Latest Updates
-
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
ശനി ഇന്ന് പൂരുരുട്ടാതി നക്ഷത്രത്തിലേയ്ക്ക്; ധനയോഗവും സാമ്പത്തിക പുരോഗതിയും ഇവരെ തേടിയെത്തും
ഏറ്റവും ശക്തിയുള്ളതും മഹത്വപൂര്‍ണ്ണവും എന്നാല്‍ വളരെ പതുക്കെ ചലിക്കുന്നതുമായ ഗ്രഹമാണ് ശനി. കര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് ഓരോ നക്ഷത്രങ്ങള്‍ക്കും അതിന്റേതായ ഫലങ്ങള്‍ നല്കുന്നതിനാല് ജ്യോതിഷത്തില്‍ ശനി വളരെ പ്രധാനപ്പെട്ട ഗ്രഹമാണ്. ശനി ഇന്ന് പൂരുരുട്ടാതി നക്ഷത്രത്തിലേയ്ക്ക് മാറുകയാണ്. ജ്യോതിഷത്തില്‍ വളരെ പ്രധാന്യം കല്‍പ്പിക്കപ്പെടുന്ന ഒരു നക്ഷത്രമാറ്റമാണിത്. പൂരുരുട്ടാതി നക്ഷത്രത്തിലേയ്ക്കുള്ള ശനിയുടെ മാറ്റം എല്ലാ രാശികളിലും സ്വാധീനമുണ്ടാക്കും. ഇന്ന് ഉച്ചതിരിഞ്ഞ് 3.55 ഓടെയാണ് ശനി പൂരുരുട്ടാതി നക്ഷത്തിലേയ്ക്ക് പ്രവേശിക്കുന്നത്. ഒക്ടോബര്‍ 3 വരെ ശനി അവിടെ തുടരും.

പൂരുരുട്ടാതിയിലേയ്ക്കുള്ള ശനിയുടെ നക്ഷത്രമാറ്റം ഗ്രഹനിലയില്‍ ശനിയുടെ സ്ഥാനം, അവര്‍ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന മഹാദശ, അവരുടെ ജന്മരാശി എന്നിവ അനുസരിച്ച് ഓരോ രാശിക്കാരെയും വ്യത്യസ്തരീതിയിലാണ് സ്വാധീനിക്കുക. പൂരുരുട്ടാതി നക്ഷത്രത്തില്‍ ശനിയുടെ സ്വഭാവവും മറ്റ് രാശികളിലുള്ള സ്വാധീനവും നോക്കാം.
പൂരുരുട്ടാതി നക്ഷത്രം
കുംഭത്തിനും മീനത്തിനും ഇടയിലുള്ള നക്ഷത്രമാണ് പൂരുരുട്ടാതി. വ്യാഴമാണ് ഈ നക്ഷത്രത്തിന്റെ അധിപന്. ഇരുമുഖമുള്ള മനുഷ്യനാണ് പൂരുരുട്ടാതിയുടെ ചിഹ്നം. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് രണ്ട് തരം സ്വഭാവവും ശാസ്ത്ര ഗവേഷണങ്ങളില്‍ താല്‍പ്പര്യവും ഉള്ളവരായിരിക്കും. നക്ഷത്രങ്ങളില്‍ 25ാമത്തെ നക്ഷത്രമാണ് പൂരുരുട്ടാതി.
ചിന്തകളിലും പ്രവൃത്തികളിലും വളരെ രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്നവരാണ് ഈ നക്ഷത്രത്തിലുള്ളവര്‍. അതിനാല്‍ തന്നെ അവര്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് കണ്ടുപിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. കാരണം മുന്നില്‍ കാണുന്ന അവരും യഥാര്‍ത്ഥത്തിലുള്ള അവരും തമ്മില്‍ ഒരു ബന്ധവും ഉണ്ടാകുകയില്ല. ശുദ്ധിയുടെ നക്ഷത്രമായും പൂരുരുട്ടാതി അറിയപ്പെടുന്നു. നക്ഷത്രത്തിന്റെ അഗ്നിമായുള്ള ബന്ധം നിമിത്തമാണിത്.
വ്യാഴമാണ് പൂരുരുട്ടാതിയുടെ അധിപന് എന്നാകയാല്‍, മാതൃകാപരമായ ലക്ഷ്യങ്ങളും സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി മാനുഷികമായ സമീപനങ്ങളും ഇവര്‍ക്കുണ്ടാകും. ജനങ്ങളെ സ്വാധീനിക്കാനുള്ള കഴിവും അതുല്യമായ സംസാരശേഷിയും ഇവരുടെ പ്രത്യേകതയാണ്. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നവരായിരിക്കും ഇവര്‍. ആഴത്തിലുള്ള ആധ്യാത്മിക ജ്ഞാനവും ഭാവനയും ഉണ്ടായിരിക്കും. എങ്കിലും ചില സമയങ്ങളില്‍ ആശങ്കയും അമിതാവേശവും ഇവര്‍ പ്രകടിപ്പിക്കും.
ശനി പൂരുരുട്ടാതിയില്‍
ശനി വ്യാഴത്തിന്റെ നക്ഷത്രത്തിലാണെങ്കിലും അതിന്റെ മൂലത്രികോണ രാശിയായ കുംഭത്തിലായത് കൊണ്ട് വളരെയധികം ശക്തിയുള്ളതായി കണക്കാക്കപ്പെടുന്നു. സമ്പത്തിന്റെയും ധനത്തിന്റെയും സ്ഥിരതയുടെയും മാറ്റങ്ങളോട് പൊരുത്തപ്പെടുന്നതിന്റെയും നക്ഷത്രമാണ് പൂരുരുട്ടാതി. പൂരുരുട്ടാതി നക്ഷത്രത്തില്‍ ശനി വരുന്ന ആളുകള്‍ക്ക് തുടക്കത്തില്‍ ധനയോഗവും സാമ്പത്തികസ്ഥിരതയും ഉണ്ടാകില്ലെങ്കിലും ക്രമേണ ഇവര്‍ ജീവിതത്തില്‍ സ്ഥിരത നേടും. 32 വയസ്സിന് ശേഷമായിരിക്കും ഇവര്‍ക്ക് സമ്പത്തും ധനയോഗവും വന്നുചേരുക.
ശനി കുംഭത്തിലും പൂരുരുട്ടാതിയിലും ആയിരിക്കുമ്പോള്‍ അധികാരം, സ്ഥാനം എന്നിവ നേടുന്നതിനാണ് പ്രാധാന്യം. കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും സമയമെടുത്ത് മാത്രമേ അധികാരവും സ്ഥാനമാനങ്ങളും വന്നുചേരൂ. പൂരുരുട്ടാതി നക്ഷത്രത്തില്‍ ശനി രണ്ട്, അഞ്ച്, ഏഴ്, 11 ഭാവങ്ങളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വ്യക്തിബന്ധങ്ങളില്‍ കാലതാമസമോ നിരാശയോ പ്രേമരാഹിത്യമോ അനുഭവപ്പെടാം. അതേസമയം പങ്കാളിത്തങ്ങള്‍ ദീര്‍ഘകാലം നിലനില്ക്കും.
ശനിയുടെ നക്ഷത്രമാറ്റം നേട്ടമാകുന്ന രാശികള്‍
മേടം
മേടം രാശിക്കാര്‍ക്ക് പൂരുരുട്ടാതി നക്ഷത്രത്തിലേയ്ക്കുള്ള ശനിയുടെ മാറ്റം ഏറെ ഗുണം ചെയ്യും. വിവാഹ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. സാമ്പത്തിക അഭിവൃദ്ധിയും സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് ആശ്വാസവും ഉണ്ടാകും. ബിസിനസ്സ് രംഗത്തുള്ളവര്‍ക്ക് പാരമ്പര്യ സ്വത്തിലൂടെ ലാഭമുണ്ടാകും.
കന്നി
കന്നി രാശിയിലുള്ളവര്‍ക്കും ശനിയുടെ നക്ഷത്രമാറ്റം അനുകൂലമായി ഭവിക്കും. സാമ്പത്തിക അഭിവൃദ്ധി, ജോലിക്കാര്യങ്ങളില്‍ പങ്കാളിയുടെ പിന്തുണ, പുതിയതായി ബിസിനസ് തുടങ്ങാനുള്ള സാധ്യത, പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുക ജോലികളിലെ തടസ്സങ്ങള്‍ നീങ്ങുക തുടങ്ങിയ ഫലങ്ങള്‍ കാണുന്നു.
ധനു
പൂരുരുട്ടാതി നക്ഷത്രത്തിലേയ്ക്ക് ശനി പ്രവേശിക്കുമ്പോള്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കാന്‍ പോകുന്ന രാശികളില് ഒന്നാണ് ധനു. ബിസിനസ്സിലൂടെ ലാഭം കൊയ്യാനും ചെയ്യുന്നതിലെല്ലാം വിജയമുണ്ടാക്കാനും ഇവര്‍ക്ക് കഴിയും. ശനിയുടെ അനുഗ്രഹത്തോടെ കര്‍മ്മരംഗത്തും പുരോഗതി ദൃശ്യമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications