Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ഏപ്രില്‍ 25ന് പല രാശിക്കാരുടെയും തലവര മാറും: വ്യാഴവും സൂര്യനും നല്‍കും അര്‍ദ്ധകേന്ദ്ര യോഗം
Ardhayoga on April 25th: വേദ ജ്യോതിഷത്തില്‍ ശുഭ ഗ്രഹങ്ങളായി കണക്കാക്കുന്ന രണ്ട് ഗ്രഹങ്ങളാണ് സൂര്യനും വ്യാഴവും. വ്യാഴവും സൂര്യനും ഒന്നിച്ചാല്‍ അനവധി ഗുണങ്ങളാണ് ലഭിക്കുക. സാമ്പത്തിക പ്രശ്നങ്ങള്‍ അകലും. ജീവിത പ്രശ്നങ്ങള്‍ അകലും. കൂടാതെ, വിദ്യയിലും, തൊഴില്‍ രംഗത്തും ശോഭിക്കാനും ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. കൂടാതെ, ഈ ഗ്രഹങ്ങളില്‍ സംഭവിക്കുന്ന ചെറിയ മാറ്റങ്ങള്‍ പോലും ഓരോ രാശിക്കാരെയും കാര്യമായി ബാധിക്കുന്നതാണ്.

നിലവില്‍ സൂര്യന് മേടം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. വ്യാഴം ഇടവത്തിലും. ഏപ്രില്‍ 25ന് ഇരു ഗ്രഹങ്ങളിലും ഉണ്ടാകുന്ന ചലന മാറ്റം അര്‍ദ്ധകേന്ദ്ര യോഗം രൂപപ്പെടുന്നതിന് കാരണമാകുന്നു. ഇതിലൂടെ 3 രാശിക്കാര്‍ക്ക് സൂര്യനില്‍ നിന്നും വ്യാഴത്തില്‍ നിന്നും ഒരുപോലെ അനുഗ്രഹങ്ങള്‍ ലഭിക്കാനും യോഗം ലഭിക്കുന്നു. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ഇടവം
വ്യാഴം ഇടവത്തില്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. വ്യാഴത്തിന്റെയും സൂര്യന്റെയും അനുഗ്രഹത്താല്‍ തടസ്സങ്ങള്‍ ഇല്ലാതാകുന്നതാണ്. ആഗ്രഹിച്ച പോലെ കരിയറില്‍ നേട്ടങ്ങള്‍ സൃഷ്ടിക്കും. ഇടയ്ക്കിടയ്ക്ക് വന്നുകൊണ്ടിരുന്ന രോഗങ്ങളില്‍ നിന്നും മുക്തി ലഭിക്കുന്നതാണ്. കോടതിയില്‍ കേസ് നടക്കുന്നുണ്ടെങ്കില്‍ വിധി നിങ്ങള്‍ക്ക് അനുകൂലമായി വരുന്നതാണ്. ദീര്‍ഘകാലമായി നിലനിന്നിരുന്ന സ്വത്ത് തര്‍ക്കങ്ങള്‍ ഇല്ലാതാകുന്നതാണ്. പുതിയ സ്ഥലം വാങ്ങാന്‍ യോഗം രൂപപ്പെടുന്നതാണ്. സിനിമാ- കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ബിസിനസ്സ് നടത്തുന്നവര്‍ക്കും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. പങ്കാളിത്ത ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭവിഹിതം കൂടുന്നതാണ്. പുതിയ തൊഴില്‍ അന്വേഷകര്‍ക്കും അനുകൂലമായ സാഹചര്യമാണ് വരാന്‍ പോകുന്നത്. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക്, തൊഴില്‍ രംഗത്തെ പ്രശ്നങ്ങളെല്ലാം തന്നെ കുറയുന്നതാണ്. മാനസിക സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നതാണ്.
മിഥുനം
അര്‍ദ്ധകേന്ദ്ര യോഗത്തിലൂടെ മിഥുനം രാശിക്കാര്‍ക്കും നേട്ടങ്ങള്‍ അനവധി ലഭിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. മതപരമായ കാര്യങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. പല പ്രതിസന്ധി ഘട്ടങ്ങളും തരണം ചെയ്യാന്‍ സാധിക്കുന്നതാണ്. യാത്രകള്‍ അനവധി ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. പങ്കാളിയുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് ഉചിതമായ പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും അനുകൂലമായ ദിനങ്ങളാണ് വരാനിരിക്കുന്നത്. ജോലിയില്‍ സ്ഥാനകയറ്റം ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. കുടുംബത്തില്‍ നല്ല കാര്യങ്ങള്‍ നടക്കുന്നതാണ്. ആഗ്രഹിച്ചതിനേക്കാളധികം സൗഭാഗ്യങ്ങള്‍ ഈ രാശിക്കാരെ കാത്തിരിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങള്‍ അനവധി ഉണ്ടാകാനും ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്.
വൃശ്ചികം
അര്‍ദ്ധകേന്ദ്ര യോഗത്തിലൂടെ വൃശ്ചികം രാശിക്കാര്‍ക്കും നേട്ടങ്ങള്‍ അനവധി ഉണ്ടാകുന്നതാണ്. വിദ്യാഭ്യാസ മേഖലയില്‍ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നതാണ്. പേരും പ്രശസ്തിയും വര്‍ദ്ധിപ്പിക്കുന്നതാണ്. സ്വന്തം കര്‍മ്മ മണ്ഡലത്തില്‍ സ്ഥിരോത്സാഹത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. രാഷ്ട്രീയ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സന്തോഷകരമായ ജീവിതം നയിക്കാന്‍ സാധിക്കും. സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും കരകയറാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
