Latest Updates
-
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ വിസ്മയം; ബുധനും വ്യാഴവും ഒന്നിക്കുന്നു, ഈ കാഴ്ച മിസ്സാക്കരുത്! -
2026 ജൂൺ 25: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടങ്ങളുടെ പെരുമഴ! -
2026 ജൂൺ 25 ഗുരുപുഷ്യ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 25 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, മുഹൂർത്തങ്ങളും രാഹുകാലവും ശ്രദ്ധിക്കൂ! -
ജൂൺ 25 രാശിഫലം: ഗ്രഹനിലയിലെ മാറ്റം ഈ രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ; അറിയാം ഇന്നത്തെ ശുഭസമയം -
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ!
ജ്യോതിഷം പറയുന്നൂ; 35 വയസ്സിന് ശേഷം ധനികരാകാന്‍ യോഗം ഈ നക്ഷത്രക്കാര്‍ക്ക്
ജീവിതം ഒരിക്കലെങ്കിലും പച്ചപിടിച്ച് കാണണം എന്നാഗ്രഹിക്കുന്ന നക്ഷത്രക്കാരാണോ നിങ്ങള്‍? പലപ്പോഴും ജോലി ലഭിക്കാത്തതും, എത്ര സമ്പാദിച്ചിട്ടും പണം കയ്യില്‍ നില്ക്കാത്തതുമെല്ലാം പല യുവതീ-യുവാക്കളെ അസ്വസ്ഥതപ്പെടുത്താറുണ്ട്.

ജ്യോതിഷ പ്രകാരം, ഇത്തരം കഷ്ടപ്പാടുകളിൽ നിന്നെല്ലാം രക്ഷപ്പെടുന്ന ചില നക്ഷത്രക്കാരുണ്ട്. ഈ നക്ഷത്രക്കാര്‍ 35 വയസ്സ് പിന്നിടുന്നതോടെ ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കും. സമ്പാദിക്കും. നല്ല ജോലിയില്‍ കയറാന്‍ സാധിക്കും. ഈ സൗഭാഗ്യങ്ങള്‍ സ്വന്തമാക്കാന്‍ യോഗമുള്ള നക്ഷത്രക്കാര്‍ ആരെല്ലാം എന്ന് നോക്കാം.
ഉത്രം
35 വയസ്സ് വരെ വളരെയധികം കഷ്ടപ്പാട് അനുഭവിക്കുന്ന നക്ഷത്രക്കാരായിരിക്കും ഉത്രം നക്ഷത്രക്കാര്‍. ഇവര്‍ക്ക് ആഗ്രഹിച്ച കാര്യങ്ങള്‍ പലതും, പലപ്പോഴായി നേടിയെടുക്കാന്‍ പോലും സാധിച്ചില്ലെന്ന് വന്നേക്കാം. എന്നാല്‍, 35 വയസ്സിന് ശേഷം ഈ ദുരിതങ്ങളെല്ലാം അകലുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ നിരവധിയാണ് ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. ജോലിയില്‍ നല്ല ഉയര്‍ന്ന ലസ്ഥാനം ലഭിക്കും. കയ്യില്‍ പണം വന്ന് ചേരും. ആഗ്രഹിച്ച ജീവിതം സുഖകരമായി ജീവിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ട്. കുറച്ച് ദേഷ്യക്കാരാണ് ഈ നക്ഷത്രക്കാര്‍. ദേഷ്യം നിയന്ത്രിച്ചാല്‍, പലരുടെയും പ്രീതി നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. ഇത് കൂട്ടുതല്‍ സൗഭാഗ്യങ്ങള്‍ നല്‍കാനും, വെച്ചടിവെച്ചടി കയറ്റം ജീവിത്തതില്‍ വരാനും സഹായിക്കും. പ്രണയ വിവാഹം നടക്കും. ആഗ്രഹിച്ച രീതിയിലുള്ള ദാമ്പത്യം സ്വന്തമാക്കാനും ഇവര്‍ക്ക് യോഗം ഉണ്ട്.
തൃക്കേട്ട
ചെറിയ കാര്യങ്ങള്‍ക്ക് പോലും വിഷമം അനുഭവിക്കുന്ന നക്ഷത്രക്കാരാണ് തൃക്കേട്ട നക്ഷത്രക്കാര്‍. കയ്യിലുള്ള പണം ചിലവഴിച്ചാലും പല പ്രതിസന്ധികള്‍ മൂലം ആഗ്രഹിച്ച ജീവിതം ഇവര്‍ക്ക് നേടിയെടുക്കാന്‍ സാധിക്കാത്തത് മാനസിക വിഷമങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കാം. എന്നാല്‍, ഈ വിഷമങ്ങള്‍ അകലുന്ന നാളുകള്‍ നിങ്ങള്‍ക്ക് 35 വയസ്സിന് ശേഷം ഉണ്ടായിരിക്കുന്നതാണ്. പുതിയ സ്ഥലം വാങ്ങാനും, അതില്‍ വീട് നിര്‍മ്മിക്കാനും സാധിക്കും. ബിസിനസ്സില്‍ ഈ നക്ഷത്രക്കാര്‍ക്ക് തിളങ്ങാന്‍ സാധിക്കുന്നതാണ്. കൂടാതെ, നല്ല ജോലി ലഭിക്കും. കുടുംബത്തോടൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കാന്‍ സാധിക്കും. നല്ല സന്തോഷകരമായ ദാമ്പത്യം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. മക്കള്‍ക്ക് ആഗ്രഹിച്ച രീതിയിലുള്ള വിദ്യാഭ്യാസം നല്കാന് സാധിക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സാധിക്കും.
പുണര്‍തം
ജീവിതത്തിലെ പ്രയാസങ്ങള്‍ മൂലം മറ്റുള്ളവരുടെ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വരുന്ന നക്ഷത്രക്കാരാണ് പുണര്‍തം നക്ഷത്രക്കാര്‍. പലരില്‍ നിന്നും കടം വാങ്ങി ജീവിക്കേണ്ട അവസ്ഥ പോലും ഈ നക്ഷത്രക്കാര്‍ക്ക് 35 വയസ്സിന് മുന്‍പ് ഉണ്ടായേക്കാം. എന്നാല്‍, 35 വയസ്സിന് ശേഷം നിരവധി നേട്ടങ്ങളാണ് ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. ഇവര്‍ക്ക് ജീവിത നിലവാരം ഉയര്‍ത്താന്‍ സാധിക്കും. പുതിയ ജോലി ലഭിക്കും. കളിയാക്കിയവരെ പോലും അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ സമ്പാദിക്കും. പുതിയ വാഹനം വാങ്ങാന്‍ യോഗം ഉണ്ട്. നല്ല സന്തോഷകരമായ ജീവിതം ആസ്വദിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. പല വിദേശ രാജ്യത്തേയ്ക്കും യാത്രകള്‍ നടത്താനും ഈ നക്ഷത്രക്കാര്‍ക്ക് യോഗം വളരെ കൂടുതലാണ്. സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടുന്നതിനാല്‍, കളിയാക്കിയവര്‍ പോലും നിങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കും.
ഉത്രാടം
നല്ല ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്തത് മാനസിക വിഷമങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കാം. വീട്ടുചിലവിന് നല്കാന് പോലും സാധിക്കാത്ത വിധത്തില്‍ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഈ നക്ഷത്രക്കാര്‍ അനുഭവിക്കാന്‍ സാധ്യത കൂടുതലാണ്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു അറുതി വരണമെങ്കില്‍ 35 വയസ്സ് പിന്നിടണം. വിദേശത്ത് പോയി സമ്പാദിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. സാമ്പത്തികപരമായി നല്ല നേട്ടം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. അതുപോലെ, നല്ല ദാമ്പത്യം, പുതിയ വാഹനം, നല്ല വീട് എന്നിവ സ്വന്തമാക്കാനും ഈ നാളുകാര്‍ക്ക് സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications