Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
തോല്‍വിയില്‍ നിന്നും വിജയത്തിലെത്തുന്നവര്, പരിഹസിച്ചവരോട് കണക്കുവീട്ടുന്നവര് ഈ രാശികളിലെ നക്ഷത്രക്കാർ
Zodiac signs that will turn failure into success: നിരന്തരം പരാജയങ്ങള്‍ ഏറ്റുവാങ്ങിയാലും, തോല്‍വിയില്‍ നിന്നും വിജയത്തിലേയ്ക്ക് കുതിച്ചുയരരാന് സാധിക്കുന്ന ചിലരുണ്ട്. ചുറ്റുമുള്ളവരുടെ തളര്‍ത്തുന്ന വാക്കുകളും, വേദനിപ്പിക്കുന്ന നോട്ടവുമെല്ലാം സഹിച്ച്, സ്വന്തം നേട്ടങ്ങള്‍ക്കായി സ്വയം പ്രയത്നത്തിലൂടെ നേട്ടങ്ങള്‍ കൊയ്യുന്നവര്‍. അത്തരത്തില്‍ നേട്ടങ്ങളിലേയ്ക്ക് കുതിക്കുന്ന ചില നക്ഷത്രക്കാരെക്കുറിച്ച് ജ്യോതിഷത്തില്‍ പറയുന്നുണ്ട്.

ചില രാശിയില്‍ വരുന്ന നക്ഷത്രക്കാര്‍ നേട്ടങ്ങളുടെ നെറുകയില്‍ എത്തുന്നതാണ്. ഇവര്‍ പരിഹസിച്ചവരുടെ മുന്പില് തല ഉയര്‍ത്തി നടക്കും. സമ്പത്ത് വര്‍ദ്ധിപ്പിക്കും. ഉയര്‍ന്ന സ്ഥാനത്ത് ജോലി ചെയ്യാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ഈ ഭാഗ്യം ലഭിക്കുന്ന രാശിയും, അതില്‍ വരുന്ന നക്ഷത്രങ്ങളും ഏതെല്ലാമെന്ന് നോക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
മേടം രാശിയില്‍ വരുന്ന അശ്വതി, ഭരണി നക്ഷത്രക്കാര്‍, പൂര്‍ണ്ണമായും നേട്ടങ്ങളില്‍ എത്തിപ്പെടാന്‍ യോഗം ചെയ്തവരാണ്. കാര്‍ത്തിക നക്ഷത്രത്തിന്റെ ആദ്യഭാഗം മാത്രം മേടം രാശിയില്‍ വരുന്നതിനാല്‍, ഈ നക്ഷത്രക്കാരിലും സൗഭാഗ്യങ്ങള്‍ വന്നു ചേരുന്നതാണ്. ഏത് പ്രതിസന്ധിയിലും തളരാത്തവരാണ് ഈ നക്ഷത്രക്കാര്‍. മറ്റുള്ളവരുടെ വാക്കുകള്‍ എത്ര നോവിച്ചാലും ലക്ഷ്യത്തിലെത്താന്‍ നിരന്തരം പരിശ്രമിക്കുന്നവരാണ് ഇവര്‍. അതിനാല്‍, എത്രവലിയ പരാജയം നേരിട്ടാലും, അതില്‍ നിന്നെല്ലാം പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കളിയാക്കിയവരെകൊണ്ട് തിരുത്തി പറയിപ്പിക്കും വിധത്തില്‍ ജീവിതത്തിന്റെ സൗഭാഗ്യങ്ങളിലേയ്ക്ക് വളരാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
മിഥുനം (മകയിരം രണ്ടാംപകുതി ഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ ഭാഗം)
പെട്ടെന്ന് എല്ലാ കാര്യങ്ങളും പഠിച്ചെടുക്കാന്‍ സാധിക്കുന്നവരാണ് ഈ രാശിയില്‍ വരുന്ന നക്ഷത്രക്കാര്‍. അതിനാല്‍, തൊഴില്‍ രംഗത്തും, വിദ്യയിലും ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വളരെ പെട്ടെന്ന് ചിന്തിക്കുകയും, തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന നക്ഷത്രക്കാര്‍ കൂടിയാണ് മിഥുനം രാശിയില്‍ വരുന്നത്. അതിനാല്‍, ഏതൊരു പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് സഞ്ചരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ നേരിട്ടാലും, നേട്ടങ്ങള്‍ കൊയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പരിഹസിച്ചവരെകൊണ്ട് നല്ലത് പറയിപ്പിക്കാനും ഈ രാശിയില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാല്‍ഭാഗം)
ആത്മവിശ്വാസം വളരെയധികം ഉള്ളവരാണ് ചിങ്ങം രാശിയില്‍ പിറന്ന നക്ഷത്രക്കാര്‍. വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ വീഴ്ത്താനും, തന്നിലേയ്ക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാനും ഇവര്‍ക്ക് പ്രത്യേക കഴിവായിരിക്കും. മറ്റുള്ളവരെ നിയന്ത്രിക്കാനും, അവരെകൊണ്ട്, തങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ കൃത്യമായ രീതിയില്‍ ചെയ്തെടുക്കാനും ഇവര്‍ക്ക് പ്രത്യേക കഴിവായിരിക്കും. അതിനാല്‍, തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ സാധ്യതയുള്ളവരാണ് ചിങ്ങം രാശിയില്‍ വരുന്ന നക്ഷത്രക്കാര്‍. കൂടാതെ, മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്ത് പറയുന്നു. എന്ന് മനസ്സില്‍ സൂക്ഷിച്ച് വെയ്ക്കുകയും, അതിനനുസരിച്ച്, ഭാവിയില്‍ തിരിച്ച് മറുപടി കൊടുക്കാന്‍ അവസരം നോക്കിയിരിക്കുന്നവരുമാണ് ഈ രാശിയില്‍ വരുന്ന നക്ഷത്രക്കാര്‍. അതിനാല്‍, നേട്ടങ്ങളിലേയ്ക്ക് എത്തിപ്പെടാന്‍ നിരന്തരം ഇവര്‍ പരിശ്രമിക്കും. വിജയം നേടുകയും ചെയ്യും.
കന്നി (ഉത്രം അവസാന മുക്കാല്‍ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി ഭാഗം)
ഒരു സന്ദര്‍ഭത്തെ വളരെ സൂക്ഷ്മമമായി നിരീക്ഷിക്കാന്‍ ശേഷിയുള്ളവരാണ് കന്നിരാശിയില്‍ വരുന്ന നക്ഷത്രക്കാര്‍. അതിനാല്‍, ഏത് കാര്യം എങ്ങനെ ചെയ്യണം എന്നതിനെകുറിച്ച് ഇവര്‍ക്ക് ശരിയായ ധാരണ ഉണ്ടായിരിക്കുന്നതാണ്. എത്ര വലിയ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനും ഇവര്‍ക്ക്് സാധിക്കുന്നതാണ്. അതിനാല്‍, തുടക്കത്തില്‍ പരാജയങ്ങള്‍ നേരിട്ടാനും ജീവിതത്തില്‍ വിജയിച്ച് കാണിക്കാന്‍ കന്നി രാശിയില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
