Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
ഒന്നും രണ്ടുമല്ല, ഈ ചൈത്ര നവരാത്രിക്ക് രൂപപ്പെടുന്നത് അഞ്ച് രാജയോഗങ്ങള്‍; സൗഭാഗ്യം തേടിയെത്തുന്നത് ഇവരെ
ഹിന്ദു മതവിശ്വാസികള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ് ചൈത്ര നവരാത്രി. ചൈത്ര മാസത്തിലെ ശുക്ലപക്ഷ പ്രതിപാദത്തില് ആരംഭിച്ച് നവമി തിഥിക്കാണ് നവരാത്രി അവസാനിക്കുന്നത്. ഇംഗ്ലീഷ് മാസത്തില്‍ ഏപ്രില്‍ ഒമ്പത് ചൊവ്വാഴ്ച ആരംഭിച്ച് ഏപ്രില്‍ 17 ബുധനാഴ്ച ആണ് നവരാത്രി അവസാനിക്കുന്നത്.

നവരാത്രി
ഹിന്ദു പുരാണം അനുസരിച്ച് നവരാത്രിയുടെ കഥ ഇങ്ങനെയാണ്. ഭൂമിയിലുള്ള ജനങ്ങള്‍ മഹിഷാസുരന്റെ ദുഷ്പവര്ത്തികളില് വലഞ്ഞിരിക്കുന്ന സമയത്ത് സമാധാനം പുനഃസ്ഥാപിക്കാനും മഹിഷാസുരനെ ഇല്ലാതാക്കാനുമായി ബ്രഹ്മാവും വിഷ്ണുവും ശിവനും അവരുടെ ശക്തികള്‍ ഏകോപിപ്പിച്ച് ദുര്‍ഗ്ഗാ ദേവിയെ സൃഷ്ടിച്ചു. മഹിഷാസുരമര്‍ദ്ദിനിയായ ദുര്‍ഗ്ഗ ഒമ്പതുദിവസം മഹിഷാസുരനുമായി യുദ്ധം ചെയ്യുകയും അവസാനം പത്താംദിവസവും മഹിഷാസുരനെ വധിച്ച് ദുര്‍ഗ്ഗാദേവി വിജയശ്രീലാളിതകുകയും ചെയ്തു. പത്താംദിവസം വിജയദശമി ആഘോഷിക്കുന്നതിന്റെ ഐതിഹ്യം ഇതാണ്.
ചൈത്ര നവരാത്രി
ചൈത്ര നവരാത്രി അവസാനിക്കുന്നതോടെ ഹിന്ദു പുതുവര്‍ഷം ആരംഭിക്കുന്നു. ഈ ഒമ്പതുദിവസവും ഇന്ത്യയിലുടനീളമുള്ള ഹിന്ദുമതവിശ്വാസികള്‍ ദുര്‍ഗ്ഗാദേവിയുടെ ഒമ്പതുരൂപങ്ങളെ ആരാധിക്കുന്നു. ഹിന്ദു കലണ്ടര്‍ പ്രകാരം, ഈ ചൈത്ര നവരാത്രിക്ക് അഞ്ച് രാജയോഗങ്ങളാണ് രൂപപ്പെടുന്നത്.
ചൈത്ര നവരാത്രിയിലെ അഞ്ച് രാജയോഗങ്ങള്‍
ജ്യോതിഷപ്രകാരം, ചൈത്ര നവരാത്രിക്ക് ചന്ദ്രന് മേടം രാശിയില്‍ ആയിരിക്കും. അതിനാല്‍ ചന്ദ്രനും വ്യാഴവും തമ്മിലുള്ള സംയോജനത്തിലൂടെ ഗജകേസരി യോഗം രൂപപ്പെടും. ഇതോടൊപ്പം ശനി, കുംഭം രാശിയിലെ ത്രികോണ ചിഹ്നത്തിലാകയാല് ശശ രാജയോഗവും രൂപപ്പെടും. കൂടാതെ, ശുക്രന് അതിന്റെ ഏറ്റവും ശ്രേഷ്ഠമായ ചിഹ്നത്തിലേയ്ക്ക് പോകയാല്‍ മാളവ്യ രാജയോഗവും ഉണ്ടാകും. അതേസമയം സൂര്യനും ബുധനും ചേര്‍ന്ന് മേടം രാശിയില്‍ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. അവസാനമായി, സൂര്യനും ബുധനും ചേര്‍ന്ന് മീനത്തില്‍ ലക്ഷ്മി നാരായണ യോഗവും ഉണ്ടാക്കും.
ചൈത്ര നവരാത്രി ദിനങ്ങളിലുള്ള ഈ അഞ്ച് രാജയോഗങ്ങളുടെ രൂപീകരണം 12 രാശികളെയും ശുഭകരമായും അശുഭകരമായും സ്വാധീനിക്കാനിടയുണ്ട്. എന്നാല്‍ മൂന്ന് രാശികളെ സംബന്ധിച്ചെടുത്തോളം ജീവിതത്തിലെ ഏറ്റവും മികച്ച ഒരു സമയമാണ് ഈ ചൈത്ര നവരാത്രിക്ക് വരാന്‍ പോകുന്നത്.
അഞ്ച് രാജയോഗങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന ഈ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ഗജകേസരി യോഗമാണ് രൂപപ്പെടുന്നത്. കൂടാതെ, മറ്റ് യോഗങ്ങളും മേടം രാശിക്കാര്‍ക്ക് വളരെ മികച്ച ഫലങ്ങളാണ് നല്‍കുന്നത്. മഹാലക്ഷ്മിയുടെ അനുഗ്രഹത്താല്‍ ജീവിതത്തില്‍ വിജയം നേടാന്‍ ഇവര്‍ക്ക് സാധിക്കും. സാമ്പത്തികസ്ഥിതി ശക്തിപ്പെടും. കുടുംബത്തോടൊപ്പം വളരെ സ്വസ്ഥമായ, സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കാനിടവരും. നിക്ഷേപങ്ങളെ കുറിച്ച് ആലോചിക്കുന്നവര്‍ക്ക്, അതിന് ഏറ്റവും മികച്ച സമയമാണ് ഈ നവരാത്രി കാലം. ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും അനുയോജ്യമായ കാലമാണിത്. ജീവിതത്തില്‍ പലവിധത്തിലുള്ള നേട്ടങ്ങളും ഭാഗ്യങ്ങളും വന്നുചേരും. ദുര്‍ഗ്ഗാ ദേവിയുടെ അനുഗ്രഹത്താല്‍ കുട്ടികളില്‍ നിന്നും സത് വാര്‍ത്തകള്‍ കേള്‍ക്കാനിട വരും. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് പ്രശംസയും സ്ഥാനക്കയറ്റവും വലിയ ഉത്തരവാദിത്തങ്ങളും ലഭിക്കാന്‍ യോഗമുണ്ട്.
കുംഭം
മറ്റ് രാജയോഗങ്ങള്ക്കൊപ്പം ശശ രാജയോഗമാണ് കുംഭം രാശിയില്‍ രൂപപ്പെടുന്നത്. അതിനാല്‍ നവരാത്രിക്ക് ദുര്‍ഗ്ഗാദേവിയുടെ പ്രത്യേക അനുഗ്രഹം ഈ രാശിക്കാരെ തേടിയെത്തും. ലക്ഷ്മീദേവിയുടെയും ശനിദേവന്റെയും അനുഗ്രഹം ഇവര്‍ക്കുണ്ടാകും. ഇതുമൂലം ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം നേടാന്‍ യോഗമുണ്ടാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും പുലരും. സ്ഥലമോ വസ്തുക്കളോ വാങ്ങാനുള്ള യോഗം കാണുന്നുണ്ട്. സന്താനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിക്കുകയും വീട്ടില്‍ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നാളുകള്‍ ആരംഭിക്കുകയും ചെയ്യും. പുതിയ ബിസിനസ്സ് ആരംഭിക്കാനും പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകാനും സാധ്യതയുള്ള സമയമാണ്. ബാങ്ക് ബാലന്‍സില്‍ കാര്യമായ വര്‍ദ്ധന കുംഭം രാശിക്കാര്‍ക്ക് ഈ സമയത്ത് കാണാനാകും. ഈ നവരാത്രികാലത്ത് നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയും. കൂടാതെ, സമൂഹത്തില്‍ ഇവരോടുള്ള ബഹുമാനവും ആദരവും വര്‍ദ്ധിക്കും.
ചിങ്ങം
ചിങ്ങം രാശിയിലുള്ളവര്‍ക്കും ഈ ചൈത്ര നവരാത്രിക്ക് ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം ആവോളം ലഭിക്കും. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. സമൂഹത്തില്‍ നിന്ന് ബഹുമാനവും ആദരവും ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. കടബാധ്യതകളില്‍ നിന്ന് മുക്തരാകാനും ധനയോഗം കൈവരിക്കാനും ഇവര്‍ക്ക് കഴിയും. വീട്ടിലെ പ്രശ്നങ്ങള്‍ അവസാനിക്കും. പുതിയ ബിസിനസ്സുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല സമയാണ് നവരാത്രി. സ്വന്തമായി ബിസിനസ്സ് നടത്തുന്നവര്‍ക്ക് പുതിയ കതരാറുകളില് ഏര്‍പ്പെടാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
