Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വരും ദിവസങ്ങളില്‍ കാര്യസിദ്ധിയോഗവും സൗഭാഗ്യലക്ഷ്മി യോഗവും ഈ 3 രാശിക്കാര്‍ക്ക്
ഇനി വരുന്ന ഒരാഴ്ച 3 രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങളുടെ ദിനങ്ങളാണ്. ചന്ദ്രന് സൂര്യന്റെ രാശിയായ ചിങ്ങത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു. ചിങ്ങത്തില് ചന്ദ്രന് പ്രവേശിച്ചിരിക്കുന്നതിനാല്‍ തന്നെ സൂര്യ-ചന്ദ്രന്മാരുടെ അനുഗ്രഹം ചില രാശിക്കാരില്‍ അമിതമായി അനുഭവപ്പെടും. അതിനാല്‍, ഈ രാശിക്കാര്‍ക്ക് കാര്യസിദ്ധിയോഗവും സൗഭാഗ്യലക്ഷ്മി യോഗവും രൂപപ്പെടുന്നൂ. ഈ അപൂര്‍വ്വ സൗഭാഗ്യങ്ങള്‍ ലഭിച്ച രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

ചിങ്ങം
ചിങ്ങം രാശിയിലുള്ളവര്‍ക്ക് നിരവധി നേട്ടങ്ങളാണ് ഉണ്ടാകുന്നത്. കാര്യസിദ്ധിയോഗം ഉള്ളതിനാല്‍, ആഗ്രഹിച്ച കാര്യങ്ങള്‍ അല്ലെങ്കില്‍ ആരംഭിച്ച പല കാര്യങ്ങളും വളരെ ഗംഭീരമായി പൂര്‍ത്തീകരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ബിസിനസ്സില്‍ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടത്താന്‍ സാധിക്കും. ഇവന്റ്മാനേജ്മെന്റ് പോലെയുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്ക് നല്ല പുതിയ വര്‍ക്കുകള്‍ ലഭിക്കും. ഓഫീസ് ജോലി ചെയ്യുന്നവര്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പല മത്സര പരീക്ഷകളും ജോലിക്കായി എഴുതി ഇരിക്കുന്നവര്‍ക്ക് നല്ല ഫലം ലഭിക്കാനുള്ള യോഗവും ഉണ്ടായിരിക്കും. കടബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പകള്‍ ലഭിക്കും. കൃഷി ചെയ്യുന്നവര്‍ക്കും ലാഭം ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതിനനുസരിച്ച് ഫലവും ഉണ്ടായിരിക്കുന്നതാണ്. കായിക മേളകളില്‍ ശോഭിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും.
ഇടവം
എഴുത്ത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശോഭിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കായിപരമായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല അംഗീകാരങ്ങളും തേടി എത്തുന്നതായിരിക്കും. സാമ്പത്തിക ലാഭം നോക്കി ചെയ്യുന്ന കാര്യങ്ങള്‍ വിജയിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ നല്ല ദിനങ്ങളാണ് മുന്നില്‍ ഉള്ളത്. വീട്ടുകാരെ പരമാവധി വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അവരില്‍ നിന്നും ഉണ്ടാകുന്ന നല്ല വാക്കുകള്‍ നിങ്ങളുടെ വളര്‍ച്ചയെ സഹായിക്കും. വിദ്യയില്‍ ശോഭിച്ചു നില്ക്കുന്ന വിദ്യാര്‍ത്ഥികളെ കാത്ത് പല അംഗീകാരങ്ങളും എത്തുന്നതാണ്. സാമ്പത്തികപരമായ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം. ജോലി ലഭിക്കാനും സാധ്യത.
കര്‍ക്കിടകം
പ്രതീക്ഷിച്ച രീതിയില്‍ നല്ല ദാമ്പത്യം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പങ്കാളിയില്‍ നിന്നും ഏതൊരു കാര്യത്തിനും പൂര്‍ണ്ണ പിന്തുണ ലഭിക്കും. ബിസിനസ്സ് ആരംഭിക്കാനുള്ള പണം കണ്ടെത്താന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ കഴിവ് പ്രകടിപ്പിക്കാന്‍ സാധിക്കും. ജോലിയില്‍ ശോഭിക്കും. ശമ്പള വര്‍ദ്ധനവ് പ്രതീക്ഷിക്കാം. വിദ്യയില്‍ ശോഭിക്കുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് ചില തടസ്സങ്ങള്‍ നേരിട്ടേക്കാം. എന്നിരുന്നാലും വിദേശവാസം നിങ്ങള്‍ക്ക് ഉണ്ടായിരിക്കും. മറ്റുള്ളവരോട് കരുണ കാണിക്കുന്നത് ഗുണം ചെയ്യും. ബന്ധുക്കളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാവുന്നതാണ്. ആഗ്രഹിച്ച വ്യക്തിയെ വിവാഹം കഴിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. കടബാധ്യതകള്‍ വേഗത്തില്‍ വീട്ടാനും ഇവർക്ക് സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
