ഗ്രഹണകാലം, കഷ്ടകാലം: ഈ നാല് രാശിക്കാര്‍ സൂര്യഗ്രഹണം വരെ വളരെ ശ്രദ്ധിക്കണം

ചന്ദ്രഗ്രഹണം കഴിഞ്ഞതേയുള്ളൂ. ചന്ദ്രഗ്രഹണം ഓരോ രാശിക്കാര്‍ക്കും പല തരത്തിലുള്ള ഫലങ്ങളാണ് ജീവിതത്തില്‍ കൊണ്ടുവന്നത്. സൂര്യഗ്രഹണം അടുത്ത മാസം വരാനിരിക്കുകയാണ്. സൂര്യഗ്രഹണവും പന്ത്രണ്ട് രാശികളെ പല തരത്തില്‍ ബാധിക്കും. പൊതുവേ ഗ്രഹണങ്ങള്‍ ഇത്തരത്തില്‍ ഒന്ന് കഴിഞ്ഞ് അധികം കഴിയാതെ അടുത്തത് വരും. ആദ്യ ഗ്രഹണത്തിനും രണ്ടാമത്തെ ഗ്രഹണത്തിനും ഇടയിലുള്ള കാലയളവിനെയാണ് ഗ്രഹണകാലം അഥവാ ഗ്രഹണ സീസണ്‍ എന്ന് വിളിക്കുന്നത്. ഈ കാലയളവില്‍ ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ ചില പ്രതിസന്ധികളും കഷ്ടതകളും തരണം ചെയ്യേണ്ടതായി വരും.

zodiac signs

ഈ വര്‍ഷത്തെ ആദ്യ ഗ്രഹണകാലം

ഈ വര്‍ഷത്തെ ആദ്യ ഗ്രഹണകാലം 2024, മാര്‍ച്ച് 25 തിങ്കളാഴ്ച തുലാംരാശിയിലെ ചന്ദ്രഗ്രഹണത്തോടെ ആരംഭിച്ചു. 2024 ഏപ്രില്‍ 8-ന് മേടം രാശിയില്‍ സംഭവിക്കുന്ന പൂര്‍ണ്ണ സൂര്യ ഗ്രഹണത്തോടെയാണ് അത് അവസാനിക്കുന്നത്. ഈ ഗ്രഹണകാലം ഇനിപ്പറയുന്ന നാല് രാശിക്കാരെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

മേടം രാശി

ഗ്രഹണ കാലത്ത്, മേടംരാശിക്കാര്‍ അവരുടെ ആത്മവിശ്വാസത്തില്‍ വലിയ വെല്ലുവിളികള്‍ നേരിടും. പ്രത്യേകിച്ച് ബന്ധങ്ങളുടെ കാര്യത്തില്‍. വിനാശകരമായ ബന്ധങ്ങളില്‍ ചെന്ന് പെടാനും സ്വയം കൂടുതല്‍ മനസ്സിലാക്കാനും സാധ്യതയുണ്ട്. ചില മേടം രാശിക്കാര്‍ സ്വയം സ്‌നേഹിക്കാനും അംഗീകരിക്കാനും സമയം കണ്ടെത്തും. പുതിയ ബന്ധങ്ങള്‍ കണ്ടെത്തുന്നതിന് മുമ്പും പഴയ ബന്ധങ്ങള്‍ വീണ്ടും ആരംഭിക്കുന്നതിനും മുമ്പും മേടം രാശിക്കാര്‍ സ്വയം പൂര്‍ണ്ണമായും മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ചന്ദ്രഗ്രഹണ സമയത്ത് ഇവര്‍ക്ക് വളരെ മോശം സമയോ ഹൃദയഭേദകമായ സംഭവങ്ങളോ ഉണ്ടാകാനിടയുണ്ട്. പക്ഷേ സൂര്യഗ്രഹണത്തോടെ ഇവര്‍ കൂടുതല്‍ ശക്തരും വിവേകശാലികളുമായി മാറാന്‍ സാധ്യതയുണ്ട്.

കര്‍ക്കടക രാശി

വീടിനെ കുറിച്ചും കുടുംബ ബന്ധങ്ങളെ കുറിച്ചും വലിയ സത്യങ്ങള്‍ ബോധ്യപ്പെടുന്ന സമയമാണ് കര്‍ക്കടക രാശിക്കാരെ സംബന്ധിച്ചെടുത്തോളം ഈ ഗ്രഹണകാലം. കഠിനസമയങ്ങളില്‍ കഴിയുന്നത്ര സമചിത്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവര്‍ ശ്രമിക്കും. എങ്കിലും വീട്ടില്‍ സ്വസ്ഥതയും ഐക്യവും പുലരണമെങ്കില്‍ വലിയ ചില മാറ്റങ്ങള്‍ ഉണ്ടായേ തീരൂ. കര്‍ക്കടക രാശിയിലുള്ളവര്‍ നിലവില്‍ അവര്‍ ഉള്ള ഗൃഹവുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ പുനര്‍ചിന്തനം നടത്താനിടയുണ്ട്. ഇവിടെ നിന്നും മാറിത്താമസിക്കാനോ, മാനസിക പിരിമുറുക്കം ഉണ്ടാകുന്ന കുടുംബാംഗങ്ങള്‍ ഇവിടെ നിന്ന് പോകണമെന്ന് ആഗ്രഹിക്കുകയോ ചെയ്യും. ചിലയാളുകള്‍ വീട്ടിലെ തങ്ങളുടെ നടപ്പുരീതികളില്‍ മാറ്റം വരുത്തുകയോ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയോ ചെയ്യും. ചന്ദ്രഗ്രഹണത്തില്‍ ശക്തമായ വൈകാരിക അനുഭവങ്ങള്‍ ഉണ്ടാകുകയും അത് വളരെ പ്രധാനപ്പെട്ട സംഭാഷണങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും. അതേസമയം സൂര്യഗ്രഹണം കര്‍ക്കടക രാശിക്കാര്‍ക്ക് തങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മാറ്റങ്ങള്‍ നടപ്പിലാക്കാനുമുള്ള ശക്തി നല്‍കും.

തുലാംരാശി

സ്വന്തം വികാരങ്ങളോട് സത്യസന്ധത പുലര്‍ത്തുന്നതിന് പകരം ആളുകളോട് അവര്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ പറയുന്ന രീതിയിലേയ്ക്ക് നിങ്ങള്‍ വഴുതിവീഴും. ഈ രാശിക്കാര്‍ സ്വന്തം വികാരങ്ങള്‍ തുറന്നുപറഞ്ഞിട്ട് കാലങ്ങളായിരിക്കും. അതുകൊണ്ട് ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് കഠിനമായിത്തീരും. ഗ്രഹണകാലത്തിന്റെ അടുത്ത രണ്ട് ആഴ്ചകളില്‍, ശരിയായ സ്വത്വം കാണിക്കാന്‍ തയ്യാറായാല്‍ തുലാംരാശിക്കാര്‍ അവരുടെ ജീവിതത്തിലേയ്ക്ക് കൂടുതല്‍ സ്‌നേഹബന്ധങ്ങളെ ആകര്‍ഷിക്കും. തങ്ങള്‍ക്ക് അനുയോജ്യമായ പങ്കാളി ജീവിതത്തിലേയ്ക്ക് കടന്നുവരുന്നതിന് വിഘാതമായ പഴയ ശീലങ്ങളും പ്രവണതകളും ഉപേക്ഷിക്കാന്‍ തുലാം രാശിക്കാര്‍ തയ്യാറാകും. ചന്ദ്രഗ്രഹണം ഈ രാശിക്കാരെ സംബന്ധിച്ചെടുത്തോളം കണ്ണുതുറപ്പിക്കുന്ന നിമിഷമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ബന്ധങ്ങളെ കുറിച്ചുള്ള ചില വേദനിപ്പിക്കുന്ന സത്യങ്ങള്‍ മനസ്സിലാക്കേണ്ടതായി വരും. എന്നാല്‍ സൂര്യഗ്രഹണത്തോടെ തങ്ങളുടെ കുറവുകള്‍ അംഗീകരിക്കാന്‍ അവര്‍ക്ക് കഴിയും.

മകരംരാശി

മകരം രാശിക്കാര്‍ ഈ ഗ്രഹണകാലത്ത് തങ്ങളുടെ കരിയറിലും സമൂഹത്തിലെ പ്രതിച്ഛായയിലും ചില അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് തയ്യാറായിരിക്കണം. ഗ്രഹണകാലം നിങ്ങളുടെ കഠിനാധ്വാനം തിരിച്ചറിയപ്പെടുന്ന ഒരു കാലമായിരിക്കും. പക്ഷേ ചിലരെ സംബന്ധിച്ചെടുത്തോളം ഇത് ഏറെ വൈകിപ്പോയിരിക്കാം. ആത്മീയമായി നിര്‍വൃതി നല്‍കുന്ന മറ്റെന്തെങ്കിലും കാര്യങ്ങളിലേയ്ക്ക് നിങ്ങള്‍ കളം മാറ്റിയേക്കും. ഗ്രഹണകാലത്ത് മകരം രാശിയിലുള്ളവര്‍ പുതിയ കരിയര്‍ പാതകള്‍ കണ്ടെത്തുകയും പ്രചോദനം നല്‍കുന്ന മാതൃകാ വ്യക്തിത്വങ്ങളെ കണ്ടുപിടിക്കുകയും ചെയ്യും. വിജയം ഉദ്യോഗപരമായി പുനര്‍നിര്‍വ്വചിക്കാന്‍ ഈ രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണസമയം അനുയോജ്യമാണ്. സൂര്യഗ്രഹണം കുടുംബത്തില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ കൊണ്ടുവരും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Thursday, March 28, 2024, 11:22 [IST]
X
Desktop Bottom Promotion