള്‍ ചെയ്യുന്ന രാശിക്കാര്‍ കൂടിയായിരിക്കും മിഥുനം രാശിക്കാര്‍. എങ്ങനെയെങ്കിലും പ്രശസ്തി നേടണം, നാലാള് തങ്ങളെ അറിയണം എന്ന ചിന്തയും ഈ രാശിക്കാരില്‍ ശക്തമായിരിക്കും. സമൂഹത്തില്‍ നല്ലരീതിയില്‍ ഇടപെടാനുള്ള കഴിവും, പെരുമാറ്റം ക1ണ്ട് മറ്റുള്ളവരെ മനംമയക്കുന്നതും 2025-ല്‍ ഈ രാശിക്കാരെ പ്രശസ്തിയിലേയ്ക്ക് നയിക്കുന്നു. ഇവരുടെ നല്ലകാലത്തിന്റെ ആരംഭം 2025-ല്‍ നിന്നും ആരംഭിക്കുന്നതാണ്.
ചിങ്ങം
2025-ല്‍ തലവര മാറുന്ന മറ്റൊരു രാശിയാണ് ചിങ്ങം രാശി. വളരെ എനര്‍ജെറ്റിക് ആയി ഓരോ കാര്യങ്ങളിലും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന രാശിക്കാരാണ് ചിങ്ങം രാശിക്കാര്‍. മറ്റുള്ളവരുടെ ആഗ്രഹത്തിനൊത്ത് സൗമ്യതയോടെ ഇവര്‍ക്ക് പെരുമാറാന്‍ സാധിക്കും. കൂടാതെ, കലാപരമായി ഒട്ടനവധി കഴിവുകളും ചിങ്ങം രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ഇവരുടെ കഴിവും, മികവും ഈ വര്‍ഷം ഉപകാരപ്രദമാകുന്നതായിരിക്കും. സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു വ്യക്തിയായി മാറാന്‍ ചിങ്ങം രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
വൃശ്ചികം
ആത്മാര്‍ത്ഥതയോടെ ഏതൊരു കാര്യവും ചെയ്തെടുക്കുന്ന രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍. അതിനാല്‍ തന്നെ, ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കും. അതിനൊത്ത ഫലവും ഇവരിലേയ്ക്ക് എത്തുന്നതാണ്. വൃശ്ചികം രാശിക്കാരുടെ ഈ കഴിവ് തൊഴില്‍ രംഗത്ത് മികവ് നേടുന്നതിന് സഹായിക്കും. ഈ വര്‍ഷം നേട്ടങ്ങളുടെ പെരുമഴ തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
