Latest Updates
-
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം!
വിചാരിച്ചാല്‍ കൊടുമുടിയും കയറും ഈ രാശികളില് പിറന്ന സ്ത്രീകള്‍; മനക്കരുത്തിലും ബുദ്ധിയിലും മുമ്പില്‍
ജീവിതത്തില്‍ പല റോളുകള്‍ ഒരേ സമയം ചെയ്യുന്നവരാണ് സ്ത്രീകള്‍. പല കാര്യങ്ങളും ഒരേസമയം ചെയ്ത് ജീവിതം ബാലന്‍സ് ചെയ്തുപോകാന്‍ സ്ത്രീകളെ കഴിഞ്ഞേ മറ്റാരുമുള്ളൂ. അതിനുള്ള പ്രത്യേക കഴിവ് സ്ത്രീകള്‍ക്കുണ്ട്. എങ്കിലും ചില പ്രത്യേക രാശികളില് ഉള്ള സ്ത്രീകള്‍ വളരെ ശക്തരും മനക്കരുത്ത് ഉള്ളവരും പ്രായോഗികതയും ബുദ്ധിവൈഭവവും ഉള്ളവരായിരിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. അത് ഏതൊക്കെ രാശികളാണെന്ന് നോക്കാം.

ഇടവം രാശി
ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാന്‍ ചങ്കൂറ്റവും മനസ്സും ഉള്ളവരാണ് ഇടവം രാശിയില്‍ പിറന്ന സ്ത്രീകള്‍. അവര്‍ ജീവിതത്തെ കാണുന്ന രീതി അല്ലെങ്കില്‍ അവരുടെ ജീവിത കാഴ്ചപ്പാട് തന്നെ മറ്റുള്ളവരുടേതില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. ഇച്ഛാശക്തി കൊണ്ട് അവര്‍ സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കും. ഈ രാശിയില്‍ പിറന്ന സ്ത്രീകള്‍ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്യങ്ങള്‍ സങ്കല്‍പ്പിക്കുന്ന രകീതി തന്നെ വ്യത്യസ്തമാണ്, ഈ ചിന്താരീതിയാണ് അവരെ സ്വപ്നങ്ങളിലേയ്ക്ക് അടുപ്പിക്കുന്നത്.
വൃശ്ചിക രാശി
ജീവിതത്തോട് അടങ്ങാത്ത അഭിനിവേശം പ്രകടിപ്പിക്കുന്നവരാണ് വൃശ്ചിക രാശിയിലുള്ള സ്ത്രീകള്‍, അതാണ് അവരുടെ വിജയരഹസ്യവും. ജോലി വിഷയങ്ങളിലുള്ള നീതിബോധവും പ്രചോദനവുമാണ് ഈ രാശിയിലുള്ള സ്ത്രീകളുടെ ഏറ്റവും മികച്ച ഗുണങ്ങള്‍. ക്ഷമാശീലത്തോട് കൂടി കാര്യങ്ങളെ സമീപിക്കുന്നതിനാല്‍ സഹപ്രവര്‍ത്തകരെ അപേക്ഷിച്ച് ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഇവര്‍ക്ക് മിടുക്ക് കൂടും. ഈ ക്ഷമാശീലവും സുരക്ഷിതത്വവുമാണ് മറ്റുള്ളവരില്‍ നിന്നും വൃശ്ചിക രാശിയിലുള്ളവരെ വ്യത്യസ്തരാക്കുന്നത്. വിചാരിച്ചാല്‍, കൊടിമുടി കയറാനും ഇവരെ കൊണ്ട് കഴിയും.
ചിങ്ങം രാശി
ചിങ്ങം രാശിയിലുള്ളവരെ മറ്റുള്ളവര്‍ അലസരെന്ന് വിളിച്ചേക്കും, എന്നാല്‍ ഈ രാശിയില്‍ പിറന്ന സ്ത്രീകള്‍ നിശ്ചയദാര്‍ഢ്യമുള്ളവരാണ്. വിചാരിച്ച കാര്യങ്ങള്‍ നേടിയെടുക്കാനുള്ള കഴിവ് ഈ രാശിയിലുള്ള സ്ത്രീകളുണ്ട്. സ്വന്തം കഴിവില്‍ സംശയം തോന്നാതിരിക്കുക എന്നത് മാത്രമാണ് ഇവര്‍ ചെയ്യേണ്ടത്. ഈ രാശിയിലുള്ള സ്ത്രീകള്‍ മറ്റുള്ള ആളുകളെയും വിശ്വസിക്കണം, മറ്റുള്ളവര്‍ അനുകൂലിക്കുന്നില്ലെങ്കില്‍ അത് നിങ്ങളെ മാനസികമായി തളര്‍ത്താനുള്ള അവസരം നല്‍കരുത്. ഈ മനോനിലയിലൂടെ എല്ലാ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നേടാന്‍ ചിങ്ങം രാശിയിലുള്ളവര്‍ക്ക് കഴിയും.
കുംഭം രാശി
മറ്റാരുടെയും സഹായം കൂടാതെ ജീവിതത്തില്‍ എന്തുകാര്യവും നേടിയെടുക്കാന്‍ കഴിവുള്ളവരാണ് കുംഭം രാശിയിലുള്ള സ്ത്രീകള്‍. അതേസമയം പല കാര്യങ്ങളോടും ഒട്ടിപ്പിടിച്ചിരിക്കുന്ന സ്വഭാവം ഇവര്‍ക്ക് പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ട്. സ്വന്തം വിശ്വാസങ്ങള്‍ക്കായി പോരാടുകയും മുന്നോട്ട് നീങ്ങുകയും ചെയ്യേണ്ടത് ഈ രാശിയില്‍ പിറന്ന സ്ത്രീകള്‍ നേടിയെടുക്കേണ്ട കഴിവാണ്. അതേസമയം മറ്റുള്ളവരുടെ വശം കേള്‍ക്കാനും ഇവര്‍ ക്ഷമ കാണിക്കണം. കാരണം ഇത് ജീവിതവിജയത്തിന് വളരെ ആവശ്യമാണ്.
മകരം രാശി
ഉത്തമ സ്ത്രീകളാണ് മകരം രാശിയില്‍ പിറന്ന സ്ത്രീകള്‍. ആഗ്രഹളിലും അഭിലാഷങ്ങളിലും വിട്ടുവീഴ്ച ചെയ്യാന്‍ കൂട്ടാക്കാത്തവരാണ് ഇവര്‍. ആഗ്രഹിച്ചാല്‍ ചന്ദ്രനില്‍ വരെ പോകാന്‍ ഇവര്‍ക്ക് കഴിയുമെന്നാണ് പറയുന്നത്. ജോലിക്കാര്യങ്ങളില്‍ വളരെ ആത്മാര്‍ത്ഥതയുള്ളവരും മികച്ച നേതൃഗുണമുള്ളവരും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കഴിവുള്ളവരും ആണ് ഇക്കൂട്ടര്‍. കഠിനാധ്വാനത്തിലൂടെ കോടീശ്വരരാകാനും ഇവര്‍ക്കാകും.
മേടം രാശി
വളരെ മനക്കരുത്ത് ഉള്ളവരും ലക്ഷ്യങ്ങള്‍ ഉള്ളവരും സ്വന്തം കാലില്‍ നില്ക്കാന് ശേഷിയുള്ളവരുമാണ് മേടം രാശിയില്‍ പിറന്ന സ്ത്രീകള്‍. ചൊവ്വയാണ് ഈ രാശിയുടെ അധിപന്. പ്രവൃത്തിയുടെയും ഊര്‍ജ്ജത്തിന്റെയും ഗ്രഹമാണിത്. ലക്ഷ്യങ്ങളില്‍ നേടിയെടുക്കാനുള്ള ആത്മവിശ്വാസവും ധൈര്യവുമാണ് ഇവരുടെ മുഖമുദ്ര. കുശാഗ്രബുദ്ധിയും ചിന്താശേഷിയും അവരെ നേതൃസ്ഥാനങ്ങളില്‍ എത്തിക്കുകയും മത്സര രംഗത്ത് മുന്നിലെത്തിക്കുകയും ചെയ്യും. എങ്കിലും എന്തിലും ധൃതികാണിക്കുന്ന പ്രകൃതം മൂലം ഇവര്‍ അക്ഷരവും മുന്‍കോപികളും ആകാനിടയുണ്ട്. എന്നിരുന്നാലും, തിരിച്ചടികളില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് ഉയര്‍ന്നുപറക്കാന്‍ ഇവര്‍ക്ക് കഴിയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications